Monday November 19th, 2018 - 7:17:am
topbanner

പ്രണയം കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ കുറ്റം ബുദ്ധിയുടേത്

suji
പ്രണയം കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ കുറ്റം ബുദ്ധിയുടേത്

പ്രണയിക്കണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ അതിന് പറ്റിയ ഒരു വ്യക്തിയില്‍ എത്തിച്ചേരാന്‍ കഴിയുന്നില്ല. അതുമല്ലെങ്കില്‍ ഇഷ്ടമുള്ള വ്യക്തിയുടെ പ്രണയം നേടാന്‍ സാധിക്കുന്നില്ല. ഇതൊക്കെ നല്ലൊരു ശതമാനം ആളുകളുടെയും പ്രശ്‌നമാണ്. നല്ല ബുദ്ധിയും, ഐക്യുവും മറ്റ് കാര്യങ്ങളില്‍ നല്ലതാണെങ്കിലും പ്രണയത്തില്‍ ഇത് തിരിച്ചാണെന്നാണ് പഠനം പറയുന്നത്.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ബുദ്ധിപരമായ ഇടപെടലിന് പ്രണയത്തില്‍ സാധ്യത കുറവാണെന്ന് തിരിച്ചറിഞ്ഞത്. ബുദ്ധിശക്തി, അനായാസത, ദയ, ശാരീരിക ആകര്‍ഷണം എന്നിവയില്‍ ഏതാണ് ഇഷ്ടമെന്നായിരുന്നു യുവാക്കളോടുള്ള ചോദ്യം.

ബുദ്ധിശക്തി അധികമുള്ളവരും, കാര്യങ്ങള്‍ എളുപ്പം വിട്ടുകളയുന്നവരും എതിര്‍ലിംഗക്കാരുടെ പ്രധാന ആകര്‍ഷണങ്ങളല്ലെന്ന് ഗവേഷകര്‍ കണ്ടെത്തി. ഒരുപാട് ബുദ്ധി കൂടുന്നത് പങ്കാളിയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതാണ് പ്രശ്‌നമാകുന്നത്. കാര്യങ്ങളെ എളുപ്പത്തില്‍ കാണുന്നവര്‍ക്ക് ആത്മവിശ്വാസം കുറവാണെന്നതാണ് അനാകര്‍ഷണീയമാക്കുന്നത്.

പുരുഷന്‍മാരെ അപേക്ഷിച്ച് ദയവും, സാമര്‍ത്ഥ്യവുമാണ് സ്ത്രീകള്‍ പരിഗണിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു. ബ്രിട്ടീഷ് ജേണല്‍ ഓഫ് സൈക്കോളജിയിലാണ് ഫലം പ്രസിദ്ധീകരിച്ചത്.

 

 

Read more topics: dating, love
English summary
dating with brains
topbanner

More News from this section

Subscribe by Email