Friday September 21st, 2018 - 3:30:pm
topbanner
Breaking News

സെക്‌സ് ടോയ്‌സ് വാങ്ങുന്നതില്‍ പുരുഷന്മാരെ കടത്തിവെട്ടി തിരുവനന്തപുരത്തെ സ്ത്രീകള്‍!

sadu prakash
സെക്‌സ് ടോയ്‌സ് വാങ്ങുന്നതില്‍ പുരുഷന്മാരെ കടത്തിവെട്ടി തിരുവനന്തപുരത്തെ സ്ത്രീകള്‍!

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി സെക്സ് ടോയ്സ് വാങ്ങുന്നവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിച്ചതായാണ് കഴിഞ്ഞദിവസം പുറത്തുവന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. പുരുഷന്മാരെ പോലെ തന്നെ സെക്‌സ് ടോയ്‌സ് ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണവും വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. thatspersonal.com എന്ന ഓണ്‍ലൈന്‍ സൈറ്റ് നടത്തിയ സര്‍വേയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.

ഈ സൈറ്റ് വഴി ഓണ്‍ലൈന്‍ സാധനങ്ങള്‍ വാങ്ങിയവരുടെ കണക്കു പ്രകാരമുള്ള റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്. ഈ സൈറ്റില്‍ ഓര്‍ഡര്‍ നല്‍കിയ 80,000 പേരുടെ ഡാറ്റാ സര്‍വേയ്ക്കായി ഉപയോഗിച്ചു. 52 മാസത്തെ ട്രാഫിക്കു പ്രകാരമുള്ള കണക്കുകളാണ് ശേഖരിച്ചത്. സര്‍വേയില്‍ സെക്സ് ടോയ്സിനായി എത്തുന്നവരില്‍ 62 ശതമാനം പേരും പുരുഷന്മാരാണ്. 38 ശതമാനം പേര്‍ സ്ത്രീകളും.

സെക്സ് ടോയ്സ് വാങ്ങുന്നതില്‍ മുമ്പില്‍ പഞ്ചാബിലെ സ്ത്രീകളാണ്. തെലങ്കാനയാണ് പുരുഷന്മാരില്‍ മുമ്പില്‍. സെക്‌സ് ടോയ്‌സ് വാങ്ങുന്ന കാര്യത്തില്‍ ബറോഡ, പൂണെ, തിരുവനന്തപുരം എന്നിവിടങ്ങളിലെ സ്ത്രീകള്‍ പുരുഷന്മാരെ കടത്തിവെട്ടുന്നുണ്ട്. മഹാരാഷ്ട്രയിലുള്ളവരാണ് ഏറ്റവും കൂടുതല്‍ സെക്സ് ടോയ്സ് വാങ്ങുന്നത്. പിന്നില്‍ കര്‍ണാടക, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നിവയും. ഗുജറാത്തില്‍ നവരാത്രി കാലത്ത് വന്‍ തോതില്‍ ആവശ്യക്കാര്‍ ഉണ്ടാകുന്നതായും റിപ്പോര്‍ട്ടിയുണ്ട്.

സിറ്റികളില്‍ മുന്നില്‍ മുംബൈ ആണ്. ദില്ലി പിറകിലുണ്ട്. പല തരത്തിലുള്ള ഉത്പന്നങ്ങള്‍ സൈറ്റിലൂടെ വില്‍ക്കുന്നു. പുരുഷന്മാര്‍ പ്രധാനമായും ലൈംഗിക ഉത്തേജന ക്രീമുകളും മറ്റുമാണ് വാങ്ങുന്നത്.
സ്ത്രീകളാകട്ടെ വൈബ്രേറ്റര്‍ പോലുള്ളവയും വാങ്ങുന്നു. പാന്റീസും കോണ്‍വും ലൈംഗിക ഉത്തേജനം ദീര്‍ഘിപ്പിക്കുന്ന ക്രീമുകളുമെല്ലാം ഇന്ത്യക്കാര്‍ യഥേഷ്ടം വാങ്ങുന്നുണ്ടെന്നാണ് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നത്.

Read more topics: increase, sale, sex, toys, india
English summary
increase the sale of sex toys in india
topbanner

More News from this section

Subscribe by Email