Sunday November 18th, 2018 - 10:32:pm
topbanner

സ്ത്രീകളില്‍ പുരുഷന്മാര്‍ ആദ്യം ശ്രദ്ധിക്കുന്ന 6 കാര്യങ്ങള്‍

NewsDesk
സ്ത്രീകളില്‍ പുരുഷന്മാര്‍  ആദ്യം ശ്രദ്ധിക്കുന്ന 6 കാര്യങ്ങള്‍

സ്ത്രീകളെ ഏതവസരത്തിലും പുരുഷന്മാര്‍ ശ്രദ്ധിക്കും എന്നത് ഒരു പ്രകൃതി നിയമം പോലെയാണ്. മാന്യമായ എല്ലാ നോട്ടവും ശ്രദ്ധിക്കലും എല്ലാ സ്ത്രീകളും ഇഷ്ടപ്പെടുന്നുണ്ട്. മുഖസൗന്ദര്യം എന്നതിനെക്കാള്‍ മറ്റ് ചിലതിനും പുരുഷന്മാര്‍ പ്രധാന്യം നല്‍കാറുണ്ട്. അവ ഏതെന്ന് അറിയേണ്ടേ.

ആത്മവിശ്വാസം
ആത്മവിശ്വാസമാണ് ഏറ്റവും സൗന്ദര്യമുള്ള ആഭരണമെന്ന് ഇന്നത്തെ സ്ത്രീയും പുരഷനും ഒരുപോലെ മനസ്സിലാക്കുന്നു. അതിനാല്‍ മറ്റെല്ലാത്തിനെക്കാളും വലുത് നിങ്ങളുടെ ആത്മവിശ്വാസം തന്നെയാണ്.

അവളുടെ ചിരി
ചിരി വാക്കുകളെക്കാള്‍ മറ്റൊരാളെ സ്വാഗതം ചെയ്യാനും ആകര്‍ഷിക്കാനും സഹായിക്കുന്നവയാണ്. നിങ്ങളുടെ സംസാരം കേട്ട് അവള്‍ ഇളകിചിരിക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടം സംസാരവു സാമിപ്യവും അവള്‍ ആസ്വദിക്കുന്നുണ്ടെന്നാണ്.

സെന്‍സ് ഓഫ് സ്റ്റൈല്‍
നിങ്ങളുടെ വസ്ത്രധാരണരീതികളും മേക്കപ്പും അപ്പിയറന്‍സില്‍ പ്രധാനമാണ്. കാരണം നിങ്ങളുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്.

ശരീരഭാഗങ്ങള്‍
മിക്ക പുരുഷന്മാരും ആദ്യകാഴ്ചയില്‍ തന്നെ സ്ത്രീയുടെ ശരീരഭാഗങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. അതായത് ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും കണ്ണികളെത്തുമെന്ന് ചുരുക്കം.

കണ്ണുകള്‍
കണ്ണുകള്‍ മനസ്സിന്റെ കണ്ണാടി പോലെയാണ്. നിങ്ങളുടെ കണ്ണുകളാണ് നിങ്ങളുടെ ഉള്ളിലുള്ളത് പറയുന്നത്. ആകര്‍ഷകമായ കണ്ണുകള്‍ പുരഷന്മാര്‍ ആദ്യ കാഴ്ചയില്‍ തന്നെ ശ്രദ്ധിക്കുന്നതാണ്.

സുഹൃത്തുക്കള്‍
വലിയ സുഹൃത്ത് വലയമുള്ള സ്ത്രീകളെയും പുരുഷന്മാരെയും എല്ലാവര്‍ക്കും ഇഷ്ടമാണ്. ഇതൊരു നല്ല കാര്യമായാണ് മിക്ക പുരുഷന്മാരും കരുതുന്നത്. മറ്റുള്ളവരോട് അടുത്ത് ഇടപഴകുന്നവര്‍ തുറന്ന മനസ്ഥിതിക്കാരാണെന്ന ബോധമാണ് ഇതിന് പിന്നില്‍

Read more topics: tips, teen, girls,
English summary
relationship 7 things guys
topbanner

More News from this section

Subscribe by Email