Monday June 18th, 2018 - 2:52:pm
topbanner
Breaking News

ലൈംഗികബന്ധം നിസാരകാര്യമല്ല; ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം

Jikku
ലൈംഗികബന്ധം നിസാരകാര്യമല്ല; ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം

ലൈംഗികത ആസ്വദിക്കാനുള്ളതാണ്. അതുകൊണ്ട് സുരക്ഷിതമായ ലൈംഗികതയാണ് എപ്പോഴും ആവശ്യം. ശരീരത്തിനും മനസ്സിനും സന്തോഷം നല്‍കുന്ന ലൈംഗികത ചിലപ്പോള്‍ അപകടകരവുമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. സെക്സിനിടയില്‍ ഒഴിവാക്കേണ്ടതോ, അല്ലെങ്കില്‍ ശ്രദ്ധിക്കേണ്ടതോ ആയ ചില കാര്യങ്ങളുണ്ട്.

ലിംഗത്തിലെ ചുവപ്പ് പാടുകള്‍

ചിലപ്പോള്‍ സെക്സിനു ശേഷം പുരുഷന്മമാര്‍ക്ക് ഈ പ്രശ്നം ഉണ്ടാകാം. ലിംഗത്തിലെ രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന capillary hemorrhaging ആണ് ഇതിനു കാരണമാകുന്നത്. ആവശ്യത്തിനു വിശ്രമം എടുത്ത ശേഷവും ഈ പ്രശ്നം അലട്ടിയാല്‍ ഡോക്ടറെ കണ്ടു മരുന്ന് വാങ്ങേണ്ടത് അത്യാവശ്യമാണ്.

പുകച്ചില്‍

ലൈംഗികബന്ധത്തിനു ശേഷം ലിംഗത്തിലോ യോനിയിലോ പുകച്ചില്‍ ചിലര്‍ക്ക് അനുഭവപ്പെടാം. യോനിയില്‍ ആവശ്യത്തിനു ലൂബ്രിക്കേഷന്‍ ഇല്ലെങ്കിലും ഇതുണ്ടാകും. ഇവിടെയാണ് ഫോര്‍പ്ലേയുടെ ആവശ്യകത. സാവധാനം ഇരുവരും നല്ല മൂഡിലേക്ക് വന്നശേഷം സെക്സില്‍ ഏര്‍പെട്ടാല്‍ ഈ പ്രശ്നം പരിഹരിക്കാം.

ചെറിയ മുറിവുകള്‍ - ലൈംഗികബന്ധത്തിനിടയില്‍ ചിലപ്പോള്‍ സംഭവിക്കാവുന്ന ഒന്നാണ് ഈ മുറിവുകള്‍. ഇത് സ്ത്രീക്കും പുരുഷനും സംഭവിക്കാം. ദീര്‍ഘനേരം നീണ്ടു നില്‍ക്കുന്ന സംയോഗവേളകളില്‍ ചിലപ്പോള്‍ ഇത്തരം മുറിവുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ലിംഗത്തിന് ഒടിവ്

സെക്സിലെ ഏറ്റവും അപകടകരമായ അവസ്ഥയാണ് ഇത്. തെറ്റായ പൊസിഷന്‍ സ്വീകരിക്കുന്നതാണ് ഇതിനു കാരണം. ലൈംഗികബന്ധസമയത്ത് രക്തപ്രവാഹം മൂലമാണ് ലിംഗം വികസിക്കുന്നത്. ലിംഗത്തില്‍ എല്ലുകള്‍ ഇല്ല. അതുകൊണ്ട് തന്നെ തെറ്റായ പൊസിഷനുകള്‍ അപകടം ക്ഷണിച്ചു വരുത്തും.

Read more topics: danger, alert, during, sex, lifestyle
English summary
danger alert during sex

More News from this section

Subscribe by Email