Wednesday November 21st, 2018 - 3:36:pm
topbanner

റാപ് മ്യൂസിക് കൗമാരക്കാരില്‍ ലൈംഗികതൃഷ്ണ വര്‍ധിപ്പിക്കുമെന്ന് പഠനം

NewsDesk
റാപ് മ്യൂസിക് കൗമാരക്കാരില്‍ ലൈംഗികതൃഷ്ണ വര്‍ധിപ്പിക്കുമെന്ന് പഠനം

റാപ് മ്യൂസിക് തുടര്‍ച്ചയായി കേള്‍ക്കുന്നത് കൗമാരക്കാരില്‍ ലൈംഗീക ആഗ്രഹങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍. മറ്റ് സംഗീതത്തെ അപേക്ഷിച്ച് റാപ് മ്യുസിക്കിന് ലൈംഗീകതൃഷ്ണ ഉണ്ടാക്കാന്‍ കഴിയുന്നുണ്ടത്രേ. ചടുലമായ താളങ്ങളും ശബ്ദവും കൗമാരക്കാരില്‍ പ്രത്യേക മൂഡ് ഉണ്ടാക്കുന്നു. തുടര്‍ച്ചയായി റാപ് മ്യൂസിക്ക് കേള്‍ക്കുമ്പോള്‍ കുട്ടികളുടെ ചിന്തകള്‍ പതിയെ ലൈംഗീകതയിലേക്ക് വഴിമാറുന്നതായി പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഗവേഷകര്‍ തെളിയിക്കുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസിലെ ഹെല്‍ത്ത് സയന്‍സ് സെന്ററിലെ ഗവേഷകരാണ് ഇത്തരമൊരു പഠനത്തിന് നേതൃത്വം നല്‍കിയത്. ഒരു ദിവസത്തില്‍ മൂന്നോ നാലോ മണിക്കൂര്‍ തുടര്‍ച്ചയായി കൗമാരപ്രായക്കാര്‍ റാപ് മ്യൂസിക് കേള്‍ക്കുന്നത് അവരിലെ ലൈംഗീക തൃഷ്ണ വര്‍ദ്ധിപ്പിക്കുന്നു. കൂട്ടുകാരെല്ലാം സെക്‌സിലേര്‍പ്പെടുകയും മദ്യപിക്കുകയും ചെയ്യുന്നുണ്ടാകും പിന്നെന്തുകൊണ്ട് തനിക്ക് പാടില്ല എന്ന ചിന്ത കുട്ടികളില്‍ ഉണ്ടാവുകയും ചെയ്യുന്നു.

റാപ് മ്യൂസിക്കിന് എളുപ്പം കൗമാരക്കാരെ സ്വാധീനിക്കാന്‍ കഴിയും. പ്രത്യേകിച്ചും അവരുടെ ചിന്തകളെ. ചില കാര്യങ്ങള്‍ ശരിയാണെന്ന് തെറ്റിദ്ധരിക്കാനും ഇത് കാരണമാകുന്നു. പ്രധാനമായും മദ്യപാനം ,സെക്‌സ് തുടങ്ങിയ വിഷയങ്ങളില്‍. എല്ലാവരും ചെയ്യുന്നുണ്ടല്ലോ പിന്നെ എന്തുകൊണ്ട് തനിക്ക് പാടില്ല എന്ന് ചിന്തിക്കാന്‍ ഇത് കുട്ടികളെ പ്രേരിപ്പിക്കുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസിന്റെ ഹെല്‍ത്ത് സയന്‍സ് സെന്ററിലെ അധ്യാപകനും എഴുത്തുകാരനുമായ കിംബര്‍ലി ജോണ്‍സണ്‍ ബേക്കര്‍ അഭിപ്രായപ്പെടുന്നു. എത്രത്തോളം അധികം നിങ്ങള്‍ റാപ് മ്യൂസിക് കേള്‍ക്കുന്നുവോ അത്രത്തോളം അധികം നിങ്ങളിലെ ലൈംഗീക ചിന്തകളും വര്‍ദ്ധിക്കുന്നു. കൂട്ടുകാരെല്ലാം ചെയ്യുന്നു പിന്നെന്തുകൊണ്ട് തനിക്ക് പാടില്ല എന്ന തോന്നല്‍ കുട്ടികളെ വഴിതെറ്റിക്കുന്നു.

അഡോളസന്റ് ഹെല്‍ത്തുമായി ബന്ധപ്പെട്ട ജേണലിലാണ് ജോണ്‍സണ്‍ ബേക്കര്‍ ഇക്കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചത്. റാപ് മ്യൂസിക്കും അതുപോലുള്ള മറ്റ് ഹിപ്പ്-ഹോപ്പ് സംഗീതവും കുട്ടികളില്‍ ലൈംഗീക അരാജക്ത്വം ഉണ്ടാക്കുന്ന സന്ദേശമാണ് നല്‍കുന്നത്.

കുട്ടികള്‍ റാപ് മ്യൂസിക്കിന് അടിമപ്പെടുന്നുണ്ടെന്ന് തോന്നിയാല്‍ മാതാപിതാക്കള്‍ തീര്‍ച്ചയായും ഇടപെടെണ്ടെതാണ്. കുട്ടികളുമായി തുറന്നു സംസാരിക്കുകയും ആവശ്യമെങ്കില്‍ മനശാസ്ത്രജ്ഞനെ സമീപിക്കേണ്ടതുമാണ്.

2000 കോടിയോളം മുടക്കി അറ്റ്‌ലസ് ഗ്രൂപ്പ് സ്വന്തമാക്കാന്‍ ചിദംബരത്തിന്റെ മകന്‍ ശ്രമിച്ചു?

ഭര്‍ത്താവിനെ വഞ്ചിച്ച് ഒളിച്ചോടാനെത്തി; കാമുകന്‍ നല്‍കിയത് മരണശിക്ഷ

ഒരേസമയം മൂന്നുപേരുമായി ബന്ധം; കൊല്ലപ്പെയാളെ മര്‍ദ്ദിച്ചത് താനാണെന്ന് റിയാലിറ്റിഷോതാരം ശാശ്വതി

പ്രവാചകനിന്ദ; മാതൃഭൂമി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം; ക്ഷമ പറഞ്ഞ് പത്രം

അച്ഛന്റെ അകാലവിയോഗത്തിന്റെ വേദനയില്‍ ശ്രീലക്ഷ്മി പത്താംക്ലാസ് പരീക്ഷയെഴുതി

നസീമയുമായുള്ള ഒത്തുതീര്‍പ്പ്; സിദ്ദിഖിന്റെത് തെരഞ്ഞെടുപ്പ് നാടകം

കൊച്ചിയില്‍ യുവതി കൊല്ലപെട്ട സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍

Read more topics: sexual, behavior, Rap music
English summary
Rap music can trigger early sex in teenagers
topbanner

More News from this section

Subscribe by Email