topbanner
Saturday February 25th, 2017 - 7:42:am
topbanner

ആര്‍ത്തവം ക്രമമല്ലാത്ത സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടത്

NewsDesk
ആര്‍ത്തവം ക്രമമല്ലാത്ത സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടത്

മാസമുറ ദിവസങ്ങളില്‍ മിക്ക സ്ത്രീകള്‍ക്കും വയറുവേദനയും പുറംവേദനയും മറ്റും ഉണ്ടാകാറുണ്ട്. മനുഷ്യസ്ത്രീകളില്‍ മാത്രമല്ല മറ്റ് പ്രസവിക്കാനും മുലയൂട്ടാനും ചില ജീവിവര്‍ഗങ്ങളിലും ഈ പ്രക്രിയ നടക്കുന്നുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. വളരെ സ്വാഭാവിക അവസ്ഥയായ ആര്‍ത്തവം പക്ഷേ ചിലര്‍ക്ക് വേദനയുടെ ശാരീരിക അസ്വസ്ഥതയുടെ ദിവസങ്ങളായി മാറാറുണ്ട്. ക്രമംതെറ്റിയ ആര്‍ത്തവത്തിന് നിരവധി കാരണങ്ങളുമുണ്ട് . അവയില്‍ പ്രധാനപ്പെട്ട കാരണങ്ങളിതാ;

1)അമിതഭാരം ക്രമമല്ലാത്ത ആര്‍ത്തവമുണ്ടാകുന്നതിന് പ്രധാനകാരണങ്ങളിലൊന്നാണ്. അതുപോലെ തന്നെ അശാസ്ത്രീയമായ മാര്‍ഗങ്ങളിലൂടെയുള്ള ഭാരം കുറക്കുന്നതും ഇതിന് കാരണമാണ്. 

2) ഭക്ഷണരീതികളിലെ തകരാറുകള്‍ മൂലം ഹോര്‍മോണില്‍ വരുന്ന വ്യത്യാസങ്ങള്‍
3) അനാരോഗ്യകരമായ രീതിയിലുള്ള വ്യായാമമുറകള്‍ .
4) ഗര്‍ഭനിരോധന ഗുളികകളുടെ നിത്യേനയുള്ള ഉപയോഗം ആര്‍ത്തവചക്രത്തില്‍ മാറ്റം വരുന്നതിന് വളരെ പ്രധാന കാരണങ്ങളിലൊന്നാണ്. പ്രസവിച്ചിട്ടില്ലാത്ത സ്ത്രീകള്‍ ഇത്തരം ഗുളികകളുടെ ഉപയോഗം കഴിവതും ഒഴിവാക്കേണ്ടതാണ്.
5) പോളിസിസ്റ്റിക്ക് ഓവറി ഡിസീസ,് ആര്‍ത്തവസംബന്ധമായ അസുഖങ്ങള്‍ക്കും പല ബുദ്ധിമുട്ടുകള്‍ക്കും കാരണമാകാറുണ്ട്. സ്ത്രീകളില്‍ മാസമുറക്ക് കാരണമാകുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ പോളിസിസ്റ്റിക്ക് ഓവറി ഡിസീസ് തടസ്സപ്പെടുത്തുന്നുണ്ട്
6) തൈറോയിഡ് ഹോര്‍മോണിന്റെ വ്യതിയാനങ്ങള്‍ ആര്‍ത്തവക്രമക്കേടുകള്‍ക്ക് കാരണമാകാറുണ്ട്.
7) പ്രമേഹം, ലൈംഗീകബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍, ഗര്‍ഭപാത്രത്തിലെ മുഴകള്‍ തുടങ്ങിയവും ആര്‍ത്തവം ക്രമം തെറ്റിക്കുന്നതിന് കാ രണമാകാറുണ്ട്.

പെണ്‍കുട്ടികളില്‍ ആര്‍ത്താവാരംഭകാലത്ത് ക്രമം തെറ്റിവരാറുണ്ട് .ഇതിനെ ഭയക്കേണ്ടതില്ല. ഒന്നോ രണ്ടോ വര്‍ഷത്തോടെ ഇത്തരക്കാര്‍ക്ക് ആര്‍ത്തവചക്രം ക്രമമാവേണ്ടതാണ്.

മാസമുറ ക്രമമാവാന്‍ മരുന്നുകള്‍ക്ക് പിന്നാലെ പോകേണ്ടതില്ല കാരണം പരിഹാരമാര്‍ഗങ്ങള്‍ നിങ്ങളുടെ വീട്ടില്‍ തന്നെയുണ്ട്. ആര്‍ത്തവസമയത്തെ വേദനകുറക്കുന്നതിനായി മരുന്നിനെ ആശ്രയിക്കുന്നത് ആരോഗ്യത്തിന് ദോഷം വരുത്തുന്നതിനാല്‍ നമുക്ക് പ്രകൃതിയെ കൂട്ടുപിടിക്കാം.

കാരറ്റ് ജ്യൂസ്, ഇഞ്ചി, മത്തന്റെ കുരു, കറ്റാര്‍വാഴ, മുന്തിരി ജ്യൂസ്, പപ്പായ, മഞ്ഞള്‍ തുടങ്ങിയവ ഗര്‍ഭാശയത്തിന്റെയും പ്രത്യൂല്‍പാദന ഹോര്‍മോണുകളുടെയും ശരിയായ ഉദ്പാദനത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും സഹായിക്കുന്നു.

Read more topics: menses, precautions, tips,
English summary
menses precautions malayalam
topbanner topbanner

More News from this section

Subscribe by Email