Saturday September 22nd, 2018 - 1:17:am
topbanner

ലളിതമായ മാറ്റങ്ങളോടെ നിങ്ങളുടെ വീടും മനോഹരമാക്കാം; ഇതാ ചില വിദ്യകള്‍

NewsDesk
ലളിതമായ മാറ്റങ്ങളോടെ നിങ്ങളുടെ വീടും മനോഹരമാക്കാം; ഇതാ ചില വിദ്യകള്‍

വീട് മനോഹരമാക്കി വെക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാല്ലേ. എന്നാല്‍ ഒരു മെയ്ക്ക് ഓവര്‍ നല്‍കി വീട് അടിമുടിയങ്ങ് മാറ്റിയാലോ..ലളിതമായ മാറ്റങ്ങളിലൂടെ വീടിന് പുതിയ ലുക്ക് നല്‍കാന്‍ ഇതാ ചില വിദ്യകള്‍.....

കുഷ്യന്‍ കവര്‍
വൈബറന്റ് കളറിലുള്ള കുഷ്യനുകള്‍ നിങ്ങളുടെ വീട് നിറപ്പകിട്ടാര്‍ന്നതാക്കും. വീട്ടിലേക്ക് ആവശ്യമുള്ള കുഷ്യന്‍ ഉണ്ടെന്ന് ഉറപ്പാക്കുക. ലിവിംഗ് റൂം, സൈഡ് ടേബിളുകള്‍ എന്നിവിടങ്ങളില്‍ കസേരക്കൊപ്പം കുഷ്യനുമാകാം. വൈബ്രന്റ് കളറുകളും നല്ല ഡിസൈനുകളും തിരഞ്ഞെടുക്കുക. ഓര്‍ഞ്ച്, ചുവപ്പ്, പിങ്ക്, ഇന്‍ഡിഗോ തുടങ്ങിയ നിറങ്ങള്‍ ഉപയോഗിക്കുന്നത് വീടിന് കൂടുതല്‍ ഉണര്‍വ്വ് തോന്നും.

കര്‍ട്ടനുകള്‍
ഫ്രഞ്ച് സ്‌റ്റൈല്‍ ജനലുകളാണ് നിങ്ങളുടെ വീട്ടിലെങ്കില്‍ ഫുള്‍ ലെങ്ങ്ത് കര്‍ട്ടനുകള്‍ പരീക്ഷിക്കാവുന്നതാണ്. നെറ്റ് പോലുള്ള കട്ടിക്കുറഞ്ഞ മെറ്റീരിയലുകള്‍ റൂമുകള്‍ക്ക് റിച്ച് ലുക്ക് നല്‍കാന്‍ സഹായിക്കും. അതോടൊപ്പം ഭംഗിയുള്ള കര്‍ട്ടന്‍ ഹോള്‍ഡറുകളും വാങ്ങാന്‍ മറക്കരുത്. ഇതും വീടിന് കൂടുതല്‍ പ്രസന്നത തോന്നിക്കും.

ബുക്ക്‌ഷെല്‍ഫ്
വീടിന് ഭംഗി കൂട്ടുന്നതില്‍ ബുക്ക് ഷെല്‍ഫുകള്‍ക്കും പങ്കുണ്ട്. നിങ്ങളുടെ വിടിന് യോജിച്ച ബുക്ക് ഷെല്‍ഫ് വാങ്ങുക. ബഡ്ജറ്റിനനുസരിച്ച് ഷെല്‍ഫ് തിരഞ്ഞെടുക്കാവുന്നതാണ്. ചെറിയ വലിപ്പത്തിലുള്ളവ തിരഞ്ഞെടുക്കാവുന്നതായിരിക്കും ഉചിതം. ഇനി ഇതില്‍ ബുക്കുകള്‍ ഭംഗിയായി അടുക്കി വെക്കാനും ശ്രദ്ധിക്കണം . ഭംഗിയേക്കാളും പുതിയ വീട് നിര്‍മ്മിക്കുന്നവര്‍ ചുവരില്‍ ഇതിനായി സ്ഥലം മാറ്റിവക്കുന്നത് നല്ലതാണ്.

ഫര്‍ണിച്ചറുകള്‍ സ്ഥാനം മാറ്റിയിടാം
റൂമിലുള്ള കിടക്കയും അലമാരയും സ്ഥാനം മാറ്റി പുതിയ രീതിയില്‍ സജ്ജീകരിക്കുന്നത് പുതുമ തോന്നിക്കാന്‍ സഹായിക്കും. വലിയ ടേബിളിനു പകരം ചെറിയവ ടേബിള്‍ പരീക്ഷിക്കാവുന്നതാണ്. ഡൈനിങ്ങ് ടേബിള്‍ മറ്റെതെങ്കിലും ഭാഗത്തേക്ക് മാറ്റുന്നതിലൂടെ കുടുംബത്തിലുള്ളവര്‍ക്കെല്ലാം മേക്ക് ഓവര്‍ അനുഭവപ്പെടുന്നതാണ്.

ചുമരില്‍ ചിത്രങ്ങളും വേണം
ചുമരുകള്‍ക്കും വേണം അലങ്കാരം. പല വലുപ്പത്തിലും രൂപത്തിലുമുള്ള
പെയ്ന്റിങുകള്‍ ചുമരുകളില്‍ സ്ഥാപിക്കാം. നിലവിലെ പെയ്ന്റിങുകള്‍ സ്ഥാനം മാറ്റിവെക്കുന്നതും പുതുമ നല്‍കും. ആര്‍ട്ട്ഗാലറികള്‍ സന്ദര്‍ശിക്കുന്നതും നല്ല ചിത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ സഹായിക്കും. അക്രലിക്കിലും വാട്ടര്‍ കളറിലുമുള്ള പെയ്ന്റിങുകള്‍ ആകര്‍ഷണീയത കൂട്ടും.

കുറഞ്ഞ ബഡ്ജറ്റിലും സമയത്തിലും വീട് മെയ്ക്ക് ഓവര്‍ നടത്താന്‍ ഈ ടിപ്പുകള്‍ സഹായിക്കും.

Read more topics: house, kerala, makeover
English summary
house in kerala makeover
topbanner

More News from this section

Subscribe by Email