Saturday December 15th, 2018 - 4:29:am
topbanner

അമ്മയെ കണ്ടാണ് മക്കള്‍ പഠിക്കുന്നത്; പ്രണയം മുതല്‍ ജീവിതപങ്കാളികളുടെ എണ്ണം വരെ സ്വാധീനിക്കുന്നു

suji
അമ്മയെ കണ്ടാണ് മക്കള്‍ പഠിക്കുന്നത്; പ്രണയം മുതല്‍ ജീവിതപങ്കാളികളുടെ എണ്ണം വരെ സ്വാധീനിക്കുന്നു

മക്കളുടെ ജീവിതത്തിന് അമ്മമാരുടെ ജീവിതവുമായി ഏറെ ബന്ധമുണ്ടെന്ന് ഗവേഷകര്‍. അമ്മയുടെ പങ്കാളികളുടെ എണ്ണം അനുസരിച്ച് മക്കള്‍ക്കും അത്രയും പങ്കാളികളാണ് മക്കള്‍ക്കും ഉണ്ടാകുന്നതെന്ന് പഠനം പറയുന്നു. പാശ്ചാത്യ ലോകത്തെ രീതികള്‍ പ്രകാരമാണ് പഠനം നടന്നിരിക്കുന്നത്. വിവാഹവും കുടുംബജീവിതവും അത്ര പ്രസക്തമല്ലാത്തതിനാല്‍ നമ്മുടെ രീതികളുമായി ഇതിന് എത്രത്തോളം ബന്ധപ്പെടുത്താന്‍ കഴിയുമെന്ന് വ്യക്തതയില്ല.

അമ്മയുടെ ബന്ധങ്ങള്‍ വീക്ഷിച്ചാലും ഇല്ലെങ്കിലും മക്കളുടെ ജീവിതത്തില്‍ ഇത് പ്രതിഫലിക്കുമെന്നാണ് പഠനം വിലയിരുത്തുന്നത്. 1979 മുതല്‍ യുഎസില്‍ പിറന്ന ഏഴായിരം അമ്മമാരുടെയും മക്കളുടെയും ജീവിതത്തെക്കുറിച്ചാണ് പഠനം നടന്നത്. സാമൂഹിക രീതികളും വിശ്വാസങ്ങളുമല്ല ബന്ധങ്ങളിലെ രീതികളാണ് അമ്മമാര്‍ മക്കള്‍ക്ക് കൈമാറുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.

ആളുകളുമായി ഇടപഴകുന്ന രീതി മുതല്‍ പ്രണയവും പങ്കാളികളും വരെ ഇക്കാര്യത്തില്‍ സമാനമാകും. പിതാവിന്റേതുമായി ബന്ധപ്പെടുത്തി ഈ പഠനം നടന്നിട്ടില്ല. കുടുംബത്തില്‍ ഏറ്റവും പ്രസക്തമായ വ്യക്തി അമ്മയാണെന്ന കാഴ്ചപ്പാടിലാണ് ഇത്. അമ്മമാരാണ് കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരുന്നത് എന്നതിനാലാണ് ഇവരുടെ സ്വാധീനം കൂടുതല്‍ പ്രതിഫലിക്കുന്നത്.

 

 

Read more topics: romantic partners,mums love
English summary
mums love life determines how many romantic partners you have
topbanner

More News from this section

Subscribe by Email