Monday November 19th, 2018 - 6:26:am
topbanner

ജീവിതകാലത്ത് സ്ത്രീകളേക്കാള്‍ കൂടുതല്‍ ലൈംഗിക പങ്കാളികള്‍ പുരുഷന്‍മാര്‍ക്ക്

suji
 ജീവിതകാലത്ത് സ്ത്രീകളേക്കാള്‍ കൂടുതല്‍ ലൈംഗിക പങ്കാളികള്‍ പുരുഷന്‍മാര്‍ക്ക്

പുരുഷന്‍മാരാണ് ലൈംഗിക പങ്കാളികള്‍ കൂടുതലുള്ളവരെന്ന ധാരണ ശരിവെച്ച് പഠനം. കൂടുതല്‍ പേര്‍ തന്റെ പങ്കാളിയായെന്ന് പ്രസ്താവിക്കാന്‍ പുരുഷനുള്ള ത്വരയാണ് ഇതിന് കാരണമെന്ന് പഠനം പറയുന്നു. ജീവിതകാലത്ത് സ്ത്രീകളുമായി താരതമ്യം ചെയ്താല്‍ ലൈംഗിക പങ്കാളിത്തത്തില്‍ പുരുഷന്‍മാര്‍ മുന്നിലാണ്.

സ്ത്രീകളെയും പുരുഷന്‍മാരെയും ഉള്‍പ്പെടുത്തി നടത്തിയ സര്‍വ്വെയിലാണ് ഗവേഷകര്‍ ഈ ഫലത്തിലെത്തിയത്. 16 വയസ്സ് മുതല്‍ 74 വയസ്സ് വരെ പ്രായമുള്ളവരില്‍ നിന്നുമാണ് വിവരങ്ങള്‍ ശേഖരിച്ചത്. പുരുഷന്‍മാര്‍ ജീവിതകാലത്ത് 14 പേര്‍ വരെ പങ്കാളികളായെന്ന് പറയുമ്പോള്‍ സ്ത്രീകള്‍ പരമാവധി ഏഴ് വരെ മാത്രമാണ് പങ്കുവെയ്ക്കുന്നത്.

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാര്‍ പങ്കാളികളുടെ എണ്ണമെടുക്കുന്നതായും ഗവേഷകര്‍ സ്ഥിരീകരിച്ചു. ലൈംഗിക തൃഷ്ണയും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്ത്രീകള്‍ പുരുഷന്‍മാരെ അപേക്ഷിച്ച് ലൈംഗിക കാര്യങ്ങള്‍ യാഥാസ്ഥിതിക മനോഭാവം പുലര്‍ത്തുന്നവരാണ്.

 

 

 

Read more topics: sexual partners , lifetime,study
English summary
men have more sexual partners than women in a lifetime says this study
topbanner

More News from this section

Subscribe by Email