topbanner
Thursday May 25th, 2017 - 7:54:pm
topbanner

പുരുഷനെ ആകര്‍ഷിക്കാന്‍ ശ്രദ്ധിക്കേണ്ടത്

NewsDesk
പുരുഷനെ ആകര്‍ഷിക്കാന്‍ ശ്രദ്ധിക്കേണ്ടത്

പാര്‍ട്ടിയിലൊ മറ്റ് ആഘോഷവേളയിലൊ തിളങ്ങാനും മറ്റുള്ളവരെ ആകര്‍ഷിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട് ചിലപ്പോള്‍ നിങ്ങളുടെ ബെറ്റര്‍ ഹാഫിനെ കണ്ടുപിടിക്കാനും കൂടിയുള്ള അവസരമായെക്കാം ഇത്. അങ്ങനെയുള്ളവര്‍ക്കായി ഇതാ ചില കുറുക്ക് വിദ്യകള്‍.

1) ഐ കോണ്‍ടാക്ട് : ഏറ്റവും ആദ്യം ചെയ്യേണ്ടതും പ്രധാനപ്പെട്ടതുമായ കാര്യം ഐ കോണ്‍ടാക്ട് സൂക്ഷിക്കുക എന്നതാണ്. ഐ കോണ്‍ടാക്ട് പാലിക്കുന്നത് ആത്മവിശ്വാസത്തിന്റെ ലക്ഷണമാണ്. ഇഷ്ടപ്പെട്ട ആളെ ഒളികണ്ണിട്ടുനോക്കുകയല്ലാതെ മിഴിച്ച് നോക്കുന്നത് അവര്‍ക്ക് ബുദ്ധിമുട്ടായി തോന്നിയേക്കാം.

2) ആത്മവിശ്വാസത്തോടെ നില്‍ക്കൂ.
ഐ കോണ്‍ടാക്ട് പാലിക്കുമ്പോഴും പുഞ്ചിരിക്കുമ്പോഴുമെല്ലാം ആത്മവിശ്വാസം പ്രകടിപ്പിക്കാന്‍ ശ്രമിക്കണം. നില്‍പ്പും നടത്തവും ആകര്‍ഷകമാക്കാന്‍ ശ്രദ്ധിക്കുക

3) ശരീരഭാഷ മനസ്സിലാക്കുക
അവന്റെ ശരീരഭാഷ മനസ്സിലാക്കാന്‍ ശ്രമിക്കുക. അവനും നിങ്ങളെ ശ്രദ്ധിക്കുന്നുണ്ടോയെന്ന് മനസ്സിലാക്കാന്‍ ഇത് സഹായിക്കും. ശ്രദ്ധിക്കുന്നുണ്ടെങ്കില്‍ അത് ഒരുപക്ഷേ ഒരു സംഭാഷണത്തിനുള്ള ക്ഷണമായിരിക്കും. മുഖത്തെ പുഞ്ചിരിയും അനുകൂലമായ അടയാളമാണ്.
.
4) മികച്ച ആശയവിനിമയം
ഭംഗിയായി സംസാരിക്കുന്ന സ്ത്രീയെ ഒരു പുരുഷനും തള്ളിക്കളയുകയില്ല. അങ്ങനെയുള്ളവളുമായി കൂട്ടുകൂടാന്‍ ഏതൊരാളും ഇഷ്ടപ്പെടും. അതുകൊണ്ട് മനോഹരമായി സംസാരിക്കാന്‍ ശീലിക്കുക. സംസാരത്തിനായി ലളിതമായ രസകരമായ വിഷയങ്ങള്‍ തിരഞ്ഞെടുക്കുക. സീരിയസ് വിഷയങ്ങള്‍ കഴിയുന്നതും ഒഴിവാക്കുക. ഈ സംസാരത്തിലൂടെ അവന്റെ താല്‍പര്യങ്ങളും ഹോബികളും മനസ്സിലാക്കാന്‍ സാധിക്കും.

5) ഈ സ്റ്റെപ്പുകള്‍ കഴിയുമ്പോള്‍ അവന്‍ സിംഗിള്‍ ആണോ അല്ലയോ എന്ന് മനസ്സിലാക്കാന്‍ സാധിക്കും. പിന്നെ സൂത്രത്തില്‍ അവനെപ്പോലൊരാളെ കാമുകനായി കിട്ടുന്ന പെണ്‍കുട്ടി എത്ര ഭാഗ്യവതിയായിരിക്കുമെന്ന് അവനൊട് തന്നെ പറയാം . ഈ പ്രസ്താവന തീര്‍ച്ചയായും അവനെ സന്തോഷിപ്പിക്കും. ഇതിനു മറുപടിയായി അവന്‍ താന്‍ സിംഗിള്‍ ആണെന്ന മറുപടിയാണ് തരുന്നതെങ്കില്‍ അത് നിങ്ങളോടുള്ള പോസിറ്റീവ് മനോഭാവമാണ് കാണിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ പ്രതികൂലമാണ് മറുപടിയെങ്കില്‍ അപ്പോള്‍ തന്നെ ഈ കാര്യങ്ങള്‍ മറന്നേക്കുക.

Read more topics: Girl, Attracted, sex,
English summary
How to Make a Girl Attracted to You
topbanner topbanner

More News from this section

Subscribe by Email