Sunday July 22nd, 2018 - 12:47:am
topbanner
Breaking News

ആദ്യ രാത്രി: എന്തൊക്കെയാണ് കഴിക്കേണ്ടത്..എന്തൊക്കെ ഉപേക്ഷിക്കാം

Jikku Joseph
ആദ്യ രാത്രി: എന്തൊക്കെയാണ് കഴിക്കേണ്ടത്..എന്തൊക്കെ ഉപേക്ഷിക്കാം

ആദ്യ രാത്രി, ദിനത്തിനായി ഒന്നു തയാറെടുക്കാറുണ്ട്. ശാരീരികവും മാനസികവുമായ തയാറെടുപ്പിനുപുറമെ ഒന്നുകൂടി ശ്രദ്ധിക്കണം, നാം കഴിക്കുന്ന ഭക്ഷണത്തിലും ശ്രദ്ധിക്കണം.

ശാരീരികമായും മാനസികമായുമുള്ള ഉണര്‍വ് നില നിര്‍ത്തുന്നതായിരിക്കണം നാം കഴിക്കുന്ന ഭക്ഷണം. എന്തൊക്കെയാണ് കഴിക്കേണ്ടതും ഉപേക്ഷിക്കേണ്ടതെന്നും നോക്കാം.

മധുരമുള്ള പഴങ്ങള്‍
മധുരമുള്ള പഴങ്ങള്‍ കഴിക്കുന്നത് ഉണര്‍വും ഉന്മേഷവും നല്‍കും, മാത്രമല്ല പരിഭ്രമവും ടെന്‍ഷനും കുറയ്ക്കാന്‍ സഹായിക്കും. വാഴപ്പഴം പോലെയുള്ള പഴങ്ങളും ബെറി പഴങ്ങളും ഇതിന് സഹായകമാകും.

മാംസം
അമിതമായി മാംസം കഴിക്കുന്നത് പലപ്പോഴും വയറിനുള്ളില്‍ ഗ്യാസ് ഉണ്ടാകാനിടയാക്കും, റെഡ് മീറ്റ് അമിതമായി ശരീരത്തിലെത്തിയാല്‍ അതീവ ദുര്‍ഗന്ധമുണ്ടാകും.

തണ്ണിമത്തന്‍
പ്രകൃതിദത്തമായവയാണ് തണ്ണിമത്തനെന്നാണ് ഗവേഷകര്‍ പറയുന്നത്.  സിട്രൂലിന്‍ എന്ന മൂലകം ശരീരത്തിലെ രക്തപര്യയന തോത് കൂട്ടുകയും അതേസമയം രക്തക്കുഴലുകള്‍ക്ക് വിശ്രാന്തി നല്‍കുകയും ചെയ്യുന്നു. ഇത് പങ്കാളികള്‍ക്ക് മാനസിക ഉല്ലാസം നല്‍കുകയും ചെയ്യും.

ഡാര്‍ക്ക് ചോക്കലേറ്റ്
ഉദ്ധാരണതകരാര്‍ പരിഹരിക്കാനും മാനസിക ഉല്ലാസത്തിനും നിയന്ത്രിത അളവില്‍ ഡാര്‍ക്ക് ചോക്കലേറ്റ് നല്ലതാണ്.

വെള്ളം
വെള്ളം ആവശ്യമായ അളവില്‍ കുടിക്കുക. അമിതമാവുകയോ ഒട്ടും കുറയുകയോ ചെയ്യരുത്.

മദ്യപാനം
ഒരു ധൈര്യത്തിന് മദ്യപിക്കുന്നവരുണ്ട്, എന്നാല്‍ ഇത് നല്ലതല്ല, അനിയന്ത്രിത ക്ഷീണവും തളര്‍ച്ചയും ഉണ്ടാകും.

English summary
first night eating and non-eating items
topbanner

More News from this section

Subscribe by Email