topbanner
Saturday February 25th, 2017 - 7:42:am
topbanner

ആയുസ്സും ആരോഗ്യവും വര്‍ധിപ്പിക്കും; രതിമൂര്‍ച്ഛയുടെ ഗുണങ്ങള്‍

NewsDesk
ആയുസ്സും ആരോഗ്യവും വര്‍ധിപ്പിക്കും; രതിമൂര്‍ച്ഛയുടെ ഗുണങ്ങള്‍

സുഖം എന്നതിനപ്പുറം രതിമൂര്‍ച്ഛ ഒരു സങ്കീര്‍ണ്ണ പ്രവര്‍ത്തനമാണ്‌. അതിനെക്കുറിച്ച്‌ കൂടുതല്‍ അറിയുന്നത്‌ നല്ല ലൈംഗിക ജീവിതത്തെ സഹായിക്കും.

1. രതിമൂര്‍ച്ഛ ടെന്‍ഷനും വേദനയും കുറയ്‌ക്കുന്നു
രതിമൂര്‍ച്ഛ ഉണ്ടാകുന്ന അവസരങ്ങളില്‍ ശരീരം Oxytocin എന്ന ഹോര്‍മോണ്‍ ഉത്‌പാദിപ്പിക്കുന്നു. തലച്ചോറിലെ ഹൈപ്പോത്തലാമസ്‌ ഗ്രന്ഥിയാണ്‌ ഇത്‌ ഉത്‌പാദിക്കുന്നത്‌. ഇത്‌ ഞരമ്പിലെ രക്തത്തില്‍ കലരുകയും ശുഭാപ്‌തി വിശ്വാസം വര്‍ധിക്കുകയും ചെയ്യുന്നു. മാത്രമല്ല Oxytocin, തലവേദനയില്‍ നിന്നും മറ്റ്‌ പല വേദനകളില്‍ നിന്നും ആശ്വാസവും നല്‍കുന്നു.

2. പ്രായം കൂടുന്തോറും രതിമൂര്‍ച്ഛ വര്‍ധിക്കുന്നു
LELO ഗ്ലോബല്‍ സര്‍വ്വേ പറയുന്നത്‌ 4% സ്‌ത്രീകള്‍ മാത്രമാണ്‌ സെക്‌സില്‍ പൂര്‍ണ്ണമായ രതിമൂര്‍ച്ഛ അനുഭവിക്കുന്നത്‌ എന്നാണ്‌. 31% ചെറിയ രീതിയില്‍ രതിമൂര്‍ച്ഛ അനുഭവിക്കുന്നു. എന്നാല്‍ പ്രായം കൂടുതലുള്ള സ്‌ത്രീകള്‍ 75% പേരും രതിമൂര്‍ച്ഛ അനുഭവിക്കുന്നവരാണ്‌. ഇതിന്റെ കാരണമായി പറയുന്നത്‌ കാലങ്ങളായി സെക്‌സില്‍ ഏര്‍പ്പെടുന്നതിലൂടെ ലഭിക്കുന്ന പരിശീലനമാണ്‌. അതിനാല്‍ പ്രായമേറുന്നതിന്‌ മറ്റ്‌ പല ഗുണങ്ങളും ഉണ്ട്‌ എന്നോര്‍ക്കുക.

3. ആഴ്‌ചയില്‍ നാലോ അതില്‍ കൂടുതലോ രതിമൂര്‍ച്ഛ അനുഭവിക്കുന്നവര്‍ക്ക്‌ കാഴ്‌ചയില്‍ 7 വയസ്സോളം കുറഞ്ഞതായി തോന്നിക്കുന്നു

ക്ലിനിക്കല്‍ സൈക്കോളജിസ്‌റ്റായ ഡോ. ഡേവിഡ്‌ വീക്‌സിന്റെ അഭിപ്രായത്തില്‍ കൂടുതല്‍ രതിമൂര്‍ച്ഛ അനുഭവിക്കുന്നവര്‍ കൂടുതല്‍ ചെറുപ്പമായി കാണപ്പെടുന്നു. 3500 പേരില്‍ അദ്ദേഹം പഠനം നടത്തിയാണ്‌ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്‌. നല്ല ലൈംഗിക ജീവിതമാണ്‌ ആരോഗ്യമുള്ള ശരീരത്തിന്‌ ആവശ്യമെന്നും അദ്ദേഹം പറയുന്നു.

4. രതിമൂര്‍ച്ഛ ഉറങ്ങാന്‍ സഹായിക്കുന്നു
രതിമൂര്‍ച്ഛയില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന Oxytocin, Vasopressin എന്നീ ഹോര്‍മോണുകള്‍ സ്‌ത്രീയിലും പുരുഷനിലും ഉറക്കത്തെ സഹായിക്കുന്നു. ഗാഢ നിദ്ര ആരോഗ്യത്തിനും നല്ലതാണ്‌.

5. രതിമൂര്‍ച്ഛ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു
ബ്രിട്ടീഷ്‌ മെഡിക്കല്‍ ജേണലിന്റെ പഠനമനുസരിച്ച്‌ രതിമൂര്‍ച്ഛ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നു. ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിക്കുന്നതാണ്‌ കാരണം. അമേരിക്കയില്‍ 3000 പേരില്‍ നടത്തിയ ഗവേഷണവും സമാന നിഗമനത്തിലാണ്‌ എത്തിച്ചേര്‍ന്നത്‌.

6. ശുക്ലം വിഷാദത്തെ ചെറുക്കുന്നു
പുരുഷനല്‍ നിന്നും പുറത്തു വരുന്ന ശുക്ലം വിഷാദത്തെ ചെറുക്കുമെന്നാണ്‌ 2003ല്‍ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ ന്യൂയോര്‍ക്ക്‌ നടത്തിയ പഠനം പറയുന്നത്‌. സുരക്ഷിതമല്ലാത്ത ബന്ധത്തില്‍, സ്‌ത്രീകളില്‍ നിക്ഷേപിക്കപ്പെടുന്ന ശുക്ലം അവരിലെ വിഷാദത്തെ ഇല്ലാതാക്കുന്നു എന്നാണ്‌ പഠനം പറയുന്നത്‌. എന്നാല്‍ പലരും ഈ പഠനത്തെ എതിര്‍ക്കുന്നുമുണ്ട്‌.

രതിമൂര്‍ച്ഛ വര്‍ധിപ്പിക്കാന്‍
രതിമൂര്‍ച്ഛയെ സഹായിക്കുന്നത്‌ PC Muscles എന്നറിയപ്പെടുന്ന മസിലുകളാണ്‌. ഈ മസിലുകളില്‍ നടത്തുന്ന ചെറിയ വ്യായാമങ്ങള്‍ രതിമൂര്‍ച്ഛ കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ സഹായിക്കും. ഡോ. ഇയാന്‍ കെല്ലറിന്റെ വാക്കുകള്‍, ‘ഈ മസിലുകളുടെ ശരിയായ വ്യായാമം നല്ല രതിമൂര്‍ച്ഛ സാധ്യമാക്കും. ഇതിന്‌ വലിയ വ്യായാമങ്ങള്‍ ആവശ്യമില്ല. എപ്പോള്‍ വേണമെങ്കിലും ചെയ്യാം. സ്‌ത്രീയുടെയും പുരുഷന്റെയും ജനനേന്ദ്രിയത്തിന്‌ ചുറ്റുമുള്ള മസിലുകളാണ്‌ ഇവ. അവയെ 10 മിനിറ്റ്‌ മുറുക്കെപ്പിടിക്കുക. പിന്നീട്‌ അയച്ച്‌ വിടുക. ഇത്‌ ഒരു ദിവസം എത്രത്തോളം ചെയ്യുന്നോ അത്രയും നല്ലതാണ്‌.’

Read more topics: Orgasms, sex tips,
English summary
Orgasms are a natural stress relief and can relieve pain
topbanner topbanner

More News from this section

Subscribe by Email