Wednesday March 20th, 2019 - 5:04:am
topbanner
topbanner

മുലപ്പാല്‍ വിറ്റ് ഈ യുവതി സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

Jikku Joseph
മുലപ്പാല്‍ വിറ്റ് ഈ യുവതി സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

മുലപ്പാല്‍ പോഷക സമ്പന്നമാണെന്ന് എല്ലാര്‍ക്കുമറിയാം. ആറുമാസം വരെ കുട്ടികള്‍ക്കു മുലപ്പാല്‍ മാത്രമേ നല്‍കാവു. കാരണം അതിന്റെ പോഷകഗുണം അത്രയ്ക്കും വലുതാണ്.

അമ്മയാകുന്ന ചില  സ്ത്രീകളില്‍ പാല്‍ അമിതമായി ഉല്‍പ്പാദിപ്പിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അതായതു കുഞ്ഞിനു കുടിക്കാന്‍ ആവശ്യമുള്ളതിലും അതികം. ഇതു സ്തനങ്ങളില്‍ കെട്ടി നിന്നാല്‍ വീക്കവും കല്ലിപ്പും തുടര്‍ന്നു കടുത്ത വേദനയും ഉണ്ടാകും.

അതുകൊണ്ടു തന്നെ സാധാരണ സ്ത്രീകള്‍ ഇതു പിഴിഞ്ഞ വെറുതെ കളയാറുമുണ്ട്. എന്നാല്‍ വിദേശരാജ്യങ്ങളില്‍ ബ്രെസ്റ്റ് മില്‍ക്ക് ബാങ്കുകള്‍ ഉണ്ട്. ഇത്തരം ബാങ്കുകള്‍ നിശ്ചിത തുക കൊടുത്ത് അമ്മയില്‍ നിന്ന അതികം വരുന്ന പാല്‍ ശേഖരിക്കും.

അതിനുശേഷം മുലപ്പാല്‍ ലഭിക്കാത്ത കുഞ്ഞുങ്ങളിലേയ്ക്ക് ഇത് എത്തിക്കുകയാണ് ചെയ്യാറ്. ഇങ്ങനെ സിപ്രസ് സ്വദേശിയായ റഫേല എന്ന യുവതി തന്റെ അതികമുള്ള മുലപ്പാല്‍ വിറ്റു സമ്പാദിക്കുന്നതു ലക്ഷങ്ങളാണ്.ഏഴു മാസം മുമ്പായിരുന്നു റാഫേലയ്ക്കു മകന്‍ ജനിച്ചത്. മകന് ആവശ്യമുള്ളതിലും അതികം പാല്‍ തന്റെ ശരീരം ഉല്‍പ്പാദിപ്പിക്കുന്നുണ്ട് എന്നു റഫേല തിരിച്ചറിഞ്ഞതോടെ വില്‍ക്കാനാരംഭിച്ചു. ഇതോടെ മുലപ്പാല്‍  ബോഡി ബില്‍ഡിങ്ങിനും മസിലുണ്ടാകാനും ഉത്തമമാണ് എന്ന് പറഞ്ഞു പുരുഷന്മാര്‍ റാഫേലയെ സമീപിക്കുകയായിരുന്നു.

ബോഡി ബില്‍ഡിങ്ങിനു വേണ്ടി മുലപ്പാലിന് ആവശ്യക്കാര്‍ ധാരളം ഉണ്ട് എന്ന അറിഞ്ഞതോടെ റാഫേല ഇത് ഒരു വരുമാനമാര്‍ഗമാക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ രണ്ടു ലിറ്റര്‍ പാല്‍ ആണ് ഈ യുവതി ബോഡിബില്‍ഡേഴ്സിനായി ദിവസവും നല്‍കുന്നത്.

Viral News

English summary
mother is raking in thousands by selling her breast milk to bodybuilding men online
topbanner

More News from this section

Subscribe by Email