Wednesday August 15th, 2018 - 5:07:pm
topbanner
Breaking News

മലൈകയുടെ ബോഡിസ്യൂട്ട് വാങ്ങാന്‍ ഒരു മാസത്തെ ശമ്പളം തികയില്ല; ജിമ്മില്‍ പോകാന്‍ 70000 രൂപയുടെ സ്യൂട്ട്

suji
 മലൈകയുടെ ബോഡിസ്യൂട്ട് വാങ്ങാന്‍ ഒരു മാസത്തെ ശമ്പളം തികയില്ല; ജിമ്മില്‍ പോകാന്‍ 70000 രൂപയുടെ സ്യൂട്ട്

ദില്ലി: ഫിറ്റ്‌നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്ത താരമാണ് മലൈക അറോറ. തന്റെ ശരീരഭംഗി നിലനിര്‍ത്താന്‍ ജിമ്മില്‍ ചെറിയ അധ്വാനമൊന്നുമല്ല താരം എടുക്കുന്നത്. അതുപോലെ ഫാഷനിലും മലൈക വളരെ ശ്രദ്ധിക്കുന്നുണ്ട്.

എന്നാല്‍ ഇതിനായി മലൈക എടുത്തണിഞ്ഞ ബോഡിസ്യൂട്ടാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. കാരണം ഈ വസ്ത്രത്തിന്റെ വില തന്നെ. ബാല്‍മെയിന്‍ പാരീസ് ബ്രാന്‍ഡിന്റെ ബോഡിസ്യൂട്ട് ഡെനിം ജീന്‍സിനൊപ്പമാണ് താരം അണിഞ്ഞത്.

വാസ്തവത്തില്‍ ബാല്‍മെയിന്‍ പാരീസ് ബോഡിസ്യൂട്ട് വാങ്ങാന്‍ നമ്മുടെയൊക്കെ ഒരു മാസത്തെ ശമ്പളം മതിയാകില്ല. 70,000 രൂപയാണ് ഈ സ്യൂട്ടിന്റെ വില. വില കേട്ട് ഞെട്ടിയ പലരും ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടോയെന്ന പ്രതികരണവുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.

 

English summary
malaika aroras bodysuit probably costs more than your monthly salary
topbanner

More News from this section

Subscribe by Email