Thursday September 20th, 2018 - 8:22:pm
topbanner
Breaking News

സോഷ്യല്‍ മീഡിയ ഉപേക്ഷിക്കാന്‍ തയ്യാറാണോ; സന്തോഷം തിരികെ കിട്ടും

suji
സോഷ്യല്‍ മീഡിയ ഉപേക്ഷിക്കാന്‍ തയ്യാറാണോ; സന്തോഷം തിരികെ കിട്ടും

ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി. വീട്ടുകാരെ ഒന്ന് നോക്കി ചിരിക്കുക പോലും ചെയ്യാതെ സോഫയില്‍ ചെന്നിരുന്നു. അരികില്‍ വന്നിരുന്ന കുട്ടിയെ പോലും നോക്കാതെ കൈയിലുള്ള ഫോണിന്റെ ലോകത്തേക്ക് അയാള്‍ കടന്നു... ഇതൊരു കഥയായി തോന്നാമെങ്കിലും പല വീടുകളിലെയും അവസ്ഥ കൂടിയാണ്. എല്ലാവരും തിരക്കിലാണ് സോഷ്യല്‍ മീഡിയയിലെ തിരക്ക്.

തന്റെ പോസ്റ്റിന് എത്ര കമന്റ് കിട്ടിയെന്നും, ലൈക്ക് ആരെല്ലാം അടിച്ചെന്നും, മറ്റവന്റെ ആ പോസ്റ്റിന് ചുട്ടമറുപടി കൊടുത്തതിന്റെ അഭിമാനവുമെല്ലാം പേറിയാണ് നമ്മുടെയൊക്കെ യാത്ര. ഇപ്പോള്‍ ആര്‍ക്കും ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണെങ്കില്‍ സോഷ്യല്‍ മീഡിയ ഉപേക്ഷിക്കാന്‍ തയ്യാറാണെങ്കില്‍ സന്തോഷം കുടുംബത്തിലേക്ക് തിരികെ എത്തുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

കഴിയുമെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത് ഇതൊന്ന് പരീക്ഷിക്കാം. കൂടാതെ വീട്ടില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം കുറയ്ക്കാം. പത്ത് മണിക്ക് ശേഷം കോള്‍ എടുക്കേണ്ടെന്നും നിശ്ചയിക്കാം. ഫേസ്ബുക്കും, മറ്റ് സോഷ്യല്‍ മീഡിയയിലും സുഹൃത്തുക്കളുമായി ചാറ്റ് ചെയ്ത് സമയം കളയാതെ അവരെയൊക്കെ ഇടയ്‌ക്കെങ്കിലും നേരെ കണ്ട് സംസാരിക്കാനും തീരുമാനിക്കുക.

ഒരൊറ്റ മാസം കൊണ്ട് മാറ്റം അനുഭവപ്പെടുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. സോഷ്യല്‍ മീഡിയ ഉപയോഗം സൃഷ്ടിക്കുന്ന സമ്മര്‍ദം എത്രത്തോളം മാറിയെന്ന് തിരിച്ചറിയാനും ഈ ഇടവേള ഉപകരിക്കും.

 

English summary
quitting social media was the best decision of my life
topbanner

More News from this section

Subscribe by Email