Monday February 18th, 2019 - 6:23:am
topbanner

പുരുഷന്‍മാരെ അപേക്ഷിച്ച് ദീര്‍ഘകാലം ജീവിച്ചിരിക്കുന്നത് സ്ത്രീകള്‍; കാരണം എന്താണെന്ന് അറിയാമോ?...

Jikku Joseph
പുരുഷന്‍മാരെ അപേക്ഷിച്ച് ദീര്‍ഘകാലം ജീവിച്ചിരിക്കുന്നത് സ്ത്രീകള്‍; കാരണം എന്താണെന്ന് അറിയാമോ?...

പുരുഷന്‍മാരെ അപേക്ഷിച്ച് ദീര്‍ഘകാലം ജീവിച്ചിരിക്കുന്നത് സ്ത്രീകളാണെന്ന് പുതിയ പഠനം. അമേരിക്കയിലെ ഡ്യൂക്ക് സര്‍വ്വകലാശാലയിലെ പ്രൊഫ.വെര്‍ജിനിയ സാരുള്ളിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.

സ്ത്രീകളുടേതായ ആരോഗ്യ-ശാരീരിക പ്രത്യേകതകളാണ് അവര്‍ക്ക് ദീര്‍ഘായുസ് നല്‍കുന്നതെന്നാണ് പഠനത്തില്‍ പറയുന്നത്. ജന്മനാലുള്ള തകരാറ് മൂലം മരണപ്പെടുന്നതിനുള്ള സാധ്യത ആണ്‍കുഞ്ഞുങ്ങളെ അപേക്ഷിച്ച് പെണ്‍കുഞ്ഞുങ്ങള്‍ക്ക് കുറവാണ്. അതായത് ജനനസമയം മുതല്‍ സ്ത്രീകള്‍ക്ക് അതിജീവനശേഷി കൂടുതലാണ്.

അമേരിക്കയിലെ ഡ്യൂക്ക് സര്‍വ്വകലാശാലയിലെ പ്രൊഫ.വെര്‍ജിനിയ സാരുള്ളിയുടെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്. പഠനറിപ്പോര്‍ട്ട് ജേര്‍ണല്‍ പ്രൊസീഡിങ്‌സ് ഓഫ് ദ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

ലിംഗവ്യത്യാസം, സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ എന്നിവയുടെ സാന്നിദ്ധ്യമാണ് സ്ത്രീ ശരീരത്തിന് കൂടുതല്‍ പ്രതിരോധശേഷി നല്‍കുന്നത്. അണുബാധ സംബന്ധിച്ച രോഗങ്ങളില്‍നിന്ന് സ്ത്രീകള്‍ക്ക് അതിവേഗം വിമുക്തി ലഭിക്കുന്നുണ്ടെന്ന് പഠനത്തില്‍ പറഞ്ഞുവെയ്ക്കുന്നു.

 

Viral News

Read more topics: women, live, longer, men, study, lifestyle
English summary
do you know why women live longer than men
topbanner

More News from this section

Subscribe by Email