topbanner
Saturday October 21st, 2017 - 6:30:am
topbanner

ആദ്യരാത്രിയില്‍ തന്നെ ലൈംഗീകബന്ധം വേണോ?

suvitha
ആദ്യരാത്രിയില്‍ തന്നെ ലൈംഗീകബന്ധം വേണോ?

ആദ്യരാത്രിയില്‍ തന്നെ ലൈംഗീകബന്ധം വേണോ, വിവാഹിതരാകാന്‍ പോകുന്ന ഭൂരിഭാഗം സ്ത്രീപുരുഷന്മാരുടെയും മനസ്സിലെ ആശങ്കയിലാഴ്ത്തുന്ന ഒരു വസ്തുതയാണ്. പ്രത്യേകിച്ചും വീട്ടുകാര്‍ പറഞ്ഞുറപ്പിക്കുന്ന വിവാഹങ്ങളില്‍. കാരണം ഇവര്‍ക്ക് പ്രണയവിവാഹിതരെപ്പോലെ പലപ്പോഴും നേരത്തെ അടുത്തിടപഴകാനും സംസാരിക്കാനും സാധിക്കണമെന്നില്ല. ആദ്യരാത്രിയെക്കുറിച്ചുള്ള സംശയങ്ങളിലും ആശങ്കകളിലും വിദ്യാഭ്യാസമുള്ളവരെന്നോ ഇല്ലാത്തവരെന്നോ ഉള്ള വ്യാത്യാസമില്ലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

വിവാഹരാത്രിയില്‍ ലൈംഗീകതയെക്കുറിച്ചുള്ള സംഭാഷണങ്ങള്‍ എങ്ങനെ തുടങ്ങണമെന്നുള്ളത് പലര്‍ക്കും ഇപ്പോഴും സംശയമാണ്. പരസ്പരമുള്ള ബഹുമാനവും ഇഷ്ടവും കളയാതെ കുസൃതികളിലൂടെയും തമാശകളിലൂടെ വേണം ലൈംഗീകതയിലേക്ക് കടക്കാന്‍. പരസ്പര സമ്മതവും താല്‍പര്യവും ഉണ്ടെങ്കില്‍ മാത്രമേ ആദ്യരാത്രിയില്‍ ലൈംഗീകബന്ധത്തിന് ശ്രമിക്കാവൂ എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അവരുടെ വിവാഹിതരായ അടുത്ത സുഹൃത്തുക്കളുമായി ഈ വിഷയം ചര്‍ച്ചചെയ്യാവുന്നതാണ്. പക്ഷേ ഇവര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവരാകണം. അല്ലാത്തപക്ഷം ഇത് കൂടുതല്‍ അബദ്ധങ്ങള്‍ക്ക് കാരണമാവുകയെ ഉള്ളു.

എത്രത്തോളം യാഥാസ്ഥിക കുടുംബമാണെങ്കിലും വിവാഹത്തിന് മുമ്പ് പുറത്ത് പോകാനും അല്‍പ്പം സംസാരിക്കാനും ഒരുമിച്ച് സമയം പങ്കിടാനും ശ്രദ്ധിക്കേണ്ടതാണ്. ഏത് മതത്തില്‍പ്പെട്ടവരാണെങ്കിലും വിവാഹചടങ്ങുകള്‍ രണ്ടില്‍ കൂടുതല്‍ ദിവസങ്ങളില്‍ നീണ്ടുനില്‍ക്കാറുണ്ട്. രാവെറെ നില്‍ക്കുന്ന ചടങ്ങുകളും വധുവരന്മാരെ ശാരീരികമായി ക്ഷീണിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ സംസാരിച്ച് താല്‍പര്യമുണ്ടെങ്കില്‍ മാത്രം ബന്ധപ്പെടുക.

Read more topics: Sex, wedding night, good, bad,
English summary
Sex on wedding night: good or bad?
topbanner topbanner

More News from this section

Subscribe by Email