topbanner
Saturday February 24th, 2018 - 7:29:am
topbanner
Breaking News

'പാവാട' ചിറകു വിരിച്ച് വേനൽ ഫാഷൻ

NewsDesk
'പാവാട' ചിറകു വിരിച്ച് വേനൽ ഫാഷൻ

ആലപ്പുഴ: വേനലിൽ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നത് പഴഞ്ചൻ രീതിയാണെന്നാണ് ന്യൂജെൻ പിള്ളേർ പറയുന്നത്. കൂൾ കളറുള്ള ട്രെൻഡി വസ്ത്രങ്ങളാണിപ്പോൾ വേനൽ ഫാഷൻ. മഴമാറിയതിനാൽ കളർഫുൾ വസ്ത്രങ്ങൾ ചീത്തയാകുമെന്ന പേടി വേണ്ട.

കടുത്ത വേനൽ ചൂടിൽ ശരീരത്തിന് കുളിർമ നൽകുകയും വിയർപ്പ് വലിച്ചെടുക്കുകയും വായുസഞ്ചാരം സുഗമമാക്കുകയും ചെയ്യുന്നതിനാൽ കോട്ടൺ വസ്ത്രങ്ങൾക്ക് ഫാഷൻ ലോകം ഫുൾ മാർക്ക് നൽകുന്നു. മുട്ടിനു കീഴെ ഇറക്കമുള്ള ട്രെൻഡി കോട്ടൻ കുർത്തയും പലാസോ പാന്റ്‌സുമാണ് ഇന്നത്തെ സുന്ദരികളുടെ ഇഷ്ട വേഷം. വളരെ ലളിതവും എന്നാൽ ഫാഷനബിളുമായ വേഷമാണിത്. പലാസോ പാന്റ്സ്, പാവാടപോലെ അയഞ്ഞു കിടക്കുന്നതിനാൽ ചൂട് അറിയുകയേ ഇല്ല. ഇതോടെ ലെഗ്ഗിംസും ജീൻസും ഔട്ടായി.

നീളൻ പാവാടയാണ് സമ്മർ വിപണിയിലെ മറ്റൊരു താരം.'മോഡേൺ ലോംഗ് സ്കേർട്ട്' എന്നാണിതിന്റെ പേര്. ധാരാളം ചുരുക്കുള്ളത്, തീരെ ചുരുക്കില്ലാതെ ശരീരത്തോട് ചേർന്നു കിടക്കുന്നത്, ഫ്രിൽ, മൾട്ടി ലെയർ, ഫിഷ്‌കട്ട്, എ-ലൈൻ കട്ട് എന്നിങ്ങനെ വിവിധ തരം പാവാടകളുണ്ട്. എല്ലാപ്രായക്കാർക്കും അനുയോജ്യമായതിനാൽ വിവാഹിതരായ സ്ത്രീകൾക്കും പാവാടയോട് താത്പര്യമേറെയാണ്. മുണ്ടുപോലെ ഉടുക്കുന്ന രാജസ്ഥാനി കോട്ടൺ പാവാടകൾക്കും ആരാധകരേറെയാണ്. ഫ്ളോറൽ പ്രിന്റുള്ള വസ്ത്രങ്ങളും പെൺമണികളുടെ മനം കവരുന്നു.
സാരികളിലും വേനൽതരംഗമാണ്. കലംകാരി കോട്ടൺ സാരികളാണ് നിലവിലെ ട്രെൻഡ്. ആർട്ട് സിൽക്ക് സാരികളും, സിൽക്ക് കോട്ടൺ സാരികൾക്കും പ്രിയമേറെയാണ്.

പുരുഷൻമാർക്ക് ശുദ്ധ പരുത്തി , ലിനൻ, ഖാദി, സിൽക്ക് വസ്ത്രങ്ങളോടാണ് താത്പര്യം. ലിനൻ പാന്റുകൾ വിപണിയിലെത്തിയത് ജീൻസിന് തിരിച്ചടിയായി. പേസ്റ്റൽ, ക്രീം കളറുകളാണ് ഇവരുടെ ട്രെൻഡ്.

വേനൽ നിറങ്ങൾ

ഏതു പ്രായക്കാർക്കും എലഗന്റ് ലുക്ക് തരുന്ന കറുപ്പാണ് വേനലിന്റെ സ്വന്തം നിറം. കറുപ്പ് ചൂട് ആഗിരണം ചെയ്യുമെന്ന് പറയുന്നുണ്ടെങ്കിലും വേനലിൽ ഏറ്റവും ഓടുന്നത് ബ്ളാക്ക് കോമ്പിനേഷൻ വസ്ത്രങ്ങളാണ്. എല്ലായ്പ്പോഴും ഫ്രഷ് ലുക്ക് തരുന്ന ഇലക്ട്രിക് ബ്ളൂ, പെൺകുട്ടികൾക്ക് പ്രിയപ്പെട്ട പിങ്ക്, കോറൽ, പീച്ച്, സിൽവർ, വെള്ള എന്നിവയാണ് ഫാഷൻ വിദഗ്ധർ വേനൽ നിറങ്ങളായി പറയുന്നത്.
കുർത്ത

Read more topics: cotton dress, summer, kerala,
English summary
cotton dress for summer season kerala
topbanner

More News from this section

Subscribe by Email