Sunday September 22nd, 2019 - 4:16:am
topbanner
Breaking News
jeevanam

രാവിലത്തെ സെക്‌സ്‌ നല്‍കുന്ന ഗുണങ്ങള്‍

NewsDesk
രാവിലത്തെ സെക്‌സ്‌ നല്‍കുന്ന ഗുണങ്ങള്‍

നമ്മളില്‍ മിക്കവര്‍ക്കും രാവിലെ കേള്‍ക്കുന്ന അലാറം സൗണ്ട്‌ ശല്യപ്പെടുത്തുന്നതാണ്‌. ‘സ്‌നൂസ്‌ ബട്ടണ്‍’ അമര്‍ത്തി പത്തും പതിനഞ്ചും മിനിറ്റ്‌ തള്ളി നീക്കി എഴുന്നേറ്റ്‌ ജോലിക്ക്‌ പോകുന്ന നിങ്ങള്‍ എപ്പോഴെങ്കിലും രാവിലെത്തന്നെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ‘ഓ, വെളുപ്പാന്‍ കാലത്തെ തിരക്കിനിടയില്‍ ഇതോ’ എന്ന്‌ ചോദിക്കാന്‍ വരട്ടെ. കാരണം പ്രഭാതത്തില്‍ സെക്‌സ്‌ ചെയ്യുന്നതിന്‌ ഗുണങ്ങള്‍ ഏറെയാണെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. താഴെ പറയുന്ന രീതികള്‍ ഒന്നു പരീക്ഷിച്ച്‌ നോക്കൂ. റിസല്‍ട്ട്‌ ഗ്യാരന്റി.

പ്രഭാതത്തിലെ സെക്‌സ്‌ എങ്ങനെ?

പ്രഭാതത്തില്‍ സെക്‌സ്‌ ചെയ്യുന്നതിന്‌ മുമ്പ്‌ ചില തയ്യാറെടുപ്പുകള്‍ വേണം. അവ എന്തെല്ലാമാണെന്ന്‌ പറയാം.

1. രാവിലെ മനസിന്‌ ഫ്രെഷ്‌നസ്‌ തോന്നുമെങ്കിലും ശരീരം അങ്ങനെയല്ല. പ്രഭാതകൃത്യങ്ങളെല്ലാം ആദ്യം തന്നെ നിര്‍വ്വഹിക്കണം.

2. വായ്‌നാറ്റം സെക്‌സിലെ താല്‍പര്യം കുറയ്‌ക്കും. അതിനാല്‍ വായ്‌നാറ്റം ഇല്ലാതാക്കാന്‍ ബന്ധപ്പെടുന്നതിന്‌ മുമ്പ്‌ ജീരകം പോലെ വല്ലതും ചവച്ച ശേഷം വാ കഴുകുന്നത്‌ നന്നായിരിക്കും.

3. എന്നും ഒരേ രീതിയില്‍ സെക്‌സിന്‌ തയ്യാറാകാതിരിക്കുക. നിങ്ങള്‍ ‘സെക്‌സി’യാകുന്നത്‌ തീര്‍ച്ചയായും പങ്കാളി ഇഷ്ടപ്പെടും. റൊമാന്റിക്‌ മ്യൂസിക്‌ കേള്‍ക്കുന്നത്‌ നല്ല മൂഡ്‌ സൃഷ്ടിക്കും. പങ്കാളിക്ക്‌ മുമ്പില്‍ നഗ്‌നത പ്രദര്‍ശിപ്പിക്കാന്‍ മടിക്കേണ്ടതില്ല.

4.കിടയ്‌ക്കരികില്‍ തന്നെ കോണ്ടം സൂക്ഷിക്കുക. സെക്‌സിനെ അതന്വേഷിച്ച്‌ മുറി മുഴുവന്‍ നടക്കുന്നത്‌ തീര്‍ച്ചയായും മുഷിപ്പിക്കും.

5. സെക്‌സില്‍ വ്യത്യസ്‌ത പൊസിഷനുകള്‍ പരീക്ഷിക്കുന്നത്‌ നിങ്ങളെ ആവേശഭരിതരാക്കും. എന്നാല്‍ രാവിലത്തെ ലൈംഗികബന്ധത്തിന്‌ അധികം ആയാസമില്ലാത്ത പൊസിഷനുകളാണ്‌ നല്ലത്‌.

6. സെക്‌സിനെ കിടക്കയില്‍ മാത്രം ഒതുക്കേണ്ടതില്ല. ഒരുമിച്ചുള്ള കുളി, കുളിക്കിടെ പരസ്‌പരം സോപ്പ്‌ തേപ്പിക്കുക മുതലായവയെല്ലാം നല്ല സെക്‌സ്‌ ലൈഫ്‌ പ്രദാനം ചെയ്യും.

7. സെക്‌സിന്‌ ശേഷവും അടുത്തിടപഴകാന്‍ ശ്രമിക്കുക. അത്‌ ശാരീരികമാവണമെന്ന്‌ നിര്‍ബന്ധമില്ല, മറിച്ച്‌ പങ്കാളിക്ക്‌ ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കി നല്‍കുക, ജോലികളില്‍ സഹായിക്കുക മുതലായവ.

8. ജോലിത്തിരക്കുള്ളവര്‍ക്ക്‌ ക്ഷീണവും മറ്റും കാരണം രാത്രികളില്‍ സെക്‌സിലേര്‍പ്പെടാന്‍ കഴിയണമെന്നില്ല. അപ്പോള്‍ രാവിലെ നല്ല സമയമാണ്‌. രാവിലെ ലഭിക്കുന്ന ഉന്മേഷത്തെ പങ്കാളിയുടെ ശരീരത്തിലേക്ക്‌ കടത്തിവിടുക.

രാവിലെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്‌ കൊണ്ടുള്ള ഗുണങ്ങള്‍

1. രാവിലെ സെക്‌സില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ ഒരു ചായ കുടിച്ച്‌ ജോലി ചെയ്യുന്നവരേക്കാള്‍ ആരോഗ്യവും ഉന്മേഷവുമുണ്ടാകും ദിവസത്തിലുടനീളം. അതെങ്ങനെ എന്ന്‌ ചോദിക്കുന്നതിന്‌ മുമ്പ്‌ ഒന്നു പരീക്ഷിച്ചു നോക്കെന്നേ !

2. രാവിലത്തെ സെക്‌സ്‌ ശരീരത്തില്‍ ഉല്‍പാദിപ്പിക്കുന്ന ‘ഓക്‌സിടോസിന്‍’ എന്ന ഹോര്‍മോണ്‍ പങ്കാളികളെ ദിവസത്തിലുടനീളം പരസ്‌പരം ഓര്‍ത്തിരിക്കാന്‍ പ്രേരിപ്പിക്കും. പങ്കാളിയെക്കുറിച്ചോര്‍ക്കല്‍ ഒരു സുഖമുള്ള ഏര്‍പ്പാട്‌ തന്നെയല്ലേ?

3. പ്രഭാതത്തില്‍ പതിവായി സെക്‌സ്‌ ചെയ്യുന്നത്‌ ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിക്കും.

4. ഇത്തരം സെക്‌സ്‌ പനി, ജലദോഷം മുതലായ രോഗങ്ങളെ അകറ്റുകയും മുടി, ചര്‍മ്മം, നഖം എന്നിവയുടെ സംരക്ഷണവും സാധ്യമാക്കുന്നു.

5. ആഴ്‌ചയില്‍ മൂന്നു വട്ടമെങ്കിലും രാവിലെകളില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത്‌ ഹാര്‍ട്ട്‌ അറ്റാക്കിനെ ചെറുക്കുമെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌.

ആയുസ്സും ആരോഗ്യവും വര്‍ധിപ്പിക്കും; രതിമൂര്‍ച്ഛയുടെ ഗുണങ്ങള്‍

സെക്‌സിനിടെ സ്‌ത്രീ ശരീരത്തില്‍ സ്‌പര്‍ശിക്കാന്‍ പാടില്ലാത്ത നാലു സ്ഥലങ്ങള്‍

സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട 5 ലൈംഗിക രഹസ്യങ്ങള്‍

Viral News

Read more topics: morning, sex, tips
English summary
sex in the morning
topbanner

More News from this section

Subscribe by Email