Wednesday September 26th, 2018 - 12:43:am
topbanner

വിരലുകള്‍ പറയും പുരുഷന്റെ കരുത്ത്

NewsDesk
വിരലുകള്‍ പറയും പുരുഷന്റെ കരുത്ത്

പുരുഷന്റെ വിരലുകള്‍ നോക്കി അവന്റെ ലൈംഗീകശേഷി മനസ്സിലാക്കാന്‍ കഴിയുമെന്ന് ശാസ്ത്രലോകം. വലിയ വിരലുകളുണ്ടെങ്കില്‍ ദൈര്‍ഘ്യമുള്ള സ്ഖലനം നല്‍കാന്‍ സാധിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. പുരുഷന്റെ മോതിരവിരലും ചൂണ്ട് വിരലും ഒരേ വലിപ്പമോ അതില്‍ കുറവോ ആണെങ്കില്‍ അവന്‍ ലൈംഗീക വിഷയത്തില്‍ വളരെ തല്‍പ്പരനും ദീര്‍ഘനേരം ബന്ധപ്പെടാന്‍ കഴിവുള്ളവനുമാണ്.

എന്നാല്‍ മോതിരവിരലിന് നീളം കൂടുതലാണെങ്കില്‍ അവന്റെ പ്രകടനം മോശമാവാനാണ് സാധ്യത. വിരലുകളുമായി ബന്ധപ്പെട്ടുള്ള ഈ പുതിയ അനുമാനങ്ങളുടെ അടിസ്ഥാനം പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റീറോണാണ്. മൂന്നീല്‍ ഒരു പുരുഷന് ശീഘ്രസ്ഖലനം സംവിക്കുന്നുണ്ടെന്നാണ് കണക്ക്. ഇത്തരം ആളുകളില്‍ സൂക്ഷമപരിശോധന നടത്തുമ്പോള്‍ ഇവരുടെ മോതിരവിരലിന്റെ വലിപ്പം കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടെത്തി.

ഇംപെരിക്കല്‍ കോളേജ് ഓഫ് ലണ്ടനിലെ ഗവേഷകനായ ഡോക്ടര്‍ ഡേവിഡ് ഗോള്‍ഡ് മെരിയര്‍ ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ ആണ്‍കുട്ടികള്‍ക്ക് കൂടുതല്‍ ടെസ്റ്റോസ്റ്റീറോണ്‍ ലഭിക്കുകയാണെങ്കില്‍ ഇവര്‍ വളര്‍ന്ന് വലുതാവുമ്പോള്‍ മോതിര വിരലും വലുതകുന്നു.

ആയതിനാല്‍ തടിയനെന്നോ മെലിഞ്ഞവനെന്നോ എന്ന് ഇക്കാര്യത്തില്‍ വ്യത്യാസമില്ലെന്നും ഹോര്‍മോണുകളുടെ പ്രത്യേകതയാണ് ലൈംഗീകശേഷിക്ക് പിന്നിലെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ അതോടൊപ്പം ടെസ്റ്റോസ്റ്റീറോണ്‍ ഹോര്‍മോണ്‍ ശരീരത്തില്‍ അധികമായാല്‍ അത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നേരത്തെ ലൈംഗീകജീവിതം ആരംഭിക്കുന്നതും ഹോര്‍മോണ്‍ വര്‍ദ്ധനവിന് കാരണമാകുന്നുണ്ട്.

Read more topics: bed, tips, sex
English summary
bed just by looking at his hands
topbanner

More News from this section

Subscribe by Email