Friday November 16th, 2018 - 2:34:am
topbanner

ഷേവ് ചെയ്യുന്നതിന്റെ എണ്ണം കൂടിയാല്‍ താടി കൂടുതല്‍ വളരും; താടിപ്രേമികള്‍ക്കിടയിലെ താടിവെച്ച സംശയങ്ങള്‍ ഏറെയാണ്; ഇതിലെ സത്യവും മിഥ്യവും

suji
ഷേവ് ചെയ്യുന്നതിന്റെ എണ്ണം കൂടിയാല്‍ താടി കൂടുതല്‍ വളരും; താടിപ്രേമികള്‍ക്കിടയിലെ താടിവെച്ച സംശയങ്ങള്‍ ഏറെയാണ്; ഇതിലെ സത്യവും മിഥ്യവും

താടിവെച്ചാലാണ് സ്റ്റൈല്‍ കൂടുന്നത് എന്നൊരു ധാരണ ഇന്നുണ്ട്. വെള്ളിത്തിരയിലെ താരങ്ങളുടെ സ്റ്റൈല്‍ പകര്‍ത്തുന്നത് ഇതിലൊരു കാര്യവുമാണ്. താടിപ്രേമികളുടെ എണ്ണം കൂടിയതോടെ ഇതുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ പലതിലും ഉപദേശങ്ങള്‍ അത്ര ആധികാരികവുമാകില്ല. താടിവെച്ച് വളരുന്ന സംശയങ്ങളില്‍ ചിലതിനുള്ള ഉത്തരം ഇവയാണ്.

താടി ഇടയ്ക്കിടെ വടിച്ചാല്‍ താടിരോമങ്ങളുടെ കട്ടികൂടുമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ഇതില്‍ വലിയ ശാസ്ത്രീയതയൊന്നുമില്ല. അക്ഷരാര്‍ത്ഥത്തില്‍ വിപരീത ഫലമാണ് നല്‍കുക. ഷേവ് ചെയ്താല്‍ കട്ടിയുള്ള ഭാഗമാണ് ആദ്യംപുറത്തുവരിക. ഇതാണ് ഈ ചിന്താഗതിക്ക് കാരണം.

ചുരുങ്ങിയത് 3 മാസം മുതല്‍ ഒരു വര്‍ഷം വരെ വേണം താടി കൃത്യമായി രൂപപ്പെടാന്‍. ഇത് ഓരോരുത്തരിലും വ്യത്യസ്തവുമാകാം. കൗമാരകാലത്ത് താടിവരുന്നില്ലെന്ന് ഓര്‍ത്ത് വിഷമിക്കുകയും വേണ്ട. പ്രായം കൂടുംതോറും ഇത് കൃത്യമായി രൂപപ്പെടും.

താടിവളരാന്‍ സപ്ലിമെന്റ് കഴിക്കണമെന്ന് ചിലര്‍ ഉപദേശിക്കും. താടിപ്രേമികള്‍ ഇത് വാങ്ങുമെന്ന് അറിയാവുന്നതിനാല്‍ നിരവധി ഉത്പന്നങ്ങളും രംഗത്തുണ്ട്. അതുകൊണ്ട് താടിവളര്‍ത്താന്‍ ബുദ്ധിമുട്ടേണ്ട, ക്ഷമയോടെ കാത്തിരുന്നാല്‍ അത് തനിയെ വളരും!

 

Read more topics: beard growth, myths
English summary
most common beard growth myths
topbanner

More News from this section

Subscribe by Email