Tuesday November 20th, 2018 - 12:21:am
topbanner

വലിയ മാറിടങ്ങളാണോ? എങ്കില്‍ ഈ വ്യായാമങ്ങള്‍ നിങ്ങള്‍ക്ക് പ്രയാസമാവും

NewsDesk
വലിയ മാറിടങ്ങളാണോ? എങ്കില്‍ ഈ വ്യായാമങ്ങള്‍ നിങ്ങള്‍ക്ക് പ്രയാസമാവും

വലിയ മാറിടങ്ങളുള്ള സ്ത്രീകള്‍ക്ക് പലപ്പോഴും വ്യായാമം ചെയ്യുക അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ചും ചില വ്യായാമ രീതികള്‍ പിന്തുടരുമ്പോള്‍. വലിയ മാറിടമുള്ള സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടായ ആ വ്യായാമ മുറകളേതെല്ലാം എന്ന് നോക്കാം.

പുഷ് അപ്പ്

വലിയ മാറിടങ്ങളുള്ള സ്ത്രീകള്‍ക്ക് പുഷ് അപ്പ് ചെയ്യുന്നത് വലിയ പ്രയാസമാവും. കാരണം പുഷ് അപ്പ് ചെയ്യുമ്പോള്‍ ഭാരം നിങ്ങളുടെ മാറിലേക്കാണ് വരിക. മാറിടത്തിന്റെ വലിപ്പം അതിന്റെ തീവ്രതേറ്റുകയും തോളുകള്‍ക്ക് അത് വലിയ പ്രയാസവുമാകുന്നു. പുഷ് അപ്പിന് മാത്രമല്ല ശരീരത്തിന് മുകള്‍ഭാഗത്തേയ്ക്കുള്ള വ്യായാമങ്ങള്‍ പൊതുവെ വലിയ മാറിടമുള്ളവര്‍ക്ക് പ്രയാസമാണ്.

പ്ലാങ്ക് (Plank)

കൈപ്പത്ത് കോര്‍ത്തുപിടിച്ച്, കൈമുട്ടുകള്‍ കുത്തി, കാല്‍ വിരലുകളിലൂന്നി, തറയ്ക്ക് സമാന്തരമായി നില്‍ക്കുന്നതിനെയാണ് പ്ലാങ്ക് എന്ന് പറയുന്നത്. ഈ വ്യായാമത്തിനും അരയ്ക്ക് മുകളിലേക്കുള്ള ഭാഗത്തിന് കാര്യമായ ശക്തികൊടുക്കേണ്ടി വരുന്നു. നിങ്ങളുടെ മാറിടങ്ങള്‍ വലുതാണെങ്കില്‍ കൈമുട്ടുകള്‍ പെട്ടെന്ന് ക്ഷീണിക്കാന്‍ കാരണമാവും. മാറിട ഭാഗത്തിന്റെ ഭാരം കൂടുതലാവുന്നത് കൊണ്ടാണിത്.

ജോഗിങ്

ഓട്ടവും ഒരു തരത്തില്‍ വലിയ മാറിടമുള്ളവര്‍ക്ക് പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ മാറിടങ്ങള്‍ക്ക് നല്ലരീതിയില്‍ താങ്ങ് നല്‍കിയാല്‍, ആ രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാല്‍ ഈ പ്രശ്‌നം വലിയൊരളവില്‍ കുറയ്ക്കാന്‍ സാധിക്കും. ഓടുമ്പോള്‍ വലിയ മാറിടങ്ങള്‍ ഇളകുന്നത് ഓട്ടത്തില്‍ പ്രയാസമാവാനിടയുണ്ട്.

സ്റ്റെപ്പ് അപ്പ്

മാറിട ഭാരം വ്യായാമ വേളയില്‍ അരയ്ക്ക് മുകളിലേക്കുള്ള ഭാഗത്തെ താഴോട്ട് വലിക്കുന്നു. സ്‌റ്റെപ്പ് അപ്പ് എന്ന് വ്യായാമ മുറ ചെയ്യുമ്പോഴും വലിയ മാറിടത്തിന്റെ ഭാരം വ്യായാമം അല്‍പം പ്രയാസമുള്ളതാക്കും.

ജംപിങ് ജാക്ക്‌സ്

ഓട്ടം പോലെ തന്നെ ചാട്ടവും വലിയ മാറിടമുള്ള സ്ത്രീകള്‍ക്ക് അല്‍പം ബുദ്ധിമുട്ടാവും. ശരീരം മുകളിലേക്കും താഴേക്കും നീങ്ങുന്നതിനനുസരിച്ച് വലിയ മാറിടങ്ങളും ചലിക്കുന്നത് മാറിട ഭാഗത്തിന് വലിയ പ്രയാസം നല്‍കും.

സ്‌കിപ്പിങ്

ചാട്ടത്തിന് സമാനമാണ് സ്‌കിപ്പിങും. ശരീര ഭാരം കുറയ്ക്കാനുള്ള നല്ലൊരു വ്യായാമത്തിനുദാഹരണമാണ് സ്‌കിപ്പിങ്. ഇതും വലിയ മാറിടങ്ങളുടെ ഉടമകള്‍ക്ക് പ്രയാസമാണ്.

പുള്‍ അപ്പ്

പുഷ് അപ്പിനെ പോലെ തന്നെ പുള്‍ അപ്പും പ്രയാസമാവും. കൈകള്‍ കൊണ്ട് മുഴുവന്‍ ശരീരത്തിന്റെ ഭാരം മുകളിലേക്ക് ഉയര്‍ത്തുമ്പോള്‍ അരയ്ക്ക് മുകളിലുള്ള ഭാഗത്തിന് കൂടുതല്‍ ആയാസം ഉണ്ടാവും. വലിയ മാറിടമുള്ളവര്‍ക്ക് ഈ വ്യായാമം ചെയ്യുമ്പോഴും അല്‍പം ബുദ്ധിമുട്ട് നേരിടേണ്ടതായി വരും.

Read more topics: tips, teen, girls, Women,
English summary
Women with big boobs tell 8 exercises
topbanner

More News from this section

Subscribe by Email