topbanner
Tuesday April 25th, 2017 - 12:45:am
topbanner

നിങ്ങൾ ഫേസ്ബുക്ക് വഴി സെക്‌സ് ചാറ്റ് ചെയ്യാറുണ്ടോ: എന്നാൽ സൂക്ഷിക്കുക

NewsDesk
നിങ്ങൾ ഫേസ്ബുക്ക് വഴി സെക്‌സ് ചാറ്റ് ചെയ്യാറുണ്ടോ: എന്നാൽ സൂക്ഷിക്കുക

ഓണ്‍ലൈന്‍ സെക്‌സ് ചാറ്റുകളില്‍ ഏര്‍പ്പെടുന്നവര്‍ സൂക്ഷിക്കുക, നിങ്ങളെ കാത്തിരിക്കുന്നത് വന്‍ ബ്ലാക്ക്‌മെയിലിങ്ങ് സംഘം. സ്‌കൈപ്പ്, ഫേസ്ബുക്ക് വഴി സ്ത്രീകളുടെ പേരില്‍ വ്യാജപ്രൊഫൈലുകള്‍ നിര്‍മ്മിച്ചാണ് തട്ടിപ്പുകാര്‍ സെക്‌സ് ചാറ്റിങ് നടത്തുന്നത്. ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെടുന്ന വീഡീയോകള്‍ റെക്കോര്‍ഡ് ചെയ്ത് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു നല്‍കുമെന്നാണ് ഭീഷണിപ്പെടുത്തിയാണ് സംഘം പണം തട്ടുന്നത്. വിദേശികളടങ്ങുന്ന സംഘമാണ് ഇത്തരം സെക്‌സോര്‍ഷന്‍ തട്ടിപ്പുകള്‍ക്കും പിന്നില്‍

മുപ്പതോളം കൗമാരക്കാരെയാണ് നിത്യേനെ ഈ സംഘം ബ്ലാക്ക്‌മെയില്‍ ചെയ്ത പണം തട്ടുന്നതെന്ന് പോലീസ് പറയുന്നു. ഇത്തരത്തില്‍ ഭീക്ഷണി നേരിടുന്നവരില്‍ അപമാനം ഭയന്ന് ആത്മഹത്യയില്‍ അഭയം തേടുന്നവരുടെയും എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ ഫ്രാന്‍സില്‍ നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ട്. സൈബര്‍ ക്രൈമിന്റെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇത്തരത്തില്‍ ഓണ്‍ലൈന്‍ സെക്‌സിന് വിധേയരാകേണ്ടിവരുന്നവരില്‍ വലിയൊരു വിഭാഗം ചെയ്യുന്നുണ്ട്. നിത്യേനെ മുപ്പതോളം ബ്രീട്ടീഷുകാരാണ് ഇത്തരത്തില്‍ സെക്‌സ് സ്‌കാമുകളില്‍ അകപ്പെടുന്നത്. ആഫ്രിക്കപോലുള്ള രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

* ഒരിക്കലും ഭീഷണിയില്‍ ഭയപ്പെട്ട് പണം നല്‍കരുത്. കാരണം ഒരിക്കല്‍ നല്‍കിയാല്‍ അവര്‍ ഡിമാന്‍ഡുകള്‍ ആവര്‍ത്തിക്കാന്‍ മാത്രമാണ് സാധ്യത.
* ക്രിമിനലുകളുമായി പിന്നീട് ആശയവിനിമയത്തിന് തയ്യാറാകരുത്. മെസ്സേജുകളുടെയും മറ്റും സ്‌ക്രീന്‍ഷോട്ട് എടുത്ത് വെക്കുക. ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ്ങ് സംവിധാനങ്ങള്‍ ഉപയോഗിക്കുക.
*തെളിവുകള്‍ സൂക്ഷിക്കുക. ഇത് പോലീസില്‍ പരാതിപ്പെടുമ്പോള്‍ ഉപകരിക്കും.
* ഇത്തരത്തിലുള്ള അത്യാഹിതം സംഭവിക്കുകയാണെങ്കില്‍ എത്രയും പെട്ടെന്ന് പോലീസിന്റെ സഹായം തേടെണ്ടതാണ്.

യുവാക്കളില്‍ പലരും ഇത്തരം ഓണ്‍ലൈന്‍ സെക്‌സില്‍ ഏര്‍പ്പെടുന്നത് വിദേശരാജ്യങ്ങളില്‍ സാധാരണമാണ്. ഇത്തരം കെണികളില്‍പ്പെടുന്നതും ധാരാളമാണ് അതിനാല്‍ സുരക്ഷയെപ്പറ്റിയും സ്വകാര്യതയെപ്പറ്റിയും ധാരണവേണം. വിശ്വസനീയമായ വെബ്‌സൈറ്റുകള്‍ മാത്രം ഡേറ്റിങ്ങിന് ഉപയോഗിക്കുക. സാധാരണ ഓണ്‍ലൈന്‍ ചാറ്റുകള്‍ നിന്നും ഇത്തരം തട്ടിപ്പുകാരെ വേര്‍തിരിച്ചറിയാന്‍ സാധിക്കില്ല. പക്ഷേ മിക്ക കേസുകളിലും ചാറ്റിന് ക്ഷണിക്കുന്നത് സ്ത്രീ പ്രൊഫൈലിലുള്ള ഇവരാണ്.

ബ്രിട്ടീഷ് പോലീസിന്റെ കണക്ക് പ്രകാരം ഇത്തരം കേസുകളുടെ എണ്ണത്തില്‍ മുപ്പത് ശതമാനത്തിലധികമാണ് വര്‍ധന. അതോടൊപ്പം അപമാനം ഭയന്ന് ആത്മഹത്യ ചെയ്യുന്നവരുടെയും എണ്ണം വര്‍ധിക്കുകയാ

Read more topics: sex chat, fake, women, profiles,
English summary
gangs blackmail 30 teenagers a day by luring them into webcam sex acts