Thursday September 20th, 2018 - 6:16:pm
topbanner
Breaking News

കരയാറുണ്ടോ..? എങ്കില്‍ ഗുണങ്ങള്‍ ഉണ്ട്..

Jikku Joseph
കരയാറുണ്ടോ..? എങ്കില്‍ ഗുണങ്ങള്‍ ഉണ്ട്..

ജീവിതത്തില്‍ ഒരിക്കലെങ്കിലും കരയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അതുപോലെ തന്നെ കരയാന്‍ ഇഷ്ടപ്പെടുന്നവര്‍ ഉണ്ടാവും എന്നും തോന്നുന്നില്ല. സങ്കടം തോന്നുമ്പോഴും സന്തോഷം വരുമ്പോള്‍ അറിയാതെ കണ്ണ് നിറയുന്നവരുമുണ്ട്. എന്നാല്‍, കരച്ചില്‍ കൊണ്ടും ചില ഗുണങ്ങള്‍ ഉണ്ട്. അവ എന്താണ് അറിയാന്‍ തുടര്‍ന്ന് വായിച്ചോളു....

1. കണ്ണുകള്‍ക്കും നല്ലത്

കരയുന്നതുകൊണ്ടുള്ള ഗുണം ലഭിക്കുന്നത് നമ്മുടെ കണ്ണുകള്‍ക്ക് കൂടിയാണ്. കരയുമ്പോള്‍, കൃഷ്ണമണിയും കണ്‍പോളകളും കൂടുതല്‍ വൃത്തിയാകും. ഇത് കാഴ്ചയ്ക്ക് കൂടുതല്‍ വ്യക്തതയേകുകയും ചെയ്യും. കണ്ണുനീരിലുള്ള ലൈസോസൈം എന്ന രാസവസ്തു, ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കും. കണ്ണുനീരില്‍ അടങ്ങിയിരിക്കുന്ന ലിസോസൈം ബാക്ടീരിയയില്‍ നിന്നും വൈറസുകളില്‍ നിന്നും കണ്ണിനെ സംരക്ഷിക്കുന്നു. കണ്ണിന്റെ നനവ് നിലനിര്‍ത്തുന്നതിലൂടെ കാഴ്ചയ്ക്കും ഗുണം ചെയ്യുന്നു. കണ്ണിലെ മാത്രമല്ല മൂക്കിലെ ബാക്ടീരിയയെയും നശിപ്പിക്കുന്നു.

2. മാനസിക സമ്മര്‍ദം കുറയ്ക്കും

പലപ്പോഴും നമ്മുടെ മനസിലെ വികാരങ്ങളാകും കരച്ചിലായി പുറത്തേക്കു വരുന്നത്. ഇത് മാനസികമായി വലിയ ആശ്വാസമാണ് നല്‍കുന്നത്. ചിലര്‍ എത്ര വിഷമം വന്നാലും കരയാതെ എല്ലാം ഉള്ളിലൊതുക്കി കഴിയും. ഇത് മാനസിക സമ്മര്‍ദ്ദം കൂട്ടാന്‍ ഇടയുണ്ട്. സാധാരണ കണ്ണുനീരില്‍ 98 ശതമാനം വെള്ളമാണ്. എന്നാല്‍ വൈകാരിക വിക്ഷോഭം മൂലം കരയുമ്പോള്‍ അതില്‍ ഉയര്‍ന്ന അളവില്‍ സ്ട്രെസ്സിനു കാരണമാകുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ അടങ്ങിയിരിക്കുന്നു. ഇവ പുന്തള്ളുന്നതിലൂടെ ടെന്‍ഷന്‍ കുറയുക മാത്രമല്ല മാനസികാവസ്ഥയും മെച്ചപ്പെടുന്നു. ഒപ്പം മനസ്സിനു സന്തോഷം പകരുന്ന എന്‍ടോര്‍ഫിനുകള്‍ ഉല്‍പ്പാദിപ്പിക്കാനും കരച്ചില്‍ കാരണമാകുന്നു. ഇവ നല്ല ഉറക്കം പ്രദാനം ചെയ്യാനും

3. ശരീരത്തിനും ഗുണം

സ്ട്രെസ്സ് ഹോര്‍മോണുകള്‍ നിര്‍മിക്കാന്‍ ശരീരം ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ കരച്ചിലിലൂടെ പുറന്തള്ളപ്പെടുന്നു. ശരീരത്തിന് ഒരു മസ്സാജിലൂടെ ലഭിക്കുന്ന അതേ ഗുണങ്ങള്‍ കരച്ചിലിലുടെയും ലഭിക്കുന്നു. മസാജില്‍ ശരീരത്തില്‍ നിന്നും വിഷമാലിന്യങ്ങള്‍ പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്. മാത്രമല്ല കരയുമ്പോള്‍ ശരീരത്തില്‍ വേദനാസംഹാരിയായ എന്‍ടോര്‍ഫിനുകളും ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. മാത്രമല്ല. കരയുമ്പോള്‍ ശരീരത്തില്‍ വേദനാസംഹാരിയായ എന്‍ടോര്‍ഫിനുകളും ഉല്‍പ്പാദിപ്പിക്കപ്പെടുന്നു.

Read more topics: crying, health, benefits
English summary
crying benefits for health
topbanner

More News from this section

Subscribe by Email