Monday November 19th, 2018 - 11:21:pm
topbanner

ഗര്‍ഭിണായായ സ്ത്രികള്‍ മലര്‍ന്നു കിടന്നാണുറങ്ങുന്നതെങ്കില്‍ ശ്രദ്ധിക്കുക

Jikku Joseph
ഗര്‍ഭിണായായ സ്ത്രികള്‍ മലര്‍ന്നു കിടന്നാണുറങ്ങുന്നതെങ്കില്‍ ശ്രദ്ധിക്കുക

ഗര്‍ഭിണായായ സ്ത്രികള്‍ ജീവിതശൈലിയില്‍ ചില കാര്യങ്ങളൊക്കെ ശ്രദ്ധിക്കണമെന്ന് പറയാറുണ്ട്. ഡോക്ടര്‍മാര്‍ ചില നിര്‍ദ്ദേശങ്ങള്‍ അവര്‍ക്ക് നല്‍കുകയും ചെയ്യും. മലര്‍ന്നു കിടന്നാണുറങ്ങുന്നതെങ്കില്‍ അത് അപകടമാണ്. ഇത്തരക്കാരുടെ കുഞ്ഞ് ഗര്‍ഭത്തില്‍ത്തന്നെ മരണമടയാനും ചാപിള്ളയെ പ്രസവിക്കാനും സാധ്യത ഏറെയെന്ന് പഠനം. ബ്രിട്ടനില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ആയിരം സ്ത്രീകളില്‍ നടത്തിയ സര്‍വ്വേയില്‍ 291 ഗര്‍ഭിണികള്‍ പ്രസവിച്ചത് ചാപിള്ളകള്‍ ആയിരുന്നുവെന്ന് വ്യക്തമായി. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ ഇത്തരം കേസുകള്‍ കൂടിവരുന്നതായും പഠനസംഘം കണ്ടെത്തി.

ഗര്‍ഭിണി മലര്‍ന്നു കിടന്നാല്‍ ഗര്‍ഭകാലം 28 ആഴ്ച പിന്നിട്ട ശേഷം ചാപിള്ളയെ പ്രസവിക്കാനുള്ള സാധ്യത 2.3 ഇരട്ടിയാണെന്ന് ബ്രിട്ടിഷ് ജേണല്‍ ഓഫ് ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഗര്‍ഭിണിയായ സ്ത്രീ മലര്‍ന്നു കിടക്കുമ്പോള്‍ കുഞ്ഞിന്റെയും ഗര്‍ഭപാത്രത്തിന്റെയും ഭാരം രക്തക്കുഴലുകളില്‍ സമ്മര്‍ദം ഏല്‍പ്പിക്കും. ഇത് രക്തപ്രവാഹത്തെയും കുഞ്ഞിന് ഓക്‌സിജന്‍ ലഭിക്കുന്നതിനെയും തടസ്സപ്പെടുത്തും

കിടക്കുമ്പോള്‍ ഒരു വശം ചരിഞ്ഞു കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് പഠനസംഘം നിര്‍ദ്ദേശിക്കുന്നു. അതേസമയം ഉറക്കത്തിനിടയില്‍ സ്ഥാനമാറ്റം സംഭവിച്ചാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പറയുന്നു. വളരെ കുറഞ്ഞതോ കൂടിയതോ ആയ ഉറക്കസമയം, എല്ലാ ദിവസവും ഉള്ള പകലുറക്കം, രാത്രിയില്‍ ഒരിക്കല്‍ മാത്രം ടോയ്ലറ്റില്‍ പോകുക, ഒരിക്കല്‍ പോലും ടോയ്ലറ്റില്‍ പോകാതിരിക്കുക തുടങ്ങിയ ശീലങ്ങളും ചാപിള്ളയെ പ്രസവിക്കാനുള്ള കാരണങ്ങളില്‍ ചിലതാണെന്നും പഠനത്തില്‍ പറയുന്നു.

English summary
pregnant women sleeping position
topbanner

More News from this section

Subscribe by Email