Monday November 19th, 2018 - 1:05:pm
topbanner

കിടക്കയിലെ നിങ്ങളുടെ പ്രകടനം മോശമാണെന്ന് തോന്നുന്നുണ്ടോ

NewsDesk
കിടക്കയിലെ നിങ്ങളുടെ പ്രകടനം മോശമാണെന്ന് തോന്നുന്നുണ്ടോ

കിടക്കയിലെ നിങ്ങളുടെ പ്രകടനം മോശമാണെന്ന് തോന്നുന്നുണ്ടോ. നിങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടിന്റെ ശബ്ദം കൂട്ടിവച്ച് ഇനി സെക്‌സിലേര്‍പ്പെടൂ. വ്യത്യാസം നിങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയും. ഉച്ചത്തിലുള്ള ശബ്ദത്തിന് ലൈംഗീക ചോദനകള്‍ കൂട്ടാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഓഡിയോ ഹാര്‍ഡ്‌വെയര്‍ കമ്പനിയായ സോണോസും ആപ്പിള്‍ മ്യൂസിക്കും ചേര്‍ന്ന് 30000 പേരില്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ സ്ഥിതീകരിച്ചത്.

ലോകത്തെമ്പാടുമായി 109 പേരായി 30 കുടുംബങ്ങളെ തിരഞ്ഞെടുത്തായിരുന്നു പഠനമെന്ന് ടെക് വെബ്‌സൈറ്റായ മാഷബിള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഗീതമെന്നത് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുള്ള ഒന്നാണ്. സംഗീതസംവിധാനമെന്നത് തികച്ചും നാച്ച്യറല്‍ ആയ ഒരു പ്രവര്‍ത്തിയാണ്.

ഡാറ്റ സാംമ്പിളുകള്‍ പരിശോധിച്ച ന്യൂറോസൈന്റിസ്റ്റായ ഡാനിയേല്‍ ജെ ലെവിറ്റിന്‍ പറയുന്നു. ആദ്യകാല സംഗീതസംവിധായകനും 'ദിസ് ഇസ് യുവര്‍ ബ്രൈന്‍ ഓണ്‍ മ്യുസിക് : ദ സയന്‍സ് ഓഫ് ഹ്യൂമണ്‍ ഒബ്‌സഷന്‍' എന്ന ഗ്രന്ഥകര്‍ത്താവുമായ ലെവിറ്റിന്‍ 20 വര്‍ഷത്തിലെറെയായി മനുഷ്യനില്‍ സംഗീതത്തിന്റെ സ്വധീനത്തെക്കുറിച്ച് ഗവേഷണം നടത്തുന്നു.

പഠനത്തിനിടെ രണ്ടാഴ്ച ദമ്പതികള്‍ ഒരാഴ്ച പാട്ട് ഉറക്കെ വെക്കാതെയും അടുത്ത ഓരാഴ്ച സോണോസിന്റെയും ആപ്പിളിന്റെയും 8124 പാട്ടുകള്‍ സെക്‌സിനിടയില്‍ ഉച്ചത്തില്‍ കേള്‍പ്പിച്ചു.
ഇൗ പഠനങ്ങളുടെ ഫലം പഠനകാലയളവിലെ രണ്ടാമത്തെ ആഴ്ച ദമ്പതികള്‍ക്ക് കൂടുതല്‍ ആസ്വാദ്യകരമാണെന്ന് തെളിഞ്ഞു. ആ ആഴ്ച അവര്‍ക്ക് ലൈംഗീക സംതൃപ്തി കൂടൂതല്‍ ലഭിച്ചതായി ദമ്പതികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതോടെ ഉച്ചത്തില്‍ പാട്ട് കേട്ട്‌കൊണ്ട് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണം 67% മായി വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

സെക്‌സിനിടയില്‍ പാട്ട് കേള്‍ക്കുമ്പോള്‍ മനുഷ്യരുടെ തലച്ചോറില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന ചില രാസവസ്തുക്കള്‍ പൂര്‍ണസംതൃപ്തി പ്രാപ്തമാക്കാന്‍ സഹായിക്കുമെന്ന് ലെവിറ്റിന്‍ തെളിയിക്കുന്നു. പാട്ട് കേള്‍ക്കുന്നത് ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ ഉദ്പാദനവും വേഗത്തിലാക്കുന്നു ഇതു വഴി കൂടുതല്‍ മാനസികോല്ലാസം ഉണ്ടാകുന്നു.

സെക്‌സ് മടുക്കുമ്പോള്‍ നടത്താവുന്ന പുതുമയുള്ള പരീക്ഷണങ്ങള്‍

പെരുമ്പാവൂരില്‍ കുട്ടികളെ പിഡീപ്പിച്ച വൈദികന്‍ അറസ്റ്റില്‍

ആക്ഷന്‍ ഹീറോ ബിജുവിനെ നശിപ്പിക്കാന്‍ മനപൂര്‍വ്വം കരുനീക്കം; നിവിന്‍ പോളി

Read more topics: sex tips, malayalam
English summary
50 sexiest songs ever made, 5 Easy Ways to Boost Your Bedroom Confidence
topbanner

More News from this section

Subscribe by Email