Sunday September 23rd, 2018 - 12:34:am
topbanner

പാര്‍ട്ടികളിലും മറ്റും സ്ത്രീയെ/ പുരുഷനെ ആകര്‍ഷിക്കാന്‍ ശ്രദ്ധിക്കേണ്ടത്

NewsDesk
പാര്‍ട്ടികളിലും മറ്റും സ്ത്രീയെ/ പുരുഷനെ ആകര്‍ഷിക്കാന്‍ ശ്രദ്ധിക്കേണ്ടത്

പാര്‍ട്ടിയിലൊ മറ്റ് ആഘോഷവേളയിലൊ തിളങ്ങാനും മറ്റുള്ളവരെ ആകര്‍ഷിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ചിലപ്പോള്‍ നിങ്ങളുടെ ബെറ്റര്‍ ഹാഫിനെ കണ്ടുപിടിക്കാനും കൂടിയുള്ള അവസരമായെക്കാം ഇത്. അങ്ങനെയുള്ളവര്‍ക്കായി ഇതാ ചില കുറുക്ക് വിദ്യകള്‍.

1) ഐ കോണ്‍ടാക്ട്:

ഏറ്റവും ആദ്യം ചെയ്യേണ്ടതും പ്രധാനപ്പെട്ടതുമായ കാര്യം ഐ കോണ്‍ടാക്ട് സൂക്ഷിക്കുക എന്നതാണ്. ഐ കോണ്‍ടാക്ട് പാലിക്കുന്നത് ആത്മവിശ്വാസത്തിന്റെ ലക്ഷണമാണ്. ഇഷ്ടപ്പെട്ട ആളെ ഒളികണ്ണിട്ടുനോക്കുകയല്ലാതെ മിഴിച്ച് നോക്കുന്നത് അവര്‍ക്ക് ബുദ്ധിമുട്ടായി തോന്നിയേക്കാം.

2) ആത്മവിശ്വാസത്തോടെ നില്‍ക്കൂ:

ഐ കോണ്‍ടാക്ട് പാലിക്കുമ്പോഴും പുഞ്ചിരിക്കുമ്പോഴുമെല്ലാം ആത്മവിശ്വാസം പ്രകടിപ്പിക്കാന്‍ ശ്രമിക്കണം. നില്‍പ്പും നടത്തവും ആകര്‍ഷകമാക്കാന്‍ ശ്രദ്ധിക്കുക

3) ശരീരഭാഷ മനസ്സിലാക്കുക:

അവന്റെ/അവളുടെ ശരീരഭാഷ മനസ്സിലാക്കാന്‍ ശ്രമിക്കുക. അവനും നിങ്ങളെ ശ്രദ്ധിക്കുന്നുണ്ടോയെന്ന് മനസ്സിലാക്കാന്‍ ഇത് സഹായിക്കും. ശ്രദ്ധിക്കുന്നുണ്ടെങ്കില്‍ അത് ഒരുപക്ഷേ ഒരു സംഭാഷണത്തിനുള്ള ക്ഷണമായിരിക്കും. മുഖത്തെ പുഞ്ചിരിയും അനുകൂലമായ അടയാളമാണ്.


4) മികച്ച ആശയവിനിമയം:

ഭംഗിയായി സംസാരിക്കുന്ന സ്ത്രീയെ ഒരു പുരുഷനും തള്ളിക്കളയുകയില്ല. അങ്ങനെയുള്ളവളുമായി കൂട്ടുകൂടാന്‍ ഏതൊരാളും ഇഷ്ടപ്പെടും. അതുകൊണ്ട് മനോഹരമായി സംസാരിക്കാന്‍ ശീലിക്കുക. സംസാരത്തിനായി ലളിതമായ രസകരമായ വിഷയങ്ങള്‍ തിരഞ്ഞെടുക്കുക. സീരിയസ് വിഷയങ്ങള്‍ കഴിയുന്നതും ഒഴിവാക്കുക. ഈ സംസാരത്തിലൂടെ അവന്റെ താല്‍പര്യങ്ങളും ഹോബികളും മനസ്സിലാക്കാന്‍ സാധിക്കും.

ഈ സ്‌റ്റെപ്പുകള്‍ കഴിയുമ്പോള്‍ അവന്‍/ അവള്‍ സിംഗിള്‍ ആണോ അല്ലയോ എന്ന് മനസ്സിലാക്കാന്‍ സാധിക്കും. പിന്നെ സൂത്രത്തില്‍ താങ്കളെപോലെ ഒരാളെ കാമുകനായി/ കാമുകിയായി കിട്ടുന്നത് എത്ര ഭാഗ്യമായിരിക്കുമെന്ന് പറയാം. ഈ പ്രസ്താവന തീര്‍ച്ചയായും മറ്റുള്ളവരെ സന്തോഷിപ്പിക്കും. ഇതിനു മറുപടിയായി അവന്‍/ അവള്‍ താന്‍ സിംഗിള്‍ ആണെന്ന മറുപടിയാണ് തരുന്നതെങ്കില്‍ അത് നിങ്ങളോടുള്ള പോസിറ്റീവ് മനോഭാവമാണ് കാണിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ പ്രതികൂലമാണ് മറുപടിയെങ്കില്‍ അപ്പോള്‍ തന്നെ ഈ കാര്യങ്ങള്‍ മറന്നേക്കുക.

നടിയുടേ മൃതദേഹം തല വെട്ടിമാറ്റിയ നിലയില്‍ : ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

യാസിദി സ്ത്രീകള്‍ക്ക് വിരലുകള്‍ ഉപയോഗിച്ച് കന്യകാത്വ പരിശോധന

 

Read more topics: Attractive, Girls & Boys, tips
English summary
How to Look Attractive Girls & Boys, tips
topbanner

More News from this section

Subscribe by Email