Sunday February 17th, 2019 - 3:25:am
topbanner

അവനെ/അവളെ വേണ്ടെന്ന് വെച്ചത് തെറ്റായിപ്പോയോ; ഈ സംശയം നിങ്ങള്‍ക്കുണ്ടോ?

suji
അവനെ/അവളെ വേണ്ടെന്ന് വെച്ചത് തെറ്റായിപ്പോയോ; ഈ സംശയം നിങ്ങള്‍ക്കുണ്ടോ?

ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട വ്യക്തിയെന്ന് കരുതിയ ഒരാള്‍. ജീവിതത്തില്‍ ഒരിക്കലും കൈവിടില്ലെന്ന് തീരുമാനിച്ച ആള്‍. പക്ഷെ ഒരു ഘട്ടത്തില്‍ ആ വ്യക്തിയെ ജീവിതത്തില്‍ നിന്നും പുറംതള്ളാന്‍ തീരുമാനം എടുക്കേണ്ടി വന്നിട്ടുണ്ടോ നിങ്ങള്‍ക്ക്? ബന്ധം അവസാനിപ്പിച്ചത് ഒരു തെറ്റായ തീരുമാനമായി പോയെന്ന് പലപ്പോഴും തോന്നാറുമുണ്ട്. അതുകൊണ്ട് ബന്ധം അവസാനിപ്പിക്കുന്നതിന് മുന്‍പ് സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്.

ഏതെങ്കിലും ഒരു സംഭവത്തില്‍ രൂപപ്പെട്ട രോഷമാകാം പലപ്പോഴും കടുത്ത തീരുമാനത്തിലേക്ക് എത്തിക്കുന്നത്. എന്നാല്‍ മനസ്സ് ശാന്തമാക്കിയ ശേഷം ആ വിഷയം അടുത്ത അഞ്ച് വര്‍ഷത്തില്‍ പ്രശ്‌നമാണോ അല്ലയോ എന്ന് പരിശോധിക്കാം. യാതൊരു പരിഹാരവുമില്ലെന്ന് തോന്നുന്ന കാര്യമാണോയെന്ന് തീരുമാനിച്ച ശേഷമാകാം ആ തീരുമാനം.

എല്ലാ ദിവസങ്ങളും ഒരുപോലെ ആകണമെന്നില്ല. ഓഫീസിലെ ടെന്‍ഷന്‍, വീട്ടിലെ പ്രശ്‌നങ്ങള്‍ തുടങ്ങി പലവിധ കാരണങ്ങള്‍ കൊണ്ട് വികാരപരമായ സമീപനങ്ങള്‍ സ്വീകരിക്കാനും സാധ്യത കൂടും. ആ സമയത്തുണ്ടാകുന്ന തര്‍ക്കങ്ങളുടെ പേരില്‍ ഒരിക്കലും കടുത്ത തീരുമാനങ്ങള്‍ സ്വീകരിക്കരുത്. ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ തലയൂരി എളുപ്പം കണ്ടാല്‍ പിന്നീട് പശ്ചാത്തപിക്കാന്‍ കാരണമായേക്കാം.

അകലം അടുപ്പം കൂട്ടുമെന്ന് പറയാറുണ്ട്. ബന്ധം അവസാനിപ്പിച്ച് കഴിയുമ്പോഴാണ് മുന്‍ പങ്കാളിയുടെ കരുതലും, ആത്മാര്‍ത്ഥയും തിരിച്ചറിയുക. നിങ്ങളുടെ സൗഖ്യത്തിനായി അവര്‍ എത്രത്തോളം ശ്രദ്ധിച്ചെന്നും നിങ്ങള്‍ മനസ്സിലാക്കും. ആവശ്യമുള്ളപ്പോള്‍ നിങ്ങള്‍ക്കൊപ്പം അവരെത്തുമെന്ന ഉറപ്പും, അവരെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മുഖത്ത് സന്തോഷവും വിരിയുമെങ്കില്‍ ബന്ധം അവസാനിപ്പിച്ചത് തെറ്റാണെന്ന് തോന്നുക തന്നെ ചെയ്യും.

 

 

 

Viral News

English summary
do you repent breaking up with the right person
topbanner

More News from this section

Subscribe by Email