topbanner
Thursday May 25th, 2017 - 12:25:pm
topbanner

ഗര്‍ഭകാലത്തുണ്ടാകാവുന്ന അസ്വസ്ഥതകള്‍; പരിഹാരങ്ങള്‍

Jikku Joseph
ഗര്‍ഭകാലത്തുണ്ടാകാവുന്ന അസ്വസ്ഥതകള്‍; പരിഹാരങ്ങള്‍

ഗര്‍ഭകാലത്ത് അസ്വസ്ഥ തകള്‍ ഉണ്ടാകുക എന്നത് തീര്‍ച്ചയായും സ്വാഭാവികമാണ്. എങ്കിലും അവയൊന്നും നിസ്സാരമായി തള്ളിക്കളയേണ്ട കാര്യങ്ങളല്ല. ഗര്‍ഭകാലത്ത് ഉണ്ടാകുന്ന ശാരീരികപ്രശ്‌നങ്ങളും പ്രസവവേദനയും സ്ത്രീ തനിയെ അനുഭവിക്കേണ്ടവയാണ്. എന്നാല്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ സാധിക്കും.

ചെറിയ അളവില്‍ പല പ്രാവശ്യമായി ഭക്ഷണം കഴിക്കുക, രാത്രി കിടക്കുന്നതിനു മുന്‍പും രാവിലെ എഴുന്നേറ്റ ഉടനെയും അന്നജം അടങ്ങിയ ലഘുഭക്ഷണം കഴിക്കുക. തലകറക്കമുണ്ടെങ്കില്‍ കൂടുതല്‍ നേരം നില്‍ക്കാതെ, ഉടനെ ഇരിക്കുകയോ കിടക്കുകയോ ചെയ്യുക. ഗര്‍ഭാവസ്ഥയുടെ അവസാനകാലങ്ങളില്‍ മലര്‍ന്നുകിടക്കുമ്പോള്‍ തലകറക്കവും കണ്ണില്‍ ഇരുട്ടുകയറലുമൊക്കെ ഉണ്ടായാല്‍ പെട്ടെന്ന് ഒരു വശം ചരിഞ്ഞുകിടക്കുക. ഇവ രണ്ടും കൂടുതലാണെങ്കില്‍ ഡോക്ടറെ കാണണം.

രാവിലെ എഴുന്നേറ്റ ഉടനെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതും അല്‍പ്പം നടക്കുന്നതും ഏറെ ഗുണം ചെയ്യും. മലബന്ധം തക്കസമയത്ത് പരിഹരിച്ചില്ലെങ്കില്‍ പിന്നീടത് പ്രശ്‌നമാകും. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വിറ്റാമിന്‍ ബി. കോംപ്ലക്‌സ് ഗുളികകള്‍, കാല്‍സ്യം ഗുളികകള്‍ കഴിക്കാം.

ചൊറിച്ചിലോ മറ്റ് അസ്വാസ്ഥ്യങ്ങളോ ഉണ്ടാക്കാത്ത വെളുത്തതോ നിറമില്ലാത്തതോ ആയ യോനീശ്രവം ഗര്‍ഭകാലത്ത് സാധാരണമാണ്. ദിവസേന മൂന്നു പ്രാവശ്യം ശുദ്ധജലത്തില്‍ കഴുകി ഗുഹ്യഭാഗങ്ങള്‍ തുടച്ചു വൃത്തിയാക്കുക, കോട്ടണ്‍ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക.

Read more topics: period, pregnancy, care, lifestyle
English summary
period of pregnancy
topbanner topbanner

More News from this section

Subscribe by Email