topbanner
Thursday August 17th, 2017 - 9:04:pm
topbanner

രക്താര്‍ബുദ രോഗികള്‍ക്ക് പ്രതീക്ഷയുമായി മാട്രിമോണിയല്‍ വെബ്‌സൈറ്റ്‌

suvitha
രക്താര്‍ബുദ രോഗികള്‍ക്ക് പ്രതീക്ഷയുമായി മാട്രിമോണിയല്‍ വെബ്‌സൈറ്റ്‌

അര്‍ബുദ രോഗികള്‍ക്കായി മാട്രിമോണിയല്‍ സൈറ്റ്. അര്‍ബുദം ഇന്നത്തെ സമൂഹത്തെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്ന ഒരു രോഗമാണ്. രകാതാര്‍ബുദം ബാധിച്ചവര്‍ക്ക രോഗത്തോട് പൊരുതി ജയിക്കുക എന്നത് തന്നെ അതി കഠിനമായ കാര്യമാണ്.

എന്നാല്‍ രോഗം ഭേദപ്പെട്ട അവസ്ഥയില്‍ തന്നെ അവര്‍ക്ക സാധാരണ ജീവിതത്തിലേക്ക് കടക്കാന്‍ ബുദ്ധിമുട്ടായിരിക്കും. നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാട് തന്നെയാണ് ഒരു പരിധി വരെ അതിന് കാരണം.

എന്നാല്‍ വിദ്യാഭ്യാസം തൊഴില്‍ എന്നിവയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും വിവാഹം എന്ന കടമ്പ കടന്നു കിട്ടാന്‍ വളരെ ശ്രമകരം തന്നെയാണ്.

പുതിയൊരു ജീവിതത്തിലേക്ക് കടക്കാന്‍ രോഗവിമുക്തരായവര്‍ക്ക് അപൂര്‍വ്വമായി മാത്രമെ സാധിക്കാറുള്ളു. ഇത്തരത്തില്‍ രക്താര്‍ബുദം ബാധിച്ച രോഗികള്‍ക്കും രോഗത്തോട് പൊരുതി വിജയിച്ചവര്‍ക്കും വേണ്ടിയാണ് മാട്രിമോണിയല്‍ സൈറ്റ് രൂപപ്പെടുത്തിയിട്ടുള്ളതെന്ന് സംഘാടകര്‍ പറഞ്ഞു.

രോഗിയെ കുറിച്ചുള്ള വിവരങ്ങള്‍ വെബ്‌സൈറ്റ് രഹസ്യമാക്കി വെക്കും. ആലോചനകള്‍ അന്വേഷിക്കുന്നവര്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് തപാലില്‍ സംഘാടകര്‍ക്ക് അയക്കണം.

അനുയോജ്യമായ ആലോചനകളുമായി സംഘാടകര്‍ ബന്ധപ്പെട്ടാണ് പിന്നീടുള്ള നീക്കങ്ങള്‍ നടക്കുക. http://bloodandcancerfoundation.com/matrimoni.php എന്ന സൈറ്റില്‍ നിന്ന്അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്.

 

Read more topics: cancer education marriage
English summary
A new life from disease ... A matrimonial website for leukemia patients
topbanner topbanner

More News from this section

Subscribe by Email