Monday April 22nd, 2019 - 9:55:am
topbanner
topbanner

സെക്‌സ് റോബോട്ടുകളില്‍ ആ വലിയ മാറ്റം എത്തി; ആവശ്യക്കാരുടെ എണ്ണവും വര്‍ധിച്ചു

Jikku
സെക്‌സ് റോബോട്ടുകളില്‍ ആ വലിയ മാറ്റം എത്തി; ആവശ്യക്കാരുടെ എണ്ണവും വര്‍ധിച്ചു

അടുത്ത കാലത്താണ് സെക്‌സ് റോബോട്ടുകളുടെ വാര്‍ത്തകള്‍ പ്രധാന്യം നേടുവാന്‍ തുടങ്ങിയത്. സെക്‌സ് റോബോട്ടുകളുടെ ജാതകം തന്നെ മാറ്റിമറിക്കുന്ന കണ്ടുപിടുത്തമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. മനുഷ്യ ശരീരത്തിന്റെ അതേ സ്വാഭാവികത നിലനിര്‍ത്തുന്ന റോബോട്ടുകളാണ് ഇനി ഈ രംഗത്ത് ഇറങ്ങാന്‍ പോകുന്നത്.

ഷെന്‍ഷനിലെ അറ്റാല്‍ ഇന്റലിജന്റ് റോബോട്ട് ടെക്‌നോളജിയാണ് റോബോട്ടുകളുടെ നിര്‍മ്മാതാക്കള്‍. ഇതിലുള്ള സെന്‍സറുകളും നിര്‍മാണ രീതികളും മനുഷ്യ ശരീരത്തിന്റെ അതേ സ്വാഭാവികത നിലനിര്‍ത്താന്‍ സഹായിക്കുന്നു. തെര്‍മോ പ്ലാസ്റ്റിക് ഇലാസ്റ്റോമെര്‍ കൊണ്ടാണ് റോബോര്‍ട്ടുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ലോഹം കൊണ്ടുള്ള അസ്ഥികൂടവും ഇതിനുണ്ട്. സാധാരണ മനുഷ്യശരീരത്തിന്റെ പാതിയോളം ഭാരവും വരും.

റോബോട്ടില്‍ പുതിയ ചില മാറ്റങ്ങള്‍ വരുത്തിയതും ആവശ്യക്കാരെ ആകര്‍ഷിക്കുകയാണ്. റോബോട്ടിന് ചില ഫീലിംഗ്‌സുകള്‍ ഉണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മോട്ടോര്‍ ഘടിപ്പിച്ച കൈകളും, ഇടുപ്പും, കാലും മറ്റ് ശരീര ഭാഗങ്ങളുമാണുള്ളത്. ശരീരത്തിന്റെ എളുപ്പത്തിലുള്ള ചലനത്തിന് വേണ്ടിയാണിത്.

സെക്‌സിനിടയില്‍ സ്ത്രീകളില്‍ നിന്നുണ്ടാകുന്ന വിധത്തിലുള്ള ശബ്ദങ്ങളും ഇതില്‍ നിന്നും ഉണ്ടാകുന്നു. കുടുംബത്തിനൊപ്പം ഇരിക്കുമ്പോള്‍ എങ്ങനെ പെരുമാറണം, പ്രണയിനിയായി എങ്ങനെ പെരുമാറണം കിടപ്പറയില്‍ എങ്ങനെ പെരുമാറണം തുടങ്ങിയ കമാന്‍ഡുകള്‍ റോബോട്ടിലുണ്ട്. ഓരോ മോഡിനനുസരിച്ച് മാറ്റുമ്പോള്‍ റോബോട്ടിന്റെ പ്രവര്‍ത്തനം അതിനനുസരിച്ചാവുന്നു.

വിഷമിച്ചിരിക്കുന്ന സമയത്തുള്ള സെക്‌സിന് റോബോട്ട് അനുവദിക്കില്ലെന്ന് കമ്പനി പറയുന്നു. തൊലിക്കടിയില്‍ സെന്‍സര്‍ ഘടിപ്പിച്ചവയാണ് ഈ റോബോട്ടുകള്‍. ഇലക്ട്രോണിക് തലച്ചോറാണ് സെക്‌സ് റോബോട്ടില്‍ ഘടിപ്പിച്ചിട്ടുള്ളത്. കിടപ്പറയില്‍ എങ്ങനെ പെരുമാറണം എന്ന് തലച്ചോറില്‍ നിന്നും നിര്‍ദേശങ്ങള്‍ ലഭിക്കുകയും റോബോട്ട് ഇതിനനുസരിച്ച് പെരുമാറുകയും ചെയ്യുമെന്നാണ് കമ്പനി പറയുന്നത്.

English summary
challenging the claim that a sex robot is the perfect companion
topbanner

More News from this section

Subscribe by Email