topbanner
Tuesday April 25th, 2017 - 12:43:am
topbanner

പൊണ്ണത്തടി നിയന്ത്രിക്കാന്‍ 6 ഭക്ഷണശീലങ്ങള്‍

NewsDesk
പൊണ്ണത്തടി നിയന്ത്രിക്കാന്‍ 6 ഭക്ഷണശീലങ്ങള്‍

പൊണ്ണത്തടി ഇന്നത്തെ സമൂഹത്തില്‍ സാധാരണമാണ്. തടി കുറയ്ക്കണമെന്ന് ആഗ്രഹമുണ്ടായിട്ടും പല കാരണങ്ങളാല്‍ മണിക്കൂറുകള്‍ നീണ്ട വ്യായാമം സാധിക്കാതെ കഷ്ടപ്പെടുന്നവരാണ് ഈ പൊണ്ണത്തടിക്കാരില്‍ ഏറെയും. നിങ്ങളും അവരിലൊരാളാണെങ്കില്‍ ഇനി വിഷമിക്കേണ്ട ഇനി പറയുന്ന ഭക്ഷണങ്ങള്‍ ശീലമാക്കൂ, പൊണ്ണത്തടി കുറഞ്ഞുവരുന്നതു കാണാം.
 
1. ഗ്രീന്‍ ടീ
അരക്കെട്ടിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഗ്രീന്‍ ടീ സഹായിക്കും. ഗ്രീന്‍ ടീയിലെ ഘടകങ്ങള്‍ വയറെരിച്ചില്‍ ഇല്ലാതാക്കാനും ദഹനത്തിനും സഹായിക്കും. ഇതിലെ EGCG എന്ന ഘടകം ശരീരത്തിലെ ഫാറ്റ് കുറയ്ക്കും എന്ന് തെളിയിക്കപ്പെട്ടതുമാണ്.
 
2. മോണോ അണ്‍സാറ്റുറേറ്റഡ് ഫാറ്റ്
ശരീരത്തിന് ആവശ്യമായ കൊഴുപ്പാണ് അണ്‍സാറ്റുറേറ്റഡ് ഫാറ്റ്. ഇവ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും. ഒലിവ് ഓയില്‍, ബദാം, അവൊക്കാഡോ (വെണ്ണപ്പഴം) എന്നിവയില്‍ നിന്നും അണ്‍സാറ്റുറേറ്റഡ് ഫാറ്റ് ധാരാളമായി ലഭിക്കും.
 
3. ഒമേഗ 3 ഫാറ്റി ആസിഡ്‌സ്
ദഹനക്കുറവിന് ഉത്തമമാണ് ഒമേഗ 3 ഫാറ്റി ആസിഡ്‌സ്. വാല്‍നട്ട് അണ്ടി, ചണക്കുരു, സാല്‍മണ്‍ മത്സ്യം എന്നിവയില്‍ നിന്നും ഒമേഗ 3 ഫാറ്റി ആസിഡ്‌സ് ധാരാളമായി ലഭിക്കും.
 
4. സുഗന്ധവ്യഞ്ജനങ്ങള്‍
രുചിയാണ് നമ്മെ പലപ്പോഴും ഭക്ഷണങ്ങളിലേയ്ക്ക് അടുപ്പിക്കുന്നത്. സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിക്കുന്നത് രുചിക്കൊപ്പം ആരോഗ്യവും പ്രദാനം ചെയ്യും. വെളുത്തുള്ളി, മഞ്ഞള്‍, കറുവപ്പട്ട, ഇഞ്ചി, കുരുമുളക് തുടങ്ങിയ പ്രകൃതിദത്തമായ രുചിക്കൂട്ടുകളാണ് ഉപയോഗിക്കേണ്ടത്. ഇവ ദഹനത്തെയും പോഷിപ്പിക്കും.
 
5. ശുദ്ധജലം
ശുദ്ധമായ വെള്ളം ആരോഗ്യത്തോടെയിരിക്കാന്‍ നിര്‍ബന്ധമാണ്. പ്രിസര്‍വേറ്റിവുകള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നതിനുപകരം നല്ല ശുദ്ധമായ പച്ചവെള്ളം കുടിച്ച് ശീലിക്കുക. ദിവസം 64 ഔണ്‍സ് വെള്ളമെങ്കിലും കുടിച്ചിരിക്കണം.
 
6. ധാന്യങ്ങള്‍
ഫൈബര്‍ (നാരുകള്‍) ധാരാളമായി ലഭിക്കുക ധാന്യങ്ങളില്‍ നിന്നാണ്. മാത്രമല്ല അവ വിറ്റാമിന്‍ ബിയും പ്രദാനം ചെയ്യും.

Read more topics: How ,to, Lose, Body ,Fat,6 tips
English summary
How to Lose Body Fat: 6 tips