topbanner
Sunday August 20th, 2017 - 3:52:am
topbanner

സ്ത്രീയില്‍ പുരുഷന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നതെന്ന് കേട്ടാല്‍ ഞെട്ടും

NewsDesk
സ്ത്രീയില്‍ പുരുഷന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നതെന്ന് കേട്ടാല്‍ ഞെട്ടും

ഒരു പുരുഷന്‍ സ്ത്രീയെ ആദ്യമായി കാണുമ്പോള്‍ ശ്രദ്ധിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമെന്ന് അറിയാമോ. ആദ്യ കാഴ്ചയില്‍ തന്നെ പുരുഷന്മാര്‍ സ്ത്രീകളെ വളരെ വിശദമായി മനസ്സിലാക്കാന്‍ ശ്രമിക്കാറുണ്ട്. അതിന് അവര്‍ ചെറിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മനസ്സലാക്കല്‍ എന്ന് മാത്രം

1) മനോഹരമായ തലമുടി
നല്ല ആരോഗ്യവും സൗരഭ്യവുമുള്ള മുടിയുള്ള സ്ത്രീകളെ പുരുഷന്മാര്‍ പെട്ടെന്ന് ശ്രദ്ധിക്കും. നിങ്ങളുടെ മുഖം സുന്ദരമാണോ അല്ലയോ എന്നതിനെക്കാളെറെ മുടിയിലേക്കാണുപോലും ആദ്യം ശ്രദ്ധപോവുക. അതുകൊണ്ട് മുടികള്‍ സുന്ദരമാക്കാന്‍ വൈകേണ്ട.

2)പുഞ്ചിരി
പുഞ്ചിരി മറ്റൊരാളുടെ മനസ്സിലേക്കുള്ള വാതിലാണ്. പുഞ്ചിരിക്കുന്നത് നിങ്ങളിലെ തുറന്ന മനോഭാവത്തിന്റെ ലക്ഷണമാണ്. തുറന്ന ചിരിയുമായി നിങ്ങള്‍ പ്രപ്പോസ്സ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ആളെ സമീപിച്ച് നോക്കൂ, തീര്‍ച്ചയായും പോസിറ്റീവായ റിസള്‍ട്ട് ലഭിക്കും.

3) വലിയ സുഹൃദ്വലയം
നല്ല സുഹൃത്ത്വലയമുള്ള സ്ത്രീകളെ പുരുഷന്മാര്‍ക്കിഷ്ടമാണ്. ധാരളം സുഹൃത്തുക്കളുള്ളവര്‍ സ്ത്രീയായലും പുരുഷനായാലും താരതമ്യേനെ തുറന്ന ചിന്താഗതിയുള്ളവരും സൗഹൃദമനോഭാവമുള്ളവരും ആയിരിക്കും.

4)ചുണ്ടുകള്‍
ആരോഗ്യവും തുടുപ്പുമുള്ള ചുണ്ടുകളുമുള്ള സ്ത്രീകളെയാണ് പുരുഷന്മാരുടെ സങ്കല്‍പ്പത്തിലുള്ളത്. കാരണം ചുണ്ടുകള്‍ക്ക് ലൈംഗീകതയുമായി ബന്ധമുണ്ട്. ചുംബനം മനസിന്റെ സമ്മര്‍ദ്ദം കുറക്കാനുള്ള ഉപാധിയായതിനാല്‍ ചുണ്ടുകള്‍ക്കും വളരെയധികം പ്രാധാന്യമുണ്ട്. പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകള്‍ പുരുഷന്മാരുടെ ചുണ്ടുകളും ശ്രദ്ധിക്കും. ആയതിനാല്‍ ചുണ്ടുകളില്‍ കുറച്ചുകൂടുതല്‍ ശ്രദ്ധ നല്‍കിക്കോളൂ.

5)ശരിയായ പോസ്ച്ചറില്‍ നില്‍ക്കുക
തലയും കഴുത്തും ഉയര്‍ത്തിപ്പിടിച്ച് നടക്കുന്ന സ്ത്രീകളെ എത് ആള്‍ക്കൂട്ടത്തിലും തിരിച്ചറിയാം. ഈ പോസ്ച്ചറില്‍ നില്‍ക്കുന്നത് ആത്മവിശ്വാസത്തിന്റെ ലക്ഷണമാണ്. കുനിഞ്ഞ് തോള്‍ താഴ്ത്തി നടക്കുന്നത് ഒട്ടും ആകര്‍ഷകമല്ല. ഇത് പ്രസന്നതയില്ലാത്ത മനോഭാവത്തിന്റെ ലക്ഷണമാണ്. ഇങ്ങനെയുള്ളവരെ പുരുഷന്മാരെ ഒട്ടും ശ്രദ്ധിക്കില്ല.

6)ബാഗുകളും പേഴ്‌സുകളും അടിപൊളിയായക്കോട്ടെ

ധരിക്കുന്ന വസ്ത്രത്തോടൊപ്പം തന്നെ പ്രധാന്യം നിങ്ങള്‍ കയ്യില്‍ കരുതുന്ന വസ്തുക്കള്‍ക്കുമുണ്ട്. ഇവയെല്ലാം നിങ്ങളുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനങ്ങളാണ്. അതേടൊപ്പം മാന്യതയുള്ളതും കൂലീനവുമായ വസ്തുക്കള്‍മാത്രം പേഴ്‌സിനുള്ളില്‍ കരുതുക. കാരണം നിങ്ങളുടെ അടുത്തുള്ള പുരുഷന്‍ ഇവയെല്ലാം ശ്രദ്ധിക്കുകയും ഇതിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തുകയും ചെയ്യുന്നത്.

7) ഹൈ ഹീല്‍സ്
ഹൈഹീല്‍ ചെരുപ്പുകള്‍ ധരിക്കുന്നത് നിങ്ങളുടെ ശരീരഘടനയെ ആകര്‍ഷകമാക്കും. ഹൈഹീല്‍ ധരിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് നിതംബഭാഗം കുറച്ചുകൂടി ആകര്‍ഷമായി തോന്നും. ഹൈഹീല്‍ പരിചയമില്ലാത്തവരും നിത്യവും ഇതണിയണമെന്നില്ല. പകരം സ്‌പെഷ്യല്‍ ദിവസങ്ങളിലും പരിപാടികളിലും ഹൈഹീല്‍ ചെരിപ്പുകള്‍ അണിയാന്‍ മറക്കണ്ട.

Read more topics: first look, men, women,
English summary
first look men women
topbanner topbanner

More News from this section

Subscribe by Email