topbanner
Wednesday May 24th, 2017 - 5:22:pm
topbanner

മുടിയുള്ളവരേക്കാളും മികച്ചവര്‍ കഷണ്ടിയുള്ളവര്‍..എന്താണെന്ന് അറിയേണ്ടെ...?

Jikku Joseph
മുടിയുള്ളവരേക്കാളും മികച്ചവര്‍ കഷണ്ടിയുള്ളവര്‍..എന്താണെന്ന് അറിയേണ്ടെ...?

തലയില്‍ മുടിയില്ലത്തവര്‍ക്കു സന്തോഷവാര്‍ത്ത. തലയില്‍ മുടിയുള്ളവരേക്കാളും മികച്ചവര്‍ കഷണ്ടിയുള്ളവവരാണെന്ന് പഠനറിപ്പോര്‍ട്ട്. ഇതിന് ഉദാഹരണമായി പ്രശസ്തരായ സ്റ്റീവ് ബാമര്‍, ഡ്വെയ്ന്‍ ജോണ്‍സണ്‍, വിന്‍ ഡീസല്‍ എന്നിവരില്‍ പൊതുവായി ഉണ്ടായിരുന്ന പ്രത്യേകത ഇവര്‍ക്ക് മൂന്ന് പേര്‍ക്കും തലയില്‍ മുടിയില്ലാത്തവരാണെന്നുള്ളതാണെന്നും ചൂണ്ടിക്കാട്ടുന്നു.

ആല്‍ബര്‍ട്ട് മാന്‍സിന്റെ നേതൃത്വത്തില്‍ പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയില്‍ മുടിയുള്ളതും മുടിയില്ലാത്തതുമായ 59 പേരിലാണ് പഠനങ്ങള്‍ നടന്നത്. ഇതില്‍ മുടിയില്ലാതെ കഷണ്ടിത്തലയോടുകൂടിയവരാണ് നില്‍പ്പിലും നടപ്പിലും നോട്ടത്തിലും എല്ലാം മികച്ചതായി പഠനത്തില്‍ പങ്കടുത്തവര്‍ വിലയിരുത്തിയത്. ഇവര്‍ക്ക് ആത്മവിശ്വാസം കൂടുതല്‍ ഉള്ളതായും പഠനത്തില്‍ കണ്ടെത്തി. മുടിയുള്ളവരെക്കാള്‍ ആകാരഭംഗി പോലും കഷണ്ടിയുള്ളവര്‍ക്കാണെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.

English summary
bald men are more intelligent and successful
topbanner topbanner

More News from this section

Subscribe by Email