Wednesday March 20th, 2019 - 5:15:pm
topbanner
topbanner

കീമോയും, റേഡിയേഷനുമില്ലാത്ത ക്യാന്‍സര്‍ ചികിത്സ വരുന്നു

suji
 കീമോയും, റേഡിയേഷനുമില്ലാത്ത ക്യാന്‍സര്‍ ചികിത്സ വരുന്നു

ഓരോ വ്യക്തിയുടെ ജനിതക ഘടനയ്ക്ക് അനുയോജ്യമായ ക്യാന്‍സര്‍ ചികിത്സ രോഗികളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് ടെക്‌സാസ് ആന്‍ഡേഴ്‌സണ്‍ ക്യാന്‍സര്‍ സെന്റര്‍. ശരീരത്തിലെ ട്യൂമറുള്ള ഭാഗത്തെ മാത്രം ശ്രദ്ധിക്കുന്ന ക്യാന്‍സര്‍ ചികിത്സയ്ക്ക് പകരം ടാര്‍ജറ്റഡ് തെറാപ്പി ആവിഷ്‌കരിക്കാനാണ് ഗവേഷകര്‍ ലക്ഷ്യമിടുന്നത്.

ട്യൂമറുകള്‍ പരിശോധിച്ച് ജനിതക വിഘടനം സംഭവിക്കുന്നകാരണങ്ങള്‍ കണ്ടെത്തി ഇതിന്റെ വളര്‍ച്ച തടയുന്ന മരുന്നുകള്‍ പ്രയോഗിക്കുകയാണ് ഈ ചികിത്സാരീതി. കഴിഞ്ഞ രണ്ട് ദശകമായി നടത്തുന്ന ഈ രീതി ഫലപ്രദമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇതോടെ ട്യൂമര്‍ പരിശോധനയും, ഡിഎന്‍എ അനാലിസിസും ചേര്‍ന്ന് കീമോ പോലുള്ള വേദനാജനകമായ ചികിത്സയ്ക്ക് പകരമാകുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. രോഗത്തെ തുരത്തുമ്പോള്‍ രോഗിക്ക് വേദനയില്ലാതിരിക്കാന്‍ ഈ ചികിത്സ സഹായിക്കുമെന്ന് ക്യാന്‍സര്‍ സെന്റര്‍ തെറാപ്പിസ്റ്റ് അപ്പോസ്തലിയ സിബെറിയോടും പറഞ്ഞു.

 

 

Viral News

English summary
cancer treatment could replace chemo and radiation in future
topbanner

More News from this section

Subscribe by Email