topbanner
Sunday December 17th, 2017 - 1:48:pm
topbanner
topbanner

ഏറ്റവും അപകടകരമായ സെക്‌സ് പൊസിഷനുകള്‍

NewsDesk
ഏറ്റവും അപകടകരമായ സെക്‌സ് പൊസിഷനുകള്‍

ലൈംഗീകബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഇനി എല്ലാം മറക്കാന്‍ വരട്ടെ, അശ്രദ്ധവും അശാസ്ത്രീയവുമായ ലൈംഗീകബന്ധം പുരുഷന്റെ ലൈംഗീകാവത്തിന്റെ ആരോഗ്യം പൂര്‍ണമായും ഇല്ലാതാക്കുന്നതിന് കാരണമാകും ചില പൊസിഷനുകളാണ് പുരുഷലൈംഗീകാവയവത്തിന് പരിക്കേല്‍ക്കാന്‍ കാരണമാകുന്നത്. തീര്‍ത്തും അപകടകരമായ ഈ പൊസിഷനുകളെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. ജേണല്‍ ഓഫ് ഇംപൊട്ട്ന്‍സ് എന്ന ശാസ്ത്രപുസ്തകത്തിലാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പഠനങ്ങളുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ മുകളില്‍ വരുന്ന മിഷനറി പൊസിഷനിലാണ് ഏറ്റവും കൂടുതല്‍ പരിക്കുകള്‍ വരാന്‍ സാധ്യത. പുരുഷന്മാരില്‍ ഏറ്റവും കൂടുതല്‍ പരിക്കുകള്‍ക്ക് സാധ്യത ഈ പൊസിഷനിലാണ്. അതിനാല്‍ ബന്ധപ്പെടുമ്പോള്‍ ഈ പൊസിഷന്‍ സ്വീകരിക്കുന്നവര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കഠിനമായ സ്വയംഭോഗവും അശാസ്ത്രീയമായ രീതിയില്‍ സ്ത്രീയുമായി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതും ഇത്തരത്തില്‍ ലിംഗത്തിന് പരിഹരിക്കാന്‍ പറ്റാവിധത്തിലുള്ള തകരാറുകള്‍ സംഭവിക്കുന്നതിന് കാരണമാകും.

ഈ വിഷയത്തില്‍ ഹെട്രോസെക്ഷ്വലായ തൊണ്ണൂറോളം പേരെ ഇന്റര്‍വ്യൂ ചെയ്താണ് പഠനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഡോക്ടര്‍മാരുടെ സഹായത്തോടെ വൃക്ഷണത്തിന് ക്ഷതം സംഭവിച്ചവരെ തിരഞ്ഞെടുത്താണ് ഇന്റര്‍വ്യൂ നടത്തിയത്. ഇവരോട് എപ്രകാരമാണ് പരിക്ക് സംഭവിച്ചതെന്ന് വിശദമായി ചോദിച്ചറിഞ്ഞതിന് ശേഷം ഏതൊക്കെ പൊസിഷനുകളാണ് അപകടകരമെന്ന് ഗവേഷകര്‍ മനസ്സിലാക്കുകയായിരുന്നു.

പഠനവിധേയരാക്കിയവരില്‍ നാല്‍പ്പത്തിനാല്‍ ശതമാനത്തോളം പേരും അഭിപ്രായപ്പെട്ടത് പുരുഷന്‍ പിന്നിലൂടെ പ്രവേശിക്കുന്ന ഡോഗിസ്‌റ്റൈല്‍ എന്നറിയപ്പെടുന്ന രീതിയാണ് ഏറ്റവും അപകടകരമെന്നാണ്. അതോടൊപ്പം തന്നെ പത്ത് ശതമാനത്തോളം പേര്‍ അഭിപ്രായപ്പെടുന്നത് സ്ത്രീകള്‍ മുകളില്‍ വരുന്ന പൊസിഷന്‍ അപകടകാരിയും കഠിനമായ വേദനയുണ്ടാക്കുന്നതെന്നുമാണ്.

സ്ത്രീകള്‍ മുകളില്‍ വരുന്ന പൊസിഷനില്‍ ലൈംഗീകബന്ധത്തില്‍ നിയന്ത്രണം സ്ത്രീകളുടെ കയ്യിലായിരിക്കും. ഇത് പലപ്പോഴും ലിംഗത്തിന് ക്ഷതമേല്‍ക്കാന്‍ കാരണമാകുന്നു. സ്ത്രീയുടെ പെട്ടെന്നുള്ള ചലനങ്ങള്‍ പലപ്പോഴും ലിംഗകോശങ്ങളുടെ ബലക്ഷയത്തിന് വരെ കാരണമായേക്കാം. അമിതമായ സ്വയംഭോഗം മൂലം ലിംഗത്തിന് പ്രവര്‍ത്തനരഹിതമാകും വിധം തകരാറുകള്‍ സംഭവിച്ചതായി പതിനേഴ് ശതമാനത്തോളം അഭിപ്രാപ്പെടുന്നു. അതോടൊപ്പം തന്നെ മിക്ക പുരുഷന്മാരും ലിംഗത്തിനേറ്റ പരിക്കുകളും പോരായ്മകളും മറ്റുള്ളവരെ അറിയിക്കാന്‍ പുരുഷന്മാര്‍ മടിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.

Read more topics: sex, tips, position,
English summary
Most dangerous sex positions revealed
topbanner topbanner

More News from this section

Subscribe by Email