topbanner
Saturday June 24th, 2017 - 5:42:am
topbanner

പുരുഷ ലൈംഗിക ബന്ധത്തിന് പുതിയ രീതികള്‍ പരീക്ഷിക്കാം

NewsDesk
പുരുഷ ലൈംഗിക ബന്ധത്തിന് പുതിയ രീതികള്‍ പരീക്ഷിക്കാം

ലൈംഗിക വിദഗ്‌ധയായ ഡെബ്ബി ഹെര്‍ബനി, തന്റെ ലൈംഗിക ജീവിതത്തില്‍ പരീക്ഷിച്ച്‌ കണ്ടെത്തിയ ചില കാര്യങ്ങള്‍ ഒരു പുസ്‌തകമാക്കി പബ്ലിഷ്‌ ചെയ്‌തിരിക്കുകയാണ്‌. സ്‌ത്രീയാണെങ്കിലും പുരുഷ ലൈംഗികതയെപ്പറ്റിയുള്ള ചില പുതുപുത്തന്‍ കണ്ടുപിടുത്തങ്ങളാണ്‌ തന്റെ The Coregasm Workout എന്ന പുസ്‌തകത്തില്‍ അവര്‍ വിശദീകരിക്കുന്നത്‌. ഈ പുസ്‌തകത്തില്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങളുടെ ലൈംഗിക ജീവിതത്തെ അതിന്റെ പാരമ്യത്തിലെത്തിക്കുമെന്നും ഡെബ്ബി അവകാശപ്പെടുന്നു. അക്കാര്യങ്ങള്‍ ചുവടെ.


1. സെക്‌സ്‌ ഇപ്പോള്‍ ആവശ്യമാണോ?

ഏതു നേരത്തും ലൈംഗികബന്ധത്തിന്‌ പുരുഷന്മാര്‍ തയ്യാറാണ്‌ എന്നതാണ്‌ പൊതുവെയുള്ള ഒരു മിഥ്യാ ധാരണ. നിങ്ങളുടെ പങ്കാളി ബ്രാ അഴിക്കുമ്പോള്‍പ്പോലും നിങ്ങള്‍ ഉത്തേജിതനാകാമെങ്കിലും ആ ഉത്തേജനത്തിന്‌ സെക്‌സിലേര്‍പ്പെടാനുള്ള സാഹചര്യമൊരുക്കാന്‍ ശക്തിയുണ്ടോ എന്ന്‌ സ്വയം ചോദിക്കുക. നിങ്ങുടെ പങ്കാളിക്ക്‌ സെക്‌സ്‌ ആവശ്യമാണെങ്കില്‍ നിങ്ങളും അതിന്‌ തയ്യാറായേക്കാം. എന്നാല്‍ പൂര്‍ണ്ണ മനസ്സോടെയല്ലെങ്കില്‍ സെക്‌സ്‌ ആസ്വദിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഇത്‌ ചിലപ്പോള്‍ ശേഷിക്കുറവായി തെറ്റിദ്ധരിക്കപ്പെടാനുമിടയുണ്ട്‌. അതിനാല്‍ അടുത്ത തവണ ഇത്തരം ഒരവസരമുണ്ടായാല്‍ സ്വയം ചോദിക്കുക, ‘ഞാനിപ്പോള്‍ ശരിക്കും സെക്‌സ്‌ ആഗ്രഹിക്കുന്നുണ്ടോ?’ ഇല്ല എന്നാണുത്തരമെങ്കില്‍ പങ്കാളിയെ നിരാശിതയാക്കണ്ട, കൂടുതല്‍ ഊര്‍ജ്ജത്തോടെ അവളെ പിറ്റേ ദിവസം സന്തോഷിപ്പിക്കാം.

2. ലിംഗത്തില്‍ ലൂബ്രിക്കേറ്റര്‍ ഉപയോഗിക്കാം

സ്‌ത്രീകളില്‍ മാത്രം ലൂബ്രിക്കേറ്റര്‍ ഉപയോഗിക്കാതെ പുരുഷലിംഗത്തിലും അതുപയോഗിക്കാം. തീര്‍ച്ചയായും യോനിയും ലിംഗവും തമ്മില്‍ കൂടുതല്‍ ഇഴുകിച്ചേരാന്‍ അവ സഹായിക്കും. Pure Naked, Good Clean Love തുടങ്ങിയവ മികച്ച ലൂബ്രിക്കേറ്ററുകളാണ്‌.

3. അവളുടെ വിശേഷങ്ങള്‍ ചോദിച്ചറിയുക

നിങ്ങള്‍ ദിവസവും കാണുന്നവരാണെങ്കിലും വിശേഷങ്ങള്‍ പരസ്‌പരം ചോദിച്ചറിയുക. അത്തരത്തിലുള്ള ഒരു അടുപ്പം കിടക്കയിലും പ്രതിഫലിപ്പിക്കാന്‍ പങ്കാളികള്‍ക്ക്‌ സാധിക്കും. തന്നെ മറ്റേയാള്‍ക്ക്‌ ആവശ്യമുണ്ട്‌ എന്ന്‌ പരസ്‌പരം തോന്നണം.

4. ഒരുമിച്ച്‌ ആയാസകരാമായ എന്തെങ്കിലും പ്രവൃത്തിയിലേര്‍പ്പെടുക

ഇങ്ങനെ ചെയ്യുമ്പോള്‍ പരസ്‌പരമുള്ള സാമീപ്യത്തിലൂടെയും തൊട്ടും തടവിയുമുള്ള പ്രവൃത്തിയിലൂടെയും പതുക്കെ ലൈംഗിക താല്‍പര്യത്തെ ഉണര്‍ത്താം.

5. അവളെ പുകഴ്‌ത്തുക

അവളുടെ ശരീരത്തെ കഴിയുന്നത്ര പുകഴ്‌ത്തുക. എന്നാല്‍ ഈ പുകഴ്‌ത്തല്‍ യാന്ത്രികമാകാതിരിക്കാനും ശ്രദ്ധിക്കണം. ശരീരത്തിലെ ഓരോ അവയവങ്ങളെയും തലോടി ലാളിക്കുന്നതും അവളെ കൂടുതല്‍ ആഹ്ലാദവതിയാക്കും.

Read more topics: Men, Health, Sex, tips,
English summary
Men's Health Sex newway
topbanner topbanner

More News from this section

Subscribe by Email