Tuesday September 25th, 2018 - 7:32:am
topbanner

ബേബി വൈപ്പ്സ് ഉപയോഗിക്കുന്നതിന് മുമ്പ് ഇതറിഞ്ഞിരിക്കണം

Jikku Joseph
ബേബി വൈപ്പ്സ് ഉപയോഗിക്കുന്നതിന് മുമ്പ് ഇതറിഞ്ഞിരിക്കണം

ബേബി വൈപ്പ്സ് ഉപയോഗിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക് ഫുഡ് അലര്‍ജിക്കുള്ള സാധ്യത കൂടുതലാണെന്ന് പഠനം. വൈപ്പ്സില്‍ ഉപയോഗിക്കുന്ന ചില കെമിക്കലുകളാണ് ഫുഡ് അലര്‍ജി വരുത്തിവെയ്ക്കുന്നതെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഇല്ലിനോയിസിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.

ബേബി വൈപ്പ്സില്‍ കണ്ടു വരുന്ന പദാര്‍ത്ഥങ്ങളില്‍ ഒന്നാണ് സോഡിയം ലൗറ്ലി സള്‍ഫേറ്റ് (Sodium Laurly Sulphate, SLS). വൈപ്പ്സ് ഉപയോഗിച്ച് കുഞ്ഞുങ്ങളുടെ തൊലിപ്പുറം വൃത്തിയാക്കുമ്പോള്‍ എസ്എല്‍എസ് തൊലിപ്പുറത്ത് തങ്ങിനില്‍ക്കും. ഇത് സ്‌കിന്നിന്റെ സ്വാഭാവിക സുരക്ഷാവലയത്തെ നശിപ്പിക്കും. ഇത് അലര്‍ജികള്‍ക്ക് കടന്ന് കൂടാനുള്ള അവസരമൊരുക്കും. പിന്നീട് ഭക്ഷണം കഴിക്കുമ്പോള്‍ ഇത് അലര്‍ജിയായി പുറത്തുവരികയും ചെയ്യുമെന്നാണ് പഠരങ്ങള്‍ പറയുന്നത്. ജേണല്‍ ഓഫ് അലര്‍ജി ആന്റ് ക്ലിനിക്കല്‍ ഇമ്യൂണോളജിയിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ബേബി വൈപ്സ് ഉപയോഗിക്കുന്നത് കുഞ്ഞുങ്ങളുടെ ചര്‍മ്മത്തില്‍ സോപ്പിന്റെ അംശം പറ്റിപ്പിടിച്ചിരിക്കാനിടയാക്കും. ഇതോടൊപ്പം ജനിതകമായ കാരണങ്ങള്‍ കൂടി ചേരുമ്പോള്‍ ചര്‍മ്മത്തിന്റെ ആഗിരണ ശേഷിയില്‍ മാറ്റം വരുന്നു. ഇതാണ് കുഞ്ഞുങ്ങളില്‍ ഭക്ഷ്യ അലര്‍ജിക്ക് ഇടയാക്കുന്നതെന്ന് ഗവേഷണസംഘത്തിന്റെ തലവനും നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാല ഫെന്‍ബുര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ പ്രൊഫസറുമായ ജോവാന്‍ കുക്ക് മില്‍സ് പറയുന്നു.

ഇതോടൊപ്പം തന്നെ ബേബി വൈപ്പ്സില്‍ പ്രിസര്‍വേറ്റീവുകള്‍ ഉപയോഗിക്കാറുണ്ട്. ഫിനോക്സൈതനോളാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പ്രിസര്‍വേറ്റീവുകളില്‍ ഒന്ന്. എക്സീമ, ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് ഇത് വഴിവെയ്ക്കാന്‍ സാധ്യതയുണ്ട്. ഒട്ടുമിക്ക ബേബി വൈപ്പ്സിലും സുഗന്ധത്തിനായി ഫ്രാഗ്രന്‍സുകള്‍ ചേര്‍ക്കാറുണ്ട്. പല കെമിക്കലുകളുടെയും മിശ്രിതമാണിതെന്നും പഠനത്തില്‍ പറയുന്നു.

ഓസ്ട്രേലിയയില്‍ ഇരുപത് കുട്ടികളില്‍ ഒരാള്‍ ഭക്ഷ്യ അലര്‍ജി ഉള്ളവരാണ്. ഭക്ഷ്യ അലര്‍ജി ഉള്ള 35 ശതമാനം കുട്ടികള്‍ക്ക് എക്സിമ എന്ന രോഗവും കാണപ്പെടുന്നു. പഠനത്തിനായി എലികളിലാണ് പരീക്ഷണം നടത്തിയത്. സാധാരണ ഭക്ഷ്യ അലര്‍ജി വരാന്‍ സാധ്യതയുള്ള ഭക്ഷണങ്ങളായ കപ്പലണ്ടി, മുട്ട എന്നിവ നല്‍കിയാണ് പരീക്ഷണം ആരംഭിച്ചത്. എന്നാല്‍ വ്യക്തമായ ഫലം കണ്ടെത്താനായില്ല.

തുടര്‍ന്ന് ഇത്തരം ഭക്ഷണങ്ങള്‍ നല്‍കാത്ത വേറൊരു കൂട്ടം എലികളുടെ ചര്‍മത്തില്‍ ബേബി വൈപ്സില്‍ കാണുന്ന സോഡിയം ലോറല്‍ സള്‍ഫേറ്റ് പരീക്ഷിച്ചു. ഇവയ്ക്ക് പിന്നീട് ഭക്ഷണം നല്‍കിയപ്പോള്‍ ചര്‍മത്തില്‍ തടിപ്പുകള്‍ വരുന്നതായി കാണുകയും ചെയ്തു.

Read more topics: using, baby, baby wipes, read, lifestyle
English summary
before using baby wipes read this
topbanner

More News from this section

Subscribe by Email