Sunday May 19th, 2019 - 6:12:pm
topbanner
topbanner

ഒറ്റക്ക് യാത്രചെയ്യുന്ന സ്ത്രീകള്‍ക്കായുള്ള 10 സുരക്ഷ നിര്‍ദ്ദേശങ്ങള്‍

NewsDesk
ഒറ്റക്ക് യാത്രചെയ്യുന്ന സ്ത്രീകള്‍ക്കായുള്ള 10 സുരക്ഷ നിര്‍ദ്ദേശങ്ങള്‍

മിക്ക സ്ത്രീകളും പുരുഷന്മാരും ഒറ്റക്ക് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഒറ്റക്കുള്ള യാത്രകളും റോഡ്ട്രിപ്പുകളും ഇന്ത്യയില്‍ ഇന്ന് ഒരു ട്രെന്‍ഡ് തന്നെയാണ്. കാരണം ഇത്തരം യാത്രകള്‍ നല്‍കുന്ന ത്രില്ലും രസങ്ങളും നമ്മള്‍ മനസ്സിലാക്കിയിരിക്കുന്നു. എന്നാല്‍ സ്ത്രീള്‍ക്ക് ഒറ്റക്കുള്ള യാത്രകള്‍ ചിലപ്പോള്‍ ഒരു വെല്ലുവിളിതന്നെയാണ്.
എന്തൊക്കെയായലും കൃത്യമായ മുന്‍കരുതലെടുക്കുകയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്താല്‍ എതൊരു സ്ത്രീക്കും സുരക്ഷിതയായി യാത്രചെയ്യാം.

സ്ത്രീകളുടെ ഒറ്റക്കുള്ള യാത്രകള്‍ സുരക്ഷിതമായിരിക്കാന്‍ ഇതാ 10 നിര്‍ദ്ദേശങ്ങള്‍.

1) ഒറ്റക്ക് യാത്രചെയ്യുമ്പോള്‍ ഒരിക്കലും കൂടുതല്‍ പണം കൈയ്യില്‍ കരുതരുത്. കയ്യില്‍ കരുതിയിട്ടുള്ള പണം വ്യത്യസ്ത സ്ഥലങ്ങളില്‍ സൂക്ഷിക്കുക. ബാഗിലോ ജാക്കറ്റിന്റെ ഉള്ളിലുള്ള പോക്കറ്റിലോ ഒക്കെയായി പണം സൂക്ഷിക്കുക. ഇങ്ങനെ വ്യത്യസ്ത സ്ഥലങ്ങളില്‍ പണം സൂക്ഷിച്ചാല്‍ മുഴുവനായി നഷ്ടപ്പെടുന്നതും കളഞ്ഞുപോകുന്നതും ഒഴിവാക്കാം.

2) ഒറ്റക്കാണെന്ന് മറ്റുള്ളവരെ അറിയിക്കാതിരിക്കുക
യാത്രക്കിടയിലോ അല്ലാതെയും ഒറ്റക്കാണ് യാത്രചെയ്യുന്നതെന്ന് മറ്റുള്ളവരെ അറിയിക്കാതിരിക്കുക. ഒറ്റക്കാണെന്ന് മനസ്സിലായാല്‍ മോഷ്ടാക്കളും മറ്റ് സാമൂഹ്യ വിരുദ്ധരും അക്രമത്തിന് മുതിര്‍ന്നെന്ന് വരാം. ഇനി എങ്ങാനും സുഖകരമല്ലാത്ത സാഹചര്യം ഉണ്ടായാല്‍ സമീപത്തുള്ളവരുമായി ആശയവിനിമയം നടത്തുക. പ്രത്യേകിച്ചും സ്ത്രീകളുമായി.

3) മാപ്പ് കയ്യില്‍ വേണ്ട
ഒറ്റക്കുള്ള യാത്രയില്‍ കഴിയുന്നതും മറ്റുള്ളവരുടെ മുമ്പില്‍ വച്ച് മാപ്പ് പരിശോധിച്ചുകൊണ്ടിരിക്കരുത്. പകരം ഫോണില്‍ ജിപിഎസ് സൗകര്യം പ്രയോജനപ്പെടുത്തുക.
മാപ്പ് പരിശോധിക്കുന്നത് കണ്ട് ആളുകള്‍ സഹായിക്കാനെന്ന വ്യാജേനെ അടുത്തുകൂടാനും പറ്റിക്കപ്പെടാനും സാധ്യതയുണ്ട്.

4) മികച്ച ഹോട്ടലുകള്‍ മാത്രം തെരഞ്ഞെടുക്കുക.
താമസത്തിനായി മികച്ച ഹോട്ടല്‍ മാത്രം തിരഞ്ഞെടുക്കുക. സുരക്ഷിതമാണെന്ന് തോന്നുന്ന സ്ഥലം മാത്രം അവിടെ നില്‍ക്കുക. താമസസ്ഥലത്തെ വിവരങ്ങള്‍ വീട്ടുകാരെയോ മറ്റ് സുഹൃത്തുകളെയോ അറിയിക്കുക.

5)റിലേഷന്‍ സ്റ്റാറ്റസ് മാരീഡ് എന്നുതന്നെ ചേര്‍ക്കുക
ഹോട്ടല്‍ റൂം ബുക്ക് ചെയ്യുമ്പോള്‍ വിവരങ്ങള്‍ നല്‍കുമ്പോള്‍ മാരീഡ് എന്ന് ചേര്‍ക്കുക. വിവാഹിതയാണെന്ന് മനസ്സിലായാല്‍ ആളുകള്‍ അത്രപ്പെട്ടന്ന് നിങ്ങളെ അനാവശ്യമായി സമീപിക്കാന്‍ മടിക്കും.

6) എമര്‍ജന്‍സി നമ്പറുകള്‍ സൂക്ഷിക്കുക
സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്നു പറയുന്നതു പോലെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ ചില മുന്‍ കരുതലുകള്‍ അത്യാവശ്യമാണ്. എമര്‍ജന്‍സി നമ്പറുകള്‍ ഫോണിലോ ഡയറിയിലോ ആയി സൂക്ഷിക്കുക.

7) ആത്മവിശ്വാസത്തോടെ നില്‍ക്കുക
എവിടെ പോയാലും ആത്മവിശ്വാസത്തോടെയും പരിചിതഭാവത്തോടെയും നില്‍ക്കുക. അപരിചിത ഭാവവും ഭയവും അപകടം ക്ഷണിച്ചുവരുത്തും. ആത്മവിശ്വാസത്തോടെ നില്‍ക്കുന്നവരെ ശല്യം ചെയ്യാന്‍ ആളുകള്‍ മടിക്കും.

8) ലക്ഷ്യസ്ഥലത്ത് പകല്‍ എത്താല്‍ ശ്രമിക്കുക
ലക്ഷ്യസ്ഥാനത്ത് പകല്‍ സമയത്തുതന്നെ എത്തുന്ന രീതിയില്‍ ക്രമീകരിക്കുക. താമസവും മറ്റും സൗകര്യപ്രദമാകും വിധം തെരഞ്ഞെടുക്കാനും സ്ഥലങ്ങള്‍ നല്ലപോലും കാണാനും ആസ്വദിക്കാനും സാധിക്കും.

9) യാത്രക്കിടയില്‍ സ്മാര്‍ട്ടായിരിക്കുക
ഓട്ടോയിലോ ടാക്‌സിയിലോ യാത്ര ചെയ്യുമ്പോള്‍ സുഹൃത്തുനെയോ ഫോണ്‍ ചെയ്ത് പരോക്ഷമായി തത്സമയ വിവരം നല്‍കുക.

10) സെഫ്റ്റിക്കിറ്റ് കരുതുക
കുരുമുളക് സ്‌പ്രേ , സ്വിസ്സ് കത്തി, വിസില്‍ എന്നിവ കയ്യില്‍ കരുതുക. ഇത്തരം ടൂളുകള്‍ കയ്യില്‍ കരുതുന്നത് പേടിയില്ലാതെ ഇരിക്കാന്‍ സഹായിക്കും. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒറ്റക്കുള്ള യാത്ര സുരക്ഷിതവും ആസ്വാദകവുമാക്കാം

കലാഭവന്‍ മണി കൊല്ലപ്പെട്ടതോ? ചോദ്യവുമായി ബോളിവുഡ് വെബ്‌സൈറ്റ്

മെന്‍സസ് പിരീഡില്‍ സ്ത്രീകള്‍ക്ക് അവധിനല്‍കി ബ്രിട്ടീഷ് കമ്പനി

വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍; ഐറിന്‍ ആന്‍ഡ്രൂസിന് 370 കോടിരൂപ നഷ്ടപരിഹാരം

Read more topics: Woman, Travel, Alone
English summary
Extra Tips for Solo Women Travelers. Woman Must Travel Alone At Least Once In Her Lifetime
topbanner

More News from this section

Subscribe by Email