topbanner
Saturday September 23rd, 2017 - 7:45:am
topbanner

ഭാര്യക്കിഷ്ടം എന്നെക്കാള്‍ പോണ്‍ ചിത്രങ്ങള്‍

NewsDesk
ഭാര്യക്കിഷ്ടം എന്നെക്കാള്‍ പോണ്‍ ചിത്രങ്ങള്‍

ഭാര്യ അശ്ലീല സിനിമകള്‍ കാണുന്നത് ഇഷ്ടമില്ലാത്ത യുവാവായ ഭര്‍ത്താവ് നേരിടുന്ന പ്രശ്‌നങ്ങള്‍ നോക്കൂ, എന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായി. ഇപ്പോള്‍ പുതിയ ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ്. പുതിയ ജോലി തിരക്കേറിയതിനാലും കൂടുതല്‍ യാത്രകള്‍ ആവശ്യമായതിനാലും എനിക്ക് കൂടുതല്‍ സമയം എന്റെ ഭാര്യയോടൊപ്പം ചിലവഴിക്കാന്‍ സാധിക്കാറില്ല.

ആദ്യത്തെ ജോലിയില്‍ ധാരാളം ഒഴിവുസമയങ്ങള്‍ ഉണ്ടാവുകയും ഞാനും ഭാര്യയും ഒരുമിച്ച് യാത്രപോവുകയും മറ്റും ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്റെ സാന്നിധ്യം കുറഞ്ഞപ്പോള്‍ ഭാര്യ അശ്ലീലചിത്രങ്ങള്‍ക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്റെ ഭാര്യ ഇത്തരം ചിത്രങ്ങള്‍ കാണുന്നത് എനിക്ക് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല.

അവള്‍ അതില്‍ ആനന്ദം കണ്ടെത്തുന്നത് എനിക്ക് ഒട്ടും താല്‍പര്യമുള്ള കാര്യമല്ല. അത് മാത്രമല്ല. അവള്‍ക്ക് ഈയിടെയായി എന്നോട് താല്‍പര്യം കുറഞ്ഞോ എന്ന് വരെ എനിക്ക് സംശയം തോന്നുന്നു.  ഈ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന യുവാവിന് മനശാസ്ത്രജ്ഞ നല്‍കുന്ന ഉപദേശം കേള്‍ക്കൂ.  ഈ ഡിജിറ്റല്‍ യുഗത്തില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന മിക്കവരും ഇത്തരം വെബ്‌സൈറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്.

അതിനെ ഒരു കുറ്റമായോ മോശമായോ കാണേണ്ടതില്ല. സ്ത്രീകള്‍ക്കും അവരുടെതായ ആഗ്രഹപൂര്‍ത്തീകരണത്തിന് സ്വാതന്ത്രമുണ്ട്. അതിനാല്‍ താങ്കള്‍ക്ക് ഇഷ്ടമില്ലാത്തതിനാല്‍ അവരോട് അപ്രകാരം ചെയ്യരുതെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല, മാത്രമല്ല താങ്കള്‍ സ്വന്തം ഇഷ്ടങ്ങള്‍ക്ക് മേല്‍ കടന്നുകയറാന്‍ ശ്രമിക്കുകയാണെന്നും ഭാര്യക്ക് തോന്നിയേക്കാം.

ഭാര്യയുടെ ഈ ഇഷ്ടത്തെ താങ്കള്‍ എതിര്‍ക്കുന്നതിന് സത്യത്തില്‍ ന്യായമായ കാരണങ്ങളൊന്നുമില്ല. ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് ഒരുമിച്ച് നില്‍ക്കാന്‍ സമയമില്ലാതെ വരുന്നതെല്ലാം ഇന്ന് സാധാരണയായി കണ്ടുവരുന്ന കാര്യമാണ്. ഇത്തരം അവസ്ഥകളില്‍ രണ്ടുപേരും പരസ്പരം കൂടുതല്‍ സ്‌നേഹവും കരുതലും നല്‍കാനാണ് ശ്രദ്ധിക്കേണ്ടത്. അവരുടെ ലൈംഗീകമായുള്ള ഫ്രസ്ട്രഷന്‍ കാരണമാകാം അവര്‍ ഇത്തരം വീഡീയോ കാണുന്നത്. അത് മനസ്സിലാക്കി അവരോടൊപ്പം നില്‍ക്കാനാണ് താങ്കള്‍ ശ്രമിക്കേണ്ടത്.

Read more topics: wife, watches, sex, porn,
English summary
My wife watches porn and I hate it
topbanner topbanner

More News from this section

Subscribe by Email