Thursday September 20th, 2018 - 2:09:am
topbanner
Breaking News

പാമ്പിനെ സ്വപ്നം കണ്ടാല്‍ അര്‍ത്ഥം ഇതൊക്കെയാണ്

suji
 പാമ്പിനെ സ്വപ്നം കണ്ടാല്‍ അര്‍ത്ഥം ഇതൊക്കെയാണ്

സ്വപ്നങ്ങള്‍ കാണാത്ത മനുഷ്യരില്ല. നല്ലതും ചീത്തയുമായ പല സ്വപ്നങ്ങളും നമ്മള്‍ കാണും. ഇവയില്‍ ചിലത് ഉറക്കം വിട്ടുണരുമ്പോള്‍ ഓര്‍ത്തിരിക്കും, മറ്റുള്ളത് മറക്കും. പാമ്പുകളെ സ്വപ്നം കാണുന്നത് ജീവിതത്തിലെ പല കാര്യങ്ങളുമായി ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്.

ലൈംഗികതയുമായി പാമ്പുകളെ ബന്ധപ്പെടുത്തിയാണ് ചിലര്‍ ഈ സ്വപ്നത്തെ വിശദീകരിക്കുന്നത്. കിടക്കയിലേക്ക് പാമ്പുകള്‍ ഇഴഞ്ഞ് കയറുന്നതും, രൂപമാറ്റം വരുന്നതുമൊക്കെ സ്വപ്നം കാണുന്നത് ലൈംഗിക ഊര്‍ജ്ജവുമായി ബന്ധപ്പെടുത്തിയാണത്രേ.

ജീവിതത്തില്‍ നിങ്ങളുടെ യാത്ര മുന്നോട്ടാണെന്ന് കാണിക്കാനും ഇവയെ സ്വപ്നം കാണുന്നത് സൂചിപ്പിക്കുന്നു. വ്യക്തിപരമായ വേദനകളും, മുറിവുകളും മറന്ന് പുതിയ വഴിയിലേക്ക് കടക്കുന്നതിന്റെ സൂചനകളാണ് ഈ ഇഴജന്തുക്കളെ സ്വപ്നം കാണുന്നതിന് പിന്നില്‍.

ഇവയെ മുന്നറിയിപ്പായി കാണുന്നവരുമുണ്ട്. നിങ്ങളുടെ ജീവിതത്തില്‍ വിശ്വസിക്കാന്‍ കൊള്ളാത്ത ആരോ ഉണ്ടെന്നതിന്റെ സൂചനയായും ഇത് കണക്കാക്കുന്നു. മറ്റൊന്ന് നിങ്ങള്‍ക്കറിയാവുന്ന സത്യം വിശ്വസിക്കാന്‍ തയ്യാറാകാതിരിക്കുവെന്നതാണ്.

പാമ്പ് നിങ്ങളെ കടിക്കാനോ വിഴുങ്ങാനോ വരുന്നതാണ് സ്വപ്നമെങ്കില്‍ നിങ്ങള്‍ എന്തോ മറക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞുപോയ കാര്യങ്ങള്‍ മറക്കാന്‍ സമയമായെന്ന് അര്‍ത്ഥം. ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ള കാര്യങ്ങളുമായും സ്വപ്നങ്ങള്‍ക്ക് ബന്ധം കാണുമെന്നതാണ് മറ്റൊരു വശം.

 

Read more topics: dreamt of a snake, symbolises
English summary
dreamt of a snake what it symbolises
topbanner

More News from this section

Subscribe by Email