Thursday November 15th, 2018 - 10:28:am
topbanner

സെക്‌സിന്റെ ആരോഗ്യപരമായ ഗുണങ്ങള്‍ എന്തൊക്കെയെന്ന് അറിയാമോ?

Jikku
സെക്‌സിന്റെ ആരോഗ്യപരമായ ഗുണങ്ങള്‍ എന്തൊക്കെയെന്ന് അറിയാമോ?

ലൈംഗികതയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള പഠനങ്ങള്‍ പണ്ടുമുതലേയുള്ളതാണ്. ഈ വിഷയത്തില്‍ ധാരാളം പഠനങ്ങളും ഇതിനോടകം നടന്നു കഴിഞ്ഞു. ലൈംഗികത മനുഷ്യന് ആരോഗ്യപരമായ ഗുണങ്ങള്‍ കൂടി നല്‍കുന്നുവെന്നാണ് കലിഫോര്‍ണിയയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ ഷേറി റോസ് പറയുന്നത്.

സെക്‌സിന്റെ ആരോഗ്യഗുണങ്ങള്‍ ഇതൊക്കെയാണ്

പ്രതിരോധശേഷി കൂട്ടുന്നു
സന്തോഷകരമായ ലൈംഗികജീവിതം നയിക്കുന്ന സ്ത്രീകളില്‍ പ്രതിരോധശേഷി കൂടുതലായിരിക്കുമെന്നാണ് ഇവര്‍ നടത്തിയ പഠനങ്ങളില്‍ നിന്ന് വ്യക്തമായിരിക്കുന്നത്.

യോനീ പേശികളെ ബലപ്പെടുത്തുന്നു
പ്രസവത്തിനു ശേഷം സ്ത്രീകളില്‍ യോനീപേശികള്‍ക്ക് മുറുക്കക്കുറവു ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ യോനീപേശികളെ ബലപ്പെടുത്താന്‍ സഹായകമാകുന്ന വ്യായാമങ്ങള്‍ സെക്‌സുമായി സംയോജിപ്പിച്ചാല്‍ വളരെ ഫലപ്രദമാണെന്ന് പറയുന്നു.

മാനസികാരോഗ്യം
സെക്‌സും മാനസികാരോഗ്യവും തമ്മില്‍ ബന്ധമുണ്ട്. സെക്‌സ് ഓക്‌സിടോക്‌സിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഈ ഹോര്‍മോണ്‍ സ്ട്രെസ് കുറച്ച് ഉന്മേഷം നല്‍കാന്‍ സഹായകമാണ്.

ചര്‍മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കും
യുകെയിലെ 3,500 ആളുകളില്‍ പത്തുവര്‍ഷത്തോളം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. സെക്‌സ് ആസ്വദിക്കുന്നവര്‍ക്ക് ഏഴു വയസ്സ് കുറവ് തോന്നിക്കുമെന്നാണ് പറയുന്നത്.

Read more topics: sex, health, benefits
English summary
sex health benefits
topbanner

More News from this section

Subscribe by Email