Thursday November 15th, 2018 - 1:18:am
topbanner

നഗ്‌ന ശരീരത്തില്‍ എവിടെയാണ് അശ്ലീലതയെന്ന് ചുംബന സമര നായിക

NewsDesk
നഗ്‌ന ശരീരത്തില്‍ എവിടെയാണ് അശ്ലീലതയെന്ന് ചുംബന സമര നായിക

വിവരക്കേടുകൊണ്ടാണ് മോഡലിങിനെ നഗ്‌നതാ പ്രദര്‍ശനമായി കാണുന്നതെന്ന് ചുംബന സമരനായിക രശ്മി ആര്‍ നായര്‍. മോഡലിങ് മുന്നോട്ടു വയ്ക്കുന്ന കലാപരമായ മൂല്യത്തെ കാണാന്‍ അറിയാത്തതുകൊണ്ടോ അതിനു വേണ്ടി ശ്രമിക്കാത്തതുകൊണ്ടോ ആണ് അതിനെ നഗനതായി എല്ലാുരും കാണുന്നത്. അതില്‍ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നഗ്‌നതയില്‍ ശരീരത്തില്‍ എവിടെയാണ് അശ്ലീലത എന്നെനിക്ക് മനസിലാകുന്നില്ല.

വ്യക്തി സ്വാതന്ത്ര്യനു മോഡലിങിലൂടെ വഴിയൊരുക്കണമെന്നാണ് ലക്ഷ്യമെന്ന് രശ്മി പറയുന്നു. വ്യക്തി സ്വാതന്ത്ര്യത്തിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നതെന്ന് രശ്മി കൂട്ടിച്ചേര്‍ത്തു.അതുകൊണ്ടുതന്നെ മോഡലിങിലൂടെ മുന്നോട്ടു വയ്ക്കുന്നത് വ്യക്തിസ്വാതന്ത്ര്യം മാത്രമാണ്. ഞാന്‍ എന്തുചെയ്യണം എങ്ങനെ വസ്ത്രം ധരിക്കണം, എന്താഹാരം കഴിക്കണം എന്നത് എന്റെ മാത്രം തീരുമാനമായിരിക്കണം. വ്യക്തികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന തലത്തിലേക്കെത്തണം നമ്മുടെ സമൂഹം.

വസ്ത്രവും നഗ്‌നതയും ഒരിക്കലും അശ്ലീലതയല്ല. ആ ചിന്താഗതിയാണ് മാറേണ്ടത്.സമൂഹം ഇനിയും മാറേണ്ടതുണ്ട്. എല്ലാവരേയും ബോധ്യപ്പെടുത്തി ഒരാള്‍ക്കും ജീവിക്കാനാകില്ല. പെണ്‍കുട്ടിയുടെ വസ്ത്രത്തിനുള്ളിലെ അശ്ലീലത കണ്ടുപിടിക്കാനാകരുത് ആണ്‍മക്കളെ വളര്‍ത്തുന്നത്. എന്റെ ശരീരം എന്റെ ജീവിതവുമാണ്. അത് എനിക്കിഷ്ടമുള്ളതു പോലെ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യയെന്ന ജനാധിപത്യ രാജ്യം തരുന്നുണ്ട്, ഞാനാരെയും കൊന്നിട്ടോ മോഷ്ടിച്ചിട്ടോ അല്ല ജീവിക്കുന്നത്. എനിക്കറിയാവുന്ന തൊഴില്‍ ചെയ്ത് വളരെ മാന്യമായി ജീവിക്കുന്നത്.

Read more topics: rasminair, kiss of love
English summary
rasmi s nair kiss of love
topbanner

More News from this section

Subscribe by Email