Sunday November 18th, 2018 - 4:38:pm
topbanner

ഫാഷന്‍ ഡിസൈന്‍ കോപ്പിയടിക്കാരെ പിടിക്കാന്‍ ഡയറ്റ് സബ്യ

Aswani
ഫാഷന്‍ ഡിസൈന്‍ കോപ്പിയടിക്കാരെ പിടിക്കാന്‍ ഡയറ്റ് സബ്യ

ന്യൂഡൽഹി: കോടികണക്കിന് രൂപയുടെ ബിസിനസ്സ് നടക്കുന്ന ബോളിവുഡ് ഫാഷന്‍ രംഗത്തെ അനുകരണങ്ങള്‍ക്ക് പുറംലോകത്തെ അറിയിച്ച് ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട്. ഡയറ്റ് സബ്യ എന്ന് പേരിട്ടിരിക്കുന്ന ഈ അജ്ഞാതമായ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഫാഷന്‍ ലോകത്തെ പിടിച്ച് കുലുക്കിയിരിക്കുകയാണ്.

മനീഷ് മല്‍ഹോത്ര, തരുണ്‍ തിലാനി തുടങ്ങിയവര്‍ ഉള്‍പ്പെടെ പ്രശ്‌സത നിരവധി ഡിസൈന്‍മാരുടെ കോപ്പിയടികളാണ് ഡയറ്റ് സബ്യ പൊളിച്ചടക്കിയത്. ഹാസ്യരൂപത്തിലുള്ള കാപ്ഷനുകള്‍ നല്‍കി കൊണ്ടുളള ഓരോ പോസ്റ്റുകളും നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്.

വിദേശബ്രാന്‍ഡഡ് വസ്ത്രങ്ങളുടെ ഡിസൈനുകളും പാറ്റേണുകളും കോപ്പിയടിച്ച് തങ്ങളുടെതെന്ന വ്യാജേന പുറത്തിറക്കുന്ന ഡിസൈനര്‍മാരെയാണ് ഡയറ്റ് സബ്യ കയ്യോടെ പിടികൂടുന്നത്. ഇത്തരം കോപ്പിയടികളെ കോപ്പികാറ്റ്, ദേജാ വൂ എന്നീ ഹാഷ് ടാഗുകളും ഓരോ പോസ്റ്റുകള്‍ക്കും നല്‍കുന്നത്. ചില ഡിസൈനര്‍മാര്‍ ഒറിജിനല്‍ വസ്ത്രത്തിന്റെ നിറം പോലും മാറ്റാതെ ഡ്യൂപ്ലിക്കേറ്റ് നിര്‍മ്മിച്ച് അവരുടെ ബ്രാന്‍ഡ് നെയിം നല്‍കിയാണ് പുറത്തിറക്കുന്നത്. ചിലര്‍ പൂര്‍ണമായും കോപ്പിയടിക്കുമ്പോള്‍ ചിലര്‍ കളറിലും പാറ്റേണിലും നേര്‍ത്ത വ്യത്യാസങ്ങള്‍ വരുത്തുന്നു.

ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിച്ച അക്കൗണ്ടിന് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ എണ്‍പതിനായിരത്തിലധികം ഫോളോവേഴ്‌സാണ് ലഭിച്ചിരിക്കുന്നത്. സോനം കപൂര്‍, ആലിയ ഭട്ട്, കരണ്‍ ജോഹര്‍, ഇഷ ഗുപ്ത തുടങ്ങിയ നിരവധി ബോളിവുഡ് സിനിമാതാരങ്ങളും ഡയറ്റ് സബ്യ അക്കൗണ്ട് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നുണ്ട്.

ഡിസൈനര്‍മാരും സ്റ്റെലിസ്റ്റുകളും ഫോട്ടോഗ്രാഫര്‍മാരുമടക്കമുള്ളവരുടെ ക്രിയേറ്റിവിറ്റി കോപ്പിയടികളെയാണ് ഡയറ്റ് സബ്യ പുറത്തുകൊണ്ടുവരുന്നത്. പല പ്രമുഖ ഡിസൈനര്‍മാരും തങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും ഡയറ്റ് സബ്യ അവകാശപ്പെടുന്നു. ഫാഷന്‍ രംഗത്തെ കോപ്പിയടികള്‍ കണ്ടെത്തുന്ന വിദേശ അക്കൗണ്ടായ ഡയറ്റ് പ്രാഡ എന്നതിന്റെ ഇന്ത്യന്‍ വേര്‍ഷനായാണ് ഡയറ്റ് സബ്യ എന്ന പേര് നല്‍കിയിരിക്കുന്നത്.

Read more topics: diet sabhya, instagram, account,
English summary
Diet Sabhya to catch fashion design copies
topbanner

More News from this section

Subscribe by Email