topbanner
Thursday August 17th, 2017 - 9:04:pm
topbanner

പെൺകഴുത്തിൽ തിളങ്ങി ചോക്കറുകൾ

Suvitha
പെൺകഴുത്തിൽ തിളങ്ങി ചോക്കറുകൾ

പ്പുഴ: 'കുഴി മിന്നീന്ന്" കേട്ടിട്ടുണ്ടോ? തൊണ്ടക്കുഴിയോട് പറ്റിച്ചേർന്ന് കിടക്കുന്ന, മിന്നി തിളങ്ങുന്ന സ്വർണ നെക്‌ലേസാണത്. മുത്തശ്ശീടെ 'കുഴിമിന്നി" ന്യൂജെൻ പേരക്കുട്ടിക്ക് 'ചോക്കറാണ്". കഴുത്തിൽ ചുറ്റികിടക്കുന്ന ലേസിലും, പ്ളാസ്റ്റിക്കിലും, മെറ്റലിലും തീർത്ത ഭാരം കുറഞ്ഞ ചോക്കറുകൾക്ക് ആവശ്യക്കാരേറെയാണ്.ലേയ്സുകൊണ്ട് മനോഹരമാക്കിയിരിക്കുന്ന ചോക്കറുകൾ കഴുത്തിനോട് ചേർന്നു കിടക്കുന്നതു കണ്ടാൽ സൂപ്പർ ലുക്കാണ്. പെൺമനം കവരാനായി റബർ, ഷെൽ, വിക്ടോറിയൻ, വിന്റേജ്, ഓപ്പൺ കോളർ, ഗോഥിക്, ടാറ്റൂ എന്നിങ്ങനെ വിവിധ ഇനങ്ങളുണ്ട് വിപണിയിൽ.

കറുത്ത ചോക്കറുകളോടാണ് ടീനേജിന് പ്രിയം. ജീൻസിനും ടോപ്പ്, പാവാട ടീഷർട്ട്, ഗൗൺ, ഫ്രോക്ക് എന്നിവയ്ക്കൊപ്പമെല്ലാം ചോക്കറുകൾ സൂപ്പറാണ്. വലിയ പെൻഡന്റ് ലോക്കറ്റുള്ള, പൂക്കളുടെ ലോക്കറ്റുള്ള ചോക്കറുകൾ കഴുത്തിന് ഭംഗിയാണ്. ബ്ളാക്ക്, വൈറ്റ് മെറ്റലിൽ നിറയെ വർക്കുള്ള ചോക്കറുകൾ ആഘോഷവേളകളിൽ ട്രെൻഡി ലുക്ക് നൽകുന്നു.

സാരിക്കൊപ്പവും ഇവ അണിയാം. നീളമുള്ള മറ്റ് രണ്ട് മാലകൾ കൂടി ധരിച്ചാൽ ആരാധകരേറും. പന്ത്രണ്ട് രൂപ മുതൽ 500 രൂപവരെയാണ് വില. മുത്തിലും വെൽവെറ്റിലും ലെതറിലും തീർത്ത ചോക്കറുകൾക്ക് അൽപ്പം വില കൂടും. സ്വർണത്തിലും വെള്ളിയിലും ഇവ ലഭ്യമാണ്.

Read more topics: alappuzha. gold, neck lase
English summary
new trend for ladies neck lase
topbanner topbanner

More News from this section

Subscribe by Email