Friday November 16th, 2018 - 3:12:pm
topbanner

ഫോണ്‍ അഡിക്ഷന്‍ വിഷാദത്തിന് കാരണമായേക്കും

fasila
ഫോണ്‍ അഡിക്ഷന്‍ വിഷാദത്തിന് കാരണമായേക്കും

മൊബൈല്‍ ഫോണുകള്‍ ഇല്ലാത്തൊരവസ്ഥ ഇനിയെന്തായാലും ചിന്തിക്കാന്‍ കൂടി സാധിക്കാത്തതാണ്. എന്നാല്‍ ഫോണുകളുടെ തുടര്‍ച്ചയായ ഉപയോഗം അപകടം വരുത്തുമെങ്കിലോ. ഒരു ദിവസത്തില്‍ അഞ്ച് മണിക്കൂറിലധികം സ്മാര്‍ട്ട് ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്ന കൗമാരക്കാരില്‍ ആത്മഹത്യ പ്രവണതക്ക് സാധ്യതയുണ്ടെന്ന് പഠനം.

സ്മാര്‍ട്ട്‌ഫോണ്‍ മാത്രമല്ല മറ്റ് ഏത് ഇലക്ട്രോണിക് സ്‌ക്രീനുകളോടും അടിമപ്പെട്ടിട്ടുണ്ടെങ്കില്‍ വിഷാദവും സമാനമായ മറ്റു മാനസ്സികാവസ്വസ്ഥങ്ങള്‍ക്കും കാരണമായേക്കും. ഗാഡ്ജറ്റുകളുമായി മാത്രമുള്ള കമ്മ്യൂണിക്കേഷന്‍ കൗമാരക്കാരില്‍ വിഷാദരോഗത്തിനും ഇത് പിന്നീട് ആത്മഹത്യ പ്രവണതക്കും കാരണമാകുന്നു.

കുട്ടികളില്‍ പോലും റിസ്‌ക്ക് ഫാക്ടര്‍ എന്ന നിലയില്‍ പരിഗണിക്കാവുന്ന വിധത്തില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ എത്തിയിരിക്കുന്നു എന്ന് ചുരുക്കം. മാതാപിതാക്കളുടെ സഹായത്തോടെ എത്ര സമയം വരെ കുട്ടികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നു എന്ന് മനസ്സിലാക്കിയാണ് ഗവേഷണം നടത്തിയിരിക്കുന്നത്.

യുഎസ് സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ പുറത്തുവിടുന്ന കണക്ക് പ്രകാരം 2017 ല്‍ മാത്രം പതിമൂന്നിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവരില്‍ ആത്മഹത്യ നിരക്ക് 31 ശതമാനത്തിലധികമായാണ് വര്‍ദ്ധിച്ചിരിക്കുന്നത്. കണക്കുകള്‍ പ്രകാരം പെണ്‍കുട്ടികളാണ് വിഷാദരോഗത്തനും അടിമപ്പെടുന്നതില്‍ മുന്നിലുള്ളത്.

ദേശീയതലത്തില്‍ നടന്ന മറ്റൊരു സര്‍വ്വേ പ്രകാരവും യുവത്വത്തിലേക്ക് കടക്കുന്നവര്‍ക്കിടയിലും 33 ശതമാനത്തോളം ആത്മഹത്യപ്രവണത നിലനില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കൂട്ടുകാരോടൊപ്പവും സമയം ചിലവിടുകയും സ്‌പോര്‍ട്‌സ് വ്യായാമം എന്നിനയില്‍ ഏര്‍പ്പെടുന്ന കുട്ടികളില്‍ ആത്മഹത്യ പ്രവണതയും വിഷാദവും കുറവാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു.

 

Read more topics: Phone, addiction, depression
English summary
Phone addiction may cause depression
topbanner

More News from this section

Subscribe by Email