Friday November 16th, 2018 - 2:57:am
topbanner

പ്രണയത്തില്‍ എല്ലാം മറന്നോ; കാര്യങ്ങള്‍ അപകടമാണെന്ന സൂചനകള്‍ ഇവയാണ്

suji
പ്രണയത്തില്‍ എല്ലാം മറന്നോ; കാര്യങ്ങള്‍ അപകടമാണെന്ന സൂചനകള്‍ ഇവയാണ്

പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്ന് പറയും. പക്ഷെ മറ്റെല്ലാം മറന്ന് പ്രണയത്തില്‍ അകപ്പെട്ടാല്‍ സാമൂഹികപരമായ പല പ്രശ്‌നങ്ങളും നിങ്ങളെ തേടിയെത്തിയേക്കാം. എല്ലാം മറന്ന് പ്രണയബന്ധത്തില്‍ പെടുന്നത് അത്ര നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇക്കാര്യത്തില്‍ നിങ്ങള്‍ പ്രശ്‌നത്തിലാണെന്ന് മനസ്സിലാക്കാനുള്ള ലക്ഷണങ്ങള്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്.

പങ്കാളിയുടെ മാനസികാവസ്ഥയാണ് നിങ്ങളുടെ മാനസികാവസ്ഥയെ തീരുമാനിക്കുന്നതെങ്കില്‍ ശ്രദ്ധിക്കാന്‍ സമയമായെന്ന് അര്‍ത്ഥം. പ്രണയിക്കുന്ന ആളുടെ മനസ്സ് തകര്‍ന്നാല്‍ തന്റെ ജീവിതം തകര്‍ന്നെന്നാണ് ചിലര്‍ ചിന്തിച്ച് പോകുക.

24 മണിക്കൂറും പ്രണയത്തെക്കുറിച്ചാണോ ചിന്ത. അരികില്‍ ഇല്ലാത്തപ്പോഴും മനസ്സില്‍ സംസാരിച്ച് കൊണ്ടേ ഇരിപ്പാണോ? അവര്‍ എന്ത് ചെയ്യുന്നു ആരോട് സംസാരിക്കുന്നു എന്നൊക്കെയാണ് ചിന്തയെങ്കില്‍ പ്രശ്‌നമാണ്.

പ്രണയിക്കുന്ന വ്യക്തി ഇല്ലാതെ ജീവിതം നിരര്‍ത്ഥകമാണെന്നും, വേര്‍പിരിയുന്നത് ചിന്തിക്കാന്‍ കഴിയുന്നില്ലെന്നും, ഇതിന്റെ പേരില്‍ ഉറക്കം വരെ നഷ്ടമാകുന്നതും മറ്റൊരു ലക്ഷണമാണ്. പ്രണയത്തില്‍ ശ്രദ്ധിച്ച് ജീവിതത്തിലെ മറ്റെല്ലാം മാറ്റിവെയ്ക്കുന്ന രീതിയും പ്രശ്‌നമാണ്. സുഹൃത്തുക്കളെ കാണാന്‍ തയ്യാറാകാത്തതും, അവരുടെ പരിപാടികളില്‍ നിന്നും മുങ്ങുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്.

 

Read more topics: signs,losing yourself, relationship
English summary
signs youre losing yourself in your relationship
topbanner

More News from this section

Subscribe by Email