Friday July 20th, 2018 - 1:59:pm
topbanner
Breaking News

100 ബലാത്സംഗികളെ ഇന്റര്‍വ്യൂ ചെയ്ത ഈ സ്ത്രീ മനസ്സിലാക്കിയ ഞെട്ടിപ്പിക്കുന്ന സത്യം ഇത്

suji
100 ബലാത്സംഗികളെ ഇന്റര്‍വ്യൂ ചെയ്ത ഈ സ്ത്രീ മനസ്സിലാക്കിയ ഞെട്ടിപ്പിക്കുന്ന സത്യം ഇത്

ദില്ലി: ലൈംഗിക പീഡനം നടത്തുന്നവരെ മനുഷ്യന്‍മാര്‍ എന്ന് വിശേഷിപ്പിക്കുന്നത് തന്നെ അംഗീകരിക്കാന്‍ കഴിയാത്ത വസ്തുതയാണ്. ബലാത്സംഗം ചെയ്ത കുറ്റത്തിന് തിഹാര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന 100 തടവുകാരോട് നടത്തിയ അഭിമുഖത്തിന് ശേഷം മധുമിത പാണ്ഡെയ്ക്കും തോന്നിയത് ഇതേ കാര്യമാണ്. ഇവരൊന്നും മനുഷ്യരേയല്ല. യുകെയിലെ ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റിയില്‍ ക്രിമിനോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ തീസിസ് സമര്‍പ്പിക്കാനായാണ് ആരും തയ്യാറാകാത്ത ആ ദൗത്യത്തിന് മധുമിത ഇറങ്ങിപ്പുറപ്പെട്ടത്.

ഡല്‍ഹിയില്‍ നിര്‍ഭയ ഏറ്റുവാങ്ങിയ ക്രൂരതയാണ് ഇന്ത്യയില്‍ ബലാത്സംഗവും പീഡനവും മുഖ്യധാരാ ചര്‍ച്ചകളില്‍ എത്തിച്ചത്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്കുകള്‍ പ്രകാരം 2015ല്‍ ഇന്ത്യയില്‍ 34651 സ്ത്രീകളാണ് പീഡിപ്പിക്കപ്പെട്ടത്. ഇന്ത്യ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത രാജ്യമാണെന്ന് വിധിയെഴുതിയ സമയം കൂടിയാണിത്.

താന്‍ ഇന്റര്‍വ്യൂ നടത്തിയ ഓരോ കുറ്റവാളിയുടെയും മാനസികാവസ്ഥ ഒന്നായിരുന്നുവെന്ന് മധുമിത പാണ്ഡെ വ്യക്തമാക്കുന്നു. എന്ത് കൊണ്ടാണ് ഇവര്‍ സ്ത്രീകളെ അതിക്രമിക്കുന്നത് എന്നതിനുള്ള ഉത്തരമാണ് ആ വിദ്യാര്‍ത്ഥിനി പ്രധാനമായും തേടിയത്. വളര്‍ന്നുവരുന്ന സാഹചര്യങ്ങളും ചിന്താഗതികളുമാണ് ഈ ക്രിമിനലുകളെ സൃഷ്ടിക്കുന്നത്.

വീട്ടില്‍ പുരുഷന്‍മാരുടെ പേരിന് പ്രാധാന്യം ലഭിക്കുന്ന രീതിയില്‍ തുടങ്ങുന്നു ഈ ആണ്‍കോയ്മ. ഈ പീഡകരോട് സംസാരിക്കുമ്പോള്‍ തനിക്കും ഇവരോട് സഹതാപം തോന്നിപ്പോയെന്ന് പാണ്ഡെ പറയുന്നു. ഒരു സ്ത്രീയെന്ന നിലയില്‍ അങ്ങിനെ പാടില്ലാത്തതാണ്. പക്ഷെ അവര്‍ക്ക് അതിനുള്ള ശക്തിയുണ്ട്. ഒരാളുടെ അനുമതി എങ്ങനെയാണ് നേടേണ്ടെന്ന് ഇവര്‍ക്ക് മനസ്സിലാകുന്നില്ല.

തങ്ങള്‍ ചെയ്തത് പീഡനമാണെന്ന് പോലും ചിലര്‍ക്ക് തോന്നലില്ല. ലൈംഗിക വിദ്യാഭ്യാസം പാപമാണെന്ന് കരുതുന്നു രാജ്യത്ത് ലിംഗമെന്നും, യോനിയെന്നും, പീഡമെന്നും സെക്‌സെന്നും സംസാരിക്കാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. നൂറ് പേരില്‍ മൂന്നാല് പേര്‍ മാത്രമാണ് ചെയ്തു പോയതില്‍ ഖേദം തോന്നിയതായി അറിയിച്ചത്. 5 വയസ്സുകാരിയെ പീഡിപ്പിച്ച കുറ്റവാളി വേണമെങ്കില്‍ ഇരയെ വിവാഹം ചെയ്യാമെന്നാണ് അറിയിച്ചത്.

സ്ത്രീകളെ എന്തും ചെയ്യാമെന്നും ശേഷം മാലിന്യം തള്ളുന്നത് പോലെ കളയാമെന്നുമാണ് ഈ കുറ്റവാളികള്‍ ചിന്തിക്കുന്നത്. ഈ മാനസിക രോഗികള്‍ക്ക് ജയില്‍ശിക്ഷ നല്‍കിയത് കൊണ്ട് മാത്രം ഗുണമുണ്ടോ? ചിന്തിക്കേണ്ട സമയമാണ്‍

 

Read more topics: woman interviewed , rapists
English summary
a woman interviewed 100 convicted rapists in India
topbanner

More News from this section

Subscribe by Email