Thursday September 20th, 2018 - 4:28:pm
topbanner
Breaking News

ജീവിതത്തില്‍ വിജയിച്ച ഇവരെല്ലാം എല്ലാ ദിവസവും അണിയുന്നത് ഒരേ വസ്ത്രം

suji
 ജീവിതത്തില്‍ വിജയിച്ച ഇവരെല്ലാം എല്ലാ ദിവസവും അണിയുന്നത് ഒരേ വസ്ത്രം

ഓരോ ദിവസവും ധരിക്കുന്ന വസ്ത്രത്തില്‍ ആത്മവിശ്വാസം ഒളിഞ്ഞ് കിടക്കുന്നുവെന്ന് വിശ്വസിക്കുന്നവരാണ് നമ്മളില്‍ അധികം പേരും. തിങ്കളാഴ്ച ഈ നിറം, ചൊവ്വാഴ്ച അടുത്ത നിറം തുടങ്ങി മീറ്റിംഗുകള്‍ക്കും ആരാധനയ്ക്ക് പോകാന്‍ വരെ നിറങ്ങളും, ഡിസൈനുകളും സെലക്ട് ചെയ്താണ് ആള്‍ക്കാരുടെ നടപ്പ്.

എന്നാല്‍ ജീവിതത്തില്‍ വിജകരമായി മാറിയ ചില വ്യക്തികള്‍ ദിവസവും ധരിക്കുന്നത് ഒരേ തരത്തിലുള്ള വസ്ത്രമാണെന്നതാണ് വിചിത്രമായ വസ്തുത. ഇവരുടെ വിജയത്തില്‍ ഇതൊരു കാരണവുമാണ്. സമയം ലാഭിക്കാനും, പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുമെന്നാണ് ഇവരുടെ കണ്ടെത്തല്‍.

ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗാണ് ഇതില്‍ ശ്രദ്ധേയനായ ആള്‍. ചാരനിറത്തിലുള്ള ടി ഷര്‍ട്ടും, ജീവന്‍സുമാണ് സുക്കര്‍ബര്‍ഗിന്റെ വേഷം. ഇതാണ് ദിവസവുമുള്ള വസ്ത്രവും.

ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സാണ് മറ്റൊരു ആള്‍. ടര്‍ട്ടില്‍ നെക്കുള്ള കറുത്ത ടിഷര്‍ട്ട്, നീല ജീന്‍സ്, സ്‌നീക്കര്‍ എന്നിവയാണ് അന്തരിച്ച ജോബ്‌സിന്റെ സ്ഥിരം വേഷം. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഈ തരക്കാരനാണ്. രണ്ട് തരത്തിലുള്ള സ്യൂട്ട് മാത്രമാണ് ഒബാമയ്ക്ക് ശീലം. നീല അല്ലെങ്കില്‍ ചാരനിറം, അത് തന്നെ സ്ഥിരം പരിപാടി.

ലോകത്തില്‍ ഏറ്റവും ഉഗ്രന്‍ സ്യൂട്ട് നിര്‍മ്മിച്ച ജിയോര്‍ജിയോ അര്‍മ്മാനി കാശ്മീരി സ്വെറ്ററും, നേവി സ്ലാക്‌സുമാണ് അണിയുക. ആല്‍ബര്‍ ഐന്‍സ്റ്റീന്‍, ടോം ഫോര്‍ഡ്, ക്രിസ്റ്റഫര്‍ നോളന്‍ തുടങ്ങി ആ ലിസ്റ്റിന് നീളമേറെയാണ്.

 

Read more topics: successful people,same outfit
English summary
highly successful people who wear the same outfit every day
topbanner

More News from this section

Subscribe by Email