Sunday May 19th, 2019 - 2:10:pm
topbanner
topbanner

നിത്യവും ഇത് ചെയ്‌തോളൂ...ചര്‍മം സുന്ദരമാകും

Jikku
നിത്യവും ഇത് ചെയ്‌തോളൂ...ചര്‍മം സുന്ദരമാകും

രാത്രി കിടക്കും മുമ്പ് ഇട്ടിരിക്കുന്ന മേക്കപ് തുടച്ചുമാറ്റണമെന്നാണ് പറയുന്നത്. അല്ലെങ്കില്‍ വൈറ്റ് ഹെഡ്‌സ്, ബ്ലാക്ക് ഹെഡ്‌സ്, ചൊറിച്ചില്‍ എന്നീ പ്രശ്‌നങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നതെന്നാണ് പറയുന്നത്.

ഉറങ്ങുമ്പോള്‍ ചര്‍മസുഷിരങ്ങളിലൂടെ വിഷമയമായ മാലിന്യങ്ങള്‍ പുറന്തള്ളപ്പെടുന്നുണ്ട്. രാത്രിയിലാണ് ത്വക്കിന്റെ കോശങ്ങള്‍ ഏറ്റവുമധികം പുനരുജ്ജീവിക്കപ്പെടുന്നത്. പകലത്തേക്കാള്‍ മൂന്നു മടങ്ങ് വേഗത്തിലാണിത് ത്വക്കിന്റെ കോശങ്ങള്‍ പുനരുജ്ജീവിക്കപ്പെടുന്നത്.

അതിനാല്‍ ചര്‍മം സുന്ദരമായിരിക്കാന്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഉറങ്ങുംമുമ്പ് മേക്കപ് തുടച്ചുമാറ്റുകയെന്നതാണ്. ഓയില്‍ ബേസ്ഡ് റിമൂവറും വാട്ടര്‍ ബേസ്ഡ് മേക്കപ് റിമൂവറും ലഭ്യമാണ്. പൊതുവേ ഐ മേക്കപ് റിമൂവറുകളാണിവ. മുഖത്തു ഉപയോഗിക്കാന്‍ ഗുണനിലവാരമുള്ളവ തിരഞ്ഞെടുക്കണമെന്നും പറയുന്നു.

Read more topics: remove, makeup, night, beautiful, skin
English summary
remove makeup at night for beautiful skin
topbanner

More News from this section

Subscribe by Email